അകലെ കാലന് കോഴി കരഞ്ഞിട്ടുമുറങ്ങാതെ
അമര്‍ന്നു കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞുമായി
നിനച്ചു പോയി നിമിഷത്തില്‍ നിദ്രയുമനുഗ്രഹം
നിഷേധിച്ചകന്നുവോ നിര്ദ്ദയമായിട്ടെന്നില്
താതന്റെ സ്മരണകള്‍ തപിക്കും മനസ്സിനെ
തണുപ്പിയ്ക്കാന്‍ തത്രപ്പെട്ട് നിഷ്ഫലമായിടുമ്പോള്
ഓര്‍ക്കുവാന്‍ കഴിയുന്നൊരനുഗ്രഹ മായിച്ചൊന്ന്
ഓര്‍മ്മ തന് ഓടാമ്പല്‍ നീക്കി കിടന്നു ഞാന്‍
അമ്മ തന് ചൂടും ചൂരും പകര്‍ന്നു നല്കുവാന്
അച്ഛനായിരുന്നല്ലോ മത്സരിച്ചടുത്തതും
ബധിരമാം സ്നേഹത്തോടും മൂകമാം വാത്സല്യത്തോടും
കഴിഞ്ഞു നാളുകള്‍ ഒഴുകിയാനന്ദമായ്
മറക്കുവാന്‍ കഴിയില്ല സ്നേഹത്തിന് നിര്ഝരിയായ്
അലിവിന് കടലായ്, താങ്ങായ്, പൂന്തണലായ്
പെട്ടെന്നൊരു നാളില്‍ നിലച്ചു നിര്‍നിമേഷമായ്
പഴിച്ചു വിധിയെ ഒരിയ്ക്കലുമൊടുങ്ങാതെ
മരണം സത്യം തടുക്കുവാന്‍ കഴിയില്ലാര്ക്കുമെ-
ന്നറിഞ്ഞിട്ടുമറിയാതെ നിലപിച്ചവശയായ്
മറക്കുവാന്‍ കഴിയില്ലീ മകള്‍ക്കീ ജന്മം തീര്‍ത്തും
മറന്നിട്ടൊരു നിമിഷവുമില്ലെനിയ്ക്കായ് ഇനിയെന്നും
ഇല്ലല്ലോ തരുവാനീ മകള്‍ക്കീ താതനായ്
ഇറ്റിറ്റു വീഴ്ന്നൊരീ അശ്രുവിന് പൂക്കള്‍ മാത്രം!!.................
അല്ലാഹു നേരറിയുന്നു .....
ReplyDeleteആഴിയിലും കുടെ വരുന്നു.....
നന്മ വരട്ടെ....
ശുഭാസംസകള്‍................