അടുക്കളയില്‍ രാവിലെയുള്ള ധൃതിപ്പെട്ട ജോലികള്‍ക്കിടയില്‍ പുറത്ത് എന്തോ ബഹളം കേട്ടാണ് (ശീദേവി പുറത്തയ്ക്ക് വന്നത്. എന്തോ സംഭവിയ്ക്കാന്‍ പോകുന്നതിന് സാക്ഷ്യം വഹിക്കാനെന്നതു പോലെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിംഗ് തൊഴിലാളികള്‍. . അവര്‍ക്ക് നടുവില്‍ ഉച്ചത്തില്‍ അ(കോശിച്ചു കൊണ്ട് രണ്ട് യുവാക്കളും.
കുറെ ദിവസങ്ങളായി തകര്‍ത്തു പെയ്ത മഴയുടെ കാഠിന്യത്താല്‍ തോട്ടങ്ങല്‍ ഒച്ചയും അനക്കവുമില്ലാതെ അടിയേറ്റ പാമ്പിനെപ്പോലെ അമര്‍ന്നു കിടക്കുകയായിരുന്നു. ഇന്നാണ് അതിനൊരു മാറ്റം വന്നത്.
മാനം തെളിഞ്ഞ് സൂര്യകിരണങ്ങള്‍ പച്ചിലച്ചാര്‍ത്തുകളില്‍ വര്‍ണങ്ങള്‍ ചാലിച്ചു. റബ്ബര്‍ മരങ്ങളില്‍ പലൊഴുകാന്‍ ഉറപ്പിച്ച ചില്ലുകള്‍
വ(ജം പോലെ വെട്ടിത്തിളങ്ങി.
ഇതിനിടയില്‍ എന്താണ് സംഭവിച്ചത്?
(ശീദേവി ആളുകള്‍ നില്‍ക്കുന്നിടത്തേയ്ക്ക് ചെന്നു. ആരെയെങ്കിലും വല്ല
ഇഴജന്തുക്കളും കടിച്ചതാവുമോ? മഴ പെയ്ത് നനഞ്ഞ് കിടക്കുന്ന പുല്ലിനടിയില്‍ ഇഴജന്തുക്കള്‍ അനങ്ങാതെ കിടക്കും. ടാപ്പിംഗ് ചെയ്യുന്നവര്‍ ജോലി ചെയ്യുന്ന ധൃതിയില്‍ അതൊന്നും കാണാതെ പോകും. സ്വന്തം ജോലി തീര്‍ക്കാനുള്ള ത(തപ്പാടില്‍ (ശദ്ധിച്ച് നടക്കാനുള്ള ബോധം അവര്‍ക്കുണ്ടായി എന്നു വരില്ല.
ഇതങ്ങനൊവാന്‍ തരമില്ല. അവരുടെ നില്പ്പും ഭാവവുമൊക്കെ കണ്ടപ്പോള്‍ (ശീദേവി ചിന്തിച്ചു.
പിന്നെ വേറെ എന്തായിരിക്കും കാര്യം?
എന്തായാലു അതുവരെയൊന്നു പോയി നോക്കാം. മോളുണര്‍ന്നിട്ടില്ല.
അവള്‍ അടുക്കളയിലെ ജോലി ഉപേക്ഷിച്ച് അവിടേയ്ക്ക് ചെന്നു.
"എന്‍റെ കാശ് നീ ഇപ്പം തന്നില്ലെങ്കില്‍ ദാ ഈകത്തി ഞാന്‍ കേറ്റിക്കളയും"
"എന്നാല്‍ കേറ്റെടാ അത് തന്നെ കാണട്ടെ!"
ഈറ്റപ്പുലികളെപ്പോലെ ചാടി വീഴാന്‍ നില്‍ക്കുന്നവര്‍ ആരാണെന്ന് അടുത്ത് ചെന്നപ്പോഴാണവഴ്ക്ക് മനസ്സിലായത്.
ഒന്ന് ആ തോട്ടത്തിലെ തന്നെ തൊഴിലാളിയായ ച(ന്ദപ്പനും മറ്റൊന്ന് ടാക്സി (ഡൈവറും തന്‍റെ ബന്ധു കൂടിയായ ദിനേശനും.
