ആഗ്രഹിയ്ക്കാത്തപ്പോള് വന്നെത്തും അതിഥി
അതിഥി ദേവോഭവ മറക്കും ആതിഥേയന്
ആവില്ല കൈക്കുടന്നയില്‍ കോരിക്കുടിക്കുവാന്‍
ആലിംഗനം ചെയ്തു വരവേറ്റിടാനും
വരിഞ്ഞു മുറുക്കിടും കരാളഹസ്തങ്ങള്‍
ചങ്ങലയില്‍ ബന്ധിച്ചവശനാക്കും
കയ്പുനീരാണെങ്കിലും കഹടിച്ചിറക്കും
കരുതലോടെന്നും നാള്‍ക്കു നാളില്‍
കാലം കൈത്തലം നീട്ടി മാടിവിളിപ്പതും
കണ്ണുനീരിന് നനവില്‍ ഊട്ടി ഉറക്കുവതും
കാര്മേഘശകലങ്ങള് പെയ്തൊഴിവതും
കരുതുക,നന്നായി വന്നുചേരുവതും
അഗ്നിയില്‍ ശുദ്ധി ചെയ്തൊരു പൊന്നിനേക്കാളേറും
തിളക്കം പ്രസന്നതയില്‍ ചാലിച്ചൊരു ജീവിതത്തിന്
ദുഃഖമഗ്നമായ ജീവിത നൗക തുഴഞ്ഞ് കരയോടടുത്തിടുമ്പോള്
അപാരം ആനന്ദം അനിര്‍വചനീയം
അഴലിന് സുഖമതിനാകുവോളം
നാനാ ദുഃഖത്തില്‍ സമ്പന്നരല്ലോ മര്ത്യന്
മൂലധനമായി മുതലിറക്കാന്‍ കെല്പുണ്ടെന്നാല്
വിജയം സുനിശ്ചിതം ജീവിത പാതയെന്നും
വിജയക്കൊടി പാറിക്കാനീ ജന്മമെന്നും
അമ്മ തന് കഷ്ടത തന് മക്കള്‍ക്ക് തീര്‍ത്തും
ആനന്ദത്തിന് അമ്മിഞ്ഞപ്പാലു നുകരുവാന്‍
അല്ലലിലവര്ക്കായി കരുതിവയ്ക്കും
അമൃതായി , സഹനമായി, നവോന്മേഷമായി.................
അഗ്നിയില്‍ ശുദ്ധി ചെയ്തൊരു പൊന്നിനേക്കാളേറും
ReplyDeleteതിളക്കം പ്രസന്നതയില്‍ ചാലിച്ചൊരു ജീവിതത്തിന്..
YOU SAID IT...!!!
ഈ വരികള്‍ എഴുതുമ്പോള്‍ , കവയത്രിയ്ക്കുപരി താങ്കളിലെ വ്യക്തി മാനസമാണുയര്ന്നു നിന്നതെങ്കില്‍, ശങ്ക വേണ്ട ... ഭാവി ജീവിതം പ്രസന്നമായിരിക്കും.
ജഗദീശ്വരന് അനുഗ്രഹിക്കട്ടെ....
ശുഭാശംസകള്‍......
സന്മനസ്സുളളവര്ക്ക് സമാധാനം......ആശംസകള്‍
ReplyDeleteസുഖദുഃഖസമ്മിശ്രം
ReplyDelete