പല തവണ അടുത്തെത്തിയിട്ടും അകത്തു കയറാതെ
മടിച്ചു നിന്നു മൃതി
ഒടുവില്‍ വന്നു വിളിച്ചു ആരോരുമറിയാതെ
,കൊടും വേദന തന്‍ ഉപ്പു രുചിച്ച്
പൂത്തുലയും ലഹരിയില്‍ ദാഹം തീര്‍ത്ത്
നൂല്‍ പൊട്ടിയ പട്ടം പോല്‍
കാലത്തിന്‍ കുറുകെ നടന്നു കവി.
ആത്മയാനങ്ങള്‍ തന്‍
വേറിട്ട വഴികള്‍ തേടി
മാളമില്ലാ പാമ്പായി
തെരുവിലലിഞ്ഞു കവി.
അന്ത്യമൊഴി ചൊല്ലി യാ(ത ചോദിച്ചപ്പോഴും
മ(ന്തിച്ചുവോ തന്‍ ആത്മനൊമ്പരം!
കൊണ്ടു പോകില്ലൊരിക്കലും
തന്‍ ശവമഞ്ചലിനൊപ്പം
കൊണ്ടു പോകുന്നു ആത്മ മി(തമേ,
നിന്‍ സ്നേഹ മലര്‍വനിയിലെ
ഒരു കുടന്ന പൂവും ഒരു തുള്ളിക്കണ്ണീരും
എന്‍ ശവക്കച്ചയില്‍ വച്ചമര്‍ത്തിപ്പുണരാന്‍!!.
No comments:
Post a Comment