ആയിരം ഉമ്മയാല്‍ ആലോലമാട്ടുന്ന
ആദിത്യരശ്മിയാണെന്റെയമ്മ
ആയിരം പൂക്കള്‍ വിരിഞ്ഞപോല്‍ ചിരിക്കുന്ന
അമ്പിളിക്കലയാണെന്റെയമ്മ!
ആമ്പല്‍ പൂ തന് അരുണാഭ പോലും
ആ മനോ വിശുദ്ധിയില്‍ കൂമ്പി നില്ക്കും
ആഴക്കടലിന്റെ അഗാധത പോല്‍ തന് ദുഃഖം
ആശ്വസിച്ചാനന്ദിക്കുമെന്റെയമ്മ
ആയിരം നാവിലും അമ്മയെ വാഴ്ത്തുവാന്‍
ആരുമേ മത്സരിക്കുമെന്നുമെന്നും!
നല്ലതു വരട്ടെ.....
ReplyDeleteശുഭാശംസകൾ.....