Saturday, 23 February 2013

പ്രണയം

     

                         കടലിന്‍റെ  ഉമിനീര്  വറ്റും  വരെ
                         നീലാകാശത്തിലെ  നക്ഷത്രജാലങ്ങള്‍
                         അടര്‍ന്നു  വീഴും  വരെ
                          പൂര്‍ണനിലാചന്ദ്രന്‍റെ  കറുത്തപാട്
                          മാഞ്ഞുപോകും  വരെ
                          തേനിന്  മാധുര്യം  കുറഞ്ഞ്
                           കയ്പ്പാകും  വരെ
                            വിയര്‍പ്പിന്‍റെ  ഉപ്പില്‍ കാമാവേശം
                            അലിഞ്ഞുതീരും  വരെ

കടലിന്‍  തീരത്തെ  മണല്‍ത്തരികള്‍
ചവിട്ടിമെതിച്ചാലും മെതിച്ചു കുടഞ്ഞാലും
ഉണര്‍വ്വോടെ വീണ്ടും  ഉരുമ്മിയുണര്‍ന്ന്
അകന്ന്  മാറും  വരെ-
നിന്‍റെ  പ്ര​ണയം  എനിയ്ക്ക്  സ്വന്തം
എന്‍റേത് നിനക്കും..............

5 comments:

  1. പ്രണയവരികള്‍...

    ReplyDelete
  2. കടലിന്‍റെ ഉമിനീര് വറ്റും വരെ..
    നീലാകാശത്തിലെ നക്ഷത്രജാലങ്ങളള്‍
    അടര്‍ന്നു വീഴും വരെ..
    പൂര്‍ണനിലാചന്ദ്രന്‍റെ കറുത്തപാട്
    മാഞ്ഞുപോകും വരെ..
    തേനിന് മാധുര്യം കുറഞ്ഞ്
    കയ്പ്പാകും വരെ..

    അനന്തവും,നിരുപാധികവും,ആത്മസമർപ്പിതവും തന്നെ.....

    ''എത്ര നാൾ സ്നേഹിക്കും''..? എന്നു ചോദിച്ചയാൾക്കു ഇതിൽക്കൂടുതൽ ഇനിയെന്തു വേണം.?

    സന്തോഷവും, സമാധാനവും നേരുന്നു. കവിത നന്നായി.

    ശുഭാശംസകൾ....

    ReplyDelete
  3. നിന്‍റെ പ്ര​ണയം എനിയ്ക്ക് സ്വന്തം
    എന്‍റേത് നിനക്കും..............

    ReplyDelete
  4. പ്രണയം ഏക പക്ഷീയ മാകരത്

    ReplyDelete
  5. അത്രയ്ക്ക്‌ തീക്ഷ്ണമാണോ ഈ പ്രണയം ?

    ReplyDelete