ഇരുട്ടിന് പിന്നാമ്പുറത്തിറങ്ങുമ്പോള്
ഇലകൊഴിയും മരത്തിന്നിലകളും
ഇരുള്ക്കിളികളും പറന്നു പോകുന്നു.
ഇടനെഞ്ചു പൊട്ടി വിതുമ്പുമ്പോഴും
ഈ നറുമൊഴികള്‍ വ്യര്‍ത്ഥമാം നാദങ്ങള്‍
ഇരുട്ടിലേയ്ക്ക് ഞാനിറങ്ങി
ഇടറും വഴിയിലൂടെ ഇനി ഞാന്‍ പൊയ്ക്കോട്ടെ!
ഇപ്പനീര്മൊട്ടും ഇതള്‍ വിടര്‍ത്തും
ഈ ശിശിരവുമെല്ലാം വ്യര്‍ത്ഥമാം സ്വപ്നാടനങ്ങള്‍
ഇവിടെ നിറം മങ്ങിയ വഴികള്‍
ഇണപിരിയും വെണ് പ്രാവുകള്‍
ഈറന്‍ മിഴികളോടെ കാത്തിരിയ്ക്കും
ഈ മഞ്ഞും മണവും
ഈ തീക്കാറ്റും രാപ്പാടി തന് താരാട്ടും
ഇന്നുമെന്‍ മനസ്സിന് വേരറ്റ കിനാക്കള്‍
ഇടറും വഴിയിലൂടെ ഇനി ഞാന്‍ പൊയ്ക്കോട്ടെ!
ഇവിടെ കൂടു തകര്‍ന്ന പക്ഷി തന്
ഇരമ്പും വിഷാദഗീതം തുളുമ്പും രാഗവും
ഈവഴി ചിറകടിച്ചു പറക്കും
ഇരപിടിയന്‍ പ്രാക്കളും
ഇന്നുമെന്‍ മനസ്സില്‍ വേരറ്റ കിനാക്കള്‍
ഇന്നോളമെനിയ്ക്കായി കാത്തു വച്ചതെല്ലാം
ഇജ്ജന്മത്തിന് പാഴ്ക്കിനാക്കളായി
ഇരുട്ടിലേയ്ക്ക് ഞാനിറങ്ങി
ഇടറും വഴിയിലൂടെ ഇനി ഞാന്‍ പൊയ്ക്കോട്ടെ!!..................
ഇലകൊഴിയും മരത്തിന്നിലകളും
ഇരുള്ക്കിളികളും പറന്നു പോകുന്നു.
ഇടനെഞ്ചു പൊട്ടി വിതുമ്പുമ്പോഴും
ഈ നറുമൊഴികള്‍ വ്യര്‍ത്ഥമാം നാദങ്ങള്‍
ഇരുട്ടിലേയ്ക്ക് ഞാനിറങ്ങി
ഇടറും വഴിയിലൂടെ ഇനി ഞാന്‍ പൊയ്ക്കോട്ടെ!
ഇപ്പനീര്മൊട്ടും ഇതള്‍ വിടര്‍ത്തും
ഈ ശിശിരവുമെല്ലാം വ്യര്‍ത്ഥമാം സ്വപ്നാടനങ്ങള്‍
ഇവിടെ നിറം മങ്ങിയ വഴികള്‍
ഇണപിരിയും വെണ് പ്രാവുകള്‍
ഈറന്‍ മിഴികളോടെ കാത്തിരിയ്ക്കും
ഈ മഞ്ഞും മണവും
ഈ തീക്കാറ്റും രാപ്പാടി തന് താരാട്ടും
ഇന്നുമെന്‍ മനസ്സിന് വേരറ്റ കിനാക്കള്‍
ഇടറും വഴിയിലൂടെ ഇനി ഞാന്‍ പൊയ്ക്കോട്ടെ!
ഇവിടെ കൂടു തകര്‍ന്ന പക്ഷി തന്
ഇരമ്പും വിഷാദഗീതം തുളുമ്പും രാഗവും
ഈവഴി ചിറകടിച്ചു പറക്കും
ഇരപിടിയന്‍ പ്രാക്കളും
ഇന്നുമെന്‍ മനസ്സില്‍ വേരറ്റ കിനാക്കള്‍
ഇന്നോളമെനിയ്ക്കായി കാത്തു വച്ചതെല്ലാം
ഇജ്ജന്മത്തിന് പാഴ്ക്കിനാക്കളായി
ഇരുട്ടിലേയ്ക്ക് ഞാനിറങ്ങി
ഇടറും വഴിയിലൂടെ ഇനി ഞാന്‍ പൊയ്ക്കോട്ടെ!!..................
'ഈ' കവിത നന്നായി
ReplyDeleteഈശ്വരന് അനുഗ്രഹിക്കട്ടെ....
ശുഭാശംസകള്‍........
ഇരുട്ടിലേയ്ക്ക് ഞാനിറങ്ങി
ReplyDeleteഇടറും വഴിയിലൂടെ ഇനി ഞാന്‍ പൊയ്ക്കോട്ടെ!!..................
അല്ലല്ല
വെളിച്ചത്തിലേയ്ക്കിറങ്ങി
ഉറപ്പാര്‍ന്ന വഴിയിലൂടെ
അങ്ങനങ്ങ് പോയാല്‍ ഞങ്ങള്‍ പാവം വായനക്കാര്‍ പിന്നെന്തു ചെയ്യും.....
ReplyDeleteGood one boss :)
ReplyDelete