എന്താ? എന്താ ഉണ്ടായേ?
അവള്‍ ആരോടെന്നില്ലാതെ തിരക്കി. മറുപടിയില്ലാതെ വന്നപ്പോള്‍ അവള്‍ ദിനേശനോട് തന്നെ ചോദിച്ചു.
ച(ന്ദപ്പന്‍ തന്നെ കാര്യം വിശദമാക്കാനായി മുന്നോട്ടു വന്നു.
നിങ്ങളുടെ ബന്ധുവില്ലേ ദാ ഇവന്‍ (ഡൈവിംഗ് പഠിപ്പിച്ചു തരാമെന്ന് പറഞ്ഞ് എന്‍റെ കയ്യില്‍ നിന്നും ആിരത്തഞ്ഞൂറു രൂപ വാങ്ങി. ഇവന്‍ (ഡൈവിംഗ് പഠിപ്പിച്ചതുമില്ല കാശ് തിരികെ തന്നതുമില്ല.
(ശൂദേവിയെക്കണ്ടപ്പോള്‍ കാര്യം എന്തെന്ന് അറിഞ്ഞപ്പോള്‍ ദിനാശന് നാണക്കേട് തോന്നി. അത് മറയ്ക്കാനെന്നോണം അവന്‍ തിരിച്ചടിച്ചു.
ഞാന്‍ നിന്നെ എ(ത ദിവസം പഠിപ്പിച്ചെടാ? നിനക്ക് പഠിക്കാന്‍ കഴിയാത്തതിന് ഞാനോ കുറ്റക്കാരന്‍?
ദിനേശന്‍റെ മറുപടിയ്ക്ക് കാത്തു നില്‍ക്കാതെ തന്നെ അയാള്‍ തിരിച്ചടിച്ചു.
ഇന്ന് നിന്നെ പൈസ തരാതെ ഇവിടെ നിന്നും പോകാന്‍ ഞാന്‍ സമ്മതിക്കില്ല. ഞാന്‍ ഈ കത്തി കയറ്റി കൊല്ലും. കൊന്നിട്ട് ജയിലില്‍ പോകും.
ടാപ്പിംഗ് കത്തിയും ഉയര്‍ത്തി പ്പിടിച്ച് മുന്നോട്ടേയ്ക്കാഞ്ഞ് വന്ന അയാളെക്കണ്ടപ്പോള്‍ (ശീദേവി വല്ലാതെ പേടിച്ചു.അവിടെ കൂടി നില്‍ക്കുന്നവര്‍ എന്തെങ്കിലും ഒന്ന് സംഭവിക്കാന്‍ കാത്തു നില്‍ക്കുന്നതു പോലെ. ഒരു സമാധാനത്തിനുള്ള (ശമം പോലും നടത്താത്തതില്‍ അവള്‍ കുണ്ഠിതപ്പെട്ടു. മാ(തവുമല്ല ആയിരത്തഞ്ഞൂറു രൂപയ്ക്ക് വേണ്ടി ഒരാളെ കൊന്നിട്ട് ജയിലില്‍ പോകുമെന്ന് പറയുന്ന ആ ടാപ്പിംഗ് തൊഴിലാളിയുടെ മാനസിക വിക്ഷോഭത്തെക്കുറിച്ച് ഒരു നിമിഷം അവള്‍ ചിന്തിച്ച് പോയി. മേലാകെ വിയര്‍പ്പു തുള്ളികള്‍. റബ്ബറിലകളില്‍ കാറ്റ് വന്ന് തേങ്ങുന്നു. അന്തരീക്ഷം ശ്വാസമടക്കി നില്‍ക്കുന്നു.
ഇനി എന്താണ് സംഭവിയ്ക്കാന്‍ പോകുന്നത്? അടുത്തെത്തി നില്‍ക്കുന്ന ഭയാനകവും അസാധാരണവുമായ ഒന്ന് കാഴ്ച വയ്ക്കാന്‍ നില്‍ക്കുന്നതു പോലെ.
ദിനേശന്‍ കാശ് കൊടുക്കാമെന്ന് പറയുമോ? അതോ ച(ന്ദപ്പന്‍ ദിനേശനെ കൊല്ലുമോ?
ഞാന്‍ കാശ് തരുന്ന (പശ്നമേയില്ല. ഇന്നാ എന്നെ കൊല്ലുന്നെങ്കില്‍ കൊന്നോ !
ദിനേശന്‍ കുറച്ചുകൂടി മുന്നോട്ട് കയറി ച(ന്ദപ്പന്‍റെ കത്തിയ്ക്ക് നേരേ നിന്നു.
(ശീദേവിയ്ക്ക് ശ്വാസം എടുക്കാന്‍ തന്നെ കഴിയാത്ത സ്ഥിതിയിലായി. പറയാന്‍ വന്ന വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി.
ദിനേശന്‍റെ ഈ (പവൃത്തി കണ്ടിട്ട് ച(ന്ദപ്പന്‍ ഉന്മാദം ബാധിച്ചവനെപ്പോലെ ആര്‍ത്തലറി. ദിനേശന്‍റെ ഷര്‍ട്ടിന്‍റെ കോളറില്‍ പിടിച്ചു വലിച്ചു. വെട്ടി വലിച്ച ആയത്തില്‍ ഷര്‍ട്ടിന്‍റെ കോളര്‍ കഴുത്തിലിറുകി, ദിനേശന്‍റെ തല കുനിഞ്ഞു പോവുകയും ചെയ്തു.
വാങ്ങിയ കാശ് തിരികെ കൊടുക്കാത്തതിനാലാണ് ച(ന്ദപ്പന്‍ ദിനേശനെ അ(കമിച്ചതെങ്കിലും ആയിരത്തഞ്ഞൂറ് രൂപയ്ക്ക് വേണ്ടി അവനെ തന്‍റെ കത്തിയ്ക്കിരയാക്കിയാല്‍.......! .....
അനാഥമാകുന്ന ദിനേശന്‍റെ കുടുംബം.? ഒപ്പം ച(ന്ദപ്പന്‍റെ കുടുംബവും താന്‍ കൊലയാളിയായതിന്‍റെ പേരില്‍ ദുരിതമനുഭവി്ക്കില്ലേ?
രണ്ടും കല്പ്പിച്ച് ആര്‍ത്തലച്ച് ഉന്മാദിയെപ്പോലെ നില്ക്കുന്ന ച(ന്ദപ്പന്‍റെ മുന്നിലേയ്ക്ക് കയറി നിന്നുകൊണ്ട് അവള്‍ പറഞ്ഞു.
വേണ്ട ച(ന്ദപ്പാ! ആ കാശ് ഞാന്‍ തന്നോളാം. ദിനേശനെ വിട്ടേയ്ക്ക്...
തൊണ്ടയില്‍ കുരുങ്ങിയ വാക്കുകള്‍ തകുതി വിഴുങ്ങിയും ബാക്കി ആംഗ്യം കാണിച്ചും അവള്‍ അവന്‍റെ മുന്നില്‍ അക്കാര്യം അറിയിച്ചു. വിശ്വാസം വരാത്ത മട്ടില്‍ ച(ന്ദപ്പന്‍ (ശീദേവിയെത്തന്നെ പകച്ചു നോക്കി.
അതെ....ച(ന്ദപ്പാ ആ കാശ് ഞാന്‍ തരാം.
ഷര്‍ട്ടിലെ പിടിവിട്ട് ച(ന്ദപ്പന്‍ (ശീദേവിയുടെ അടുത്തേയ്ക്ക് നീങ്ങി. ഇളം വെയിലിലും അയാളുടെ അസ്വാസ്ഥ്യമായ മനസ്സില്‍ ഉണ്ടായ വിസ്ഫോടനം കാരണം വിയര്‍പ്പു തുള്ളികള്‍ അയാളുടെ മുഖത്തും ദേഹത്തും ചാലുകള്‍ സൃഷ്ടിച്ചു.
(ശീദേവി പറഞ്ഞത് ശരിയാണോ എന്ന ഭാവത്തില്‍ അയാള്‍ വീണ്ടം (ശീദേവിയെ ഒന്നു കൂടി നോക്കി. അതിനര്‍ത്ഥം (ഗഹിച്ചിട്ടെന്ന പോലെ അവള്‍ കൂട്ടിച്ചേര്‍ത്തു.
വൈകുന്നേരം ഞാന്‍ നിന്‍റെ വീട്ടില്‍ കൊണ്ടു വന്ന് തരാം. ഇനി നീ അവനോട് കാശ് ചോദിക്കണ്ട.
ങാ.... ചേച്ചി പറഞ്ഞതുകൊണ്ട് ഞാന്‍ പോകുന്നു. ഇനി അവനുമായിട്ടൊരു ബന്ധവുമില്ല.
ഇതും പറഞ്ഞ് അവന്‍ ഒരു ജേതാവിന്‍റെ സ്ഫുരിയ്ക്കുന്ന കണ്ണുകളോടെ അമര്‍ത്തിച്ചവിട്ടി നടന്നു പോയി. കൂടി നിന്നവരൊക്കെ എന്തൊക്കെയോ കാണാമെന്ന (പതീക്ഷയോടെ നിന്നിട്ട് നടക്കാതെ പോയതില്‍ നിരാശ ബാധിച്ച് പല അഭി(പായങ്ങളും പറഞ്ഞ് പിരിഞ്ഞ് പോയി.
(ശീദേവി പിന്നെ അവിടെ നിന്നില്ല. ദിനേശനോട് സംസാരിക്കാനോ സത്യാവസ്ഥ എന്തെന്ന് ചോദിച്ച് മനസ്സിലാക്കാനോ (ശമിച്ചതുമില്ല.
മരത്തലപ്പുകള്‍ക്കിടയില്‍ നിന്നും സൂര്യന്‍റെ വിളര്‍ത്ത കിരണങ്ങള്‍ അവളെ തഴുകാനാഞ്ഞു. ആ കിരണങ്ങളില്‍ നിന്നുള്ള നിഴലുകളാണ് അവളെ സമയത്തെ ഓര്‍മിപ്പിച്ചത്.
മോളെ സ്കൂളിലയക്കണം. ഒപ്പം തനിയ്ക്കും ഒരുങ്ങിയിറങ്ങണം. താന്‍ ജോലി ചെയ്യുന്ന കടില്‍ സമയത്ത്ിനെത്തിയില്ലെങ്കില്‍ വഴക്ക കേള്‍ക്കേണ്ടി വരും..
മോള്‍ ഉണര്‍ന്നിട്ടുണ്ടാവുമോ? അവള്‍ ധൃതിയില്‍ ഒതുക്കു കല്ലുകള്‍ ചവിട്ടിക്കയറി വീട്ടിലേയ്ക്കോടി. അവള്‍ വീട്ടിലെത്തിയിട്ടും മോളുണര്‍ന്നിട്ടുണ്ടായിരുന്നില്ല. താന്‍ ോവിടെ ഉണ്ടായിരുന്നുവെങ്കില്‍ അടുക്കളയിലെ തട്ടും മുട്ടും കേട്ട് അവള്‍ എപ്പോഴേ ഉണരുമായിരുന്നു.
മോളെ വിളിച്ചുണര്‍ത്തിയ ശേഷം അവള്‍ വീണ്ടും ജോലിയില്‍ മുഴുകി. പക്ഷേ (ശീദേവിയുടെ മനസ്സൊരു കടലായി മാറിയിരുന്നു. താന്‍ തന്‍റെ മകളുടെ ജന്മദിനത്തിന് ഒരു ജോഡി നക്ഷ(തക്കല്ലുള്ള കമ്മല്‍ വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തതാണ്. ആ കാശ് മാ(തമാണ് തന്‍റെ കയ്യില്‍ ഉള്ളത്. അത് ഞാന്‍ ച(ന്ദപ്പന് കൊടുക്കാമെന്ന് പറഞ്ഞത്. അത് അയാള്‍ക്ക് കൊടുത്താല്‍ തന്‍റെ മകള്‍ക്ക് കൊടുത്ത വാഗ്ദാനം പാലിയ്ക്കാന്‍ തനിയ്ക്ക് കഴിയുമോ? അയാള്‍ക്ക് കൊടുത്ത വാഗ്ദാനം നിറവേറ്റാതിരുന്നാല്‍ പിന്നെയുണ്