കടലിന്റെ ഉമിനീര് വറ്റും വരെ
നീലാകാശത്തിലെ നക്ഷത്രജാലങ്ങള്‍
അടര്‍ന്നു വീഴും വരെ
പൂര്‍ണനിലാചന്ദ്രന്റെ കറുത്തപാട്
മാഞ്ഞുപോകും വരെ
തേനിന് മാധുര്യം കുറഞ്ഞ്
കയ്പ്പാകും വരെ
വിയര്‍പ്പിന്റെ ഉപ്പില്‍ കാമാവേശം
അലിഞ്ഞുതീരും വരെ
കടലിന് തീരത്തെ മണല്‍ത്തരികള്‍
ചവിട്ടിമെതിച്ചാലും മെതിച്ചു കുടഞ്ഞാലും
ഉണര്‍വ്വോടെ വീണ്ടും ഉരുമ്മിയുണര്‍ന്ന്
അകന്ന് മാറും വരെ-
നിന്റെ പ്രണയം എനിയ്ക്ക് സ്വന്തം
എന്റേത് നിനക്കും..............
പ്രണയവരികള്‍...
ReplyDeleteകടലിന്റെ ഉമിനീര് വറ്റും വരെ..
ReplyDeleteനീലാകാശത്തിലെ നക്ഷത്രജാലങ്ങളള്
അടര്‍ന്നു വീഴും വരെ..
പൂര്‍ണനിലാചന്ദ്രന്റെ കറുത്തപാട്
മാഞ്ഞുപോകും വരെ..
തേനിന് മാധുര്യം കുറഞ്ഞ്
കയ്പ്പാകും വരെ..
അനന്തവും,നിരുപാധികവും,ആത്മസമർപ്പിതവും തന്നെ.....
''എത്ര നാൾ സ്നേഹിക്കും''..? എന്നു ചോദിച്ചയാൾക്കു ഇതിൽക്കൂടുതൽ ഇനിയെന്തു വേണം.?
സന്തോഷവും, സമാധാനവും നേരുന്നു. കവിത നന്നായി.
ശുഭാശംസകൾ....
നിന്റെ പ്രണയം എനിയ്ക്ക് സ്വന്തം
ReplyDeleteഎന്റേത് നിനക്കും..............
പ്രണയം ഏക പക്ഷീയ മാകരത്
ReplyDeleteഅത്രയ്ക്ക് തീക്ഷ്ണമാണോ ഈ പ്രണയം ?
ReplyDelete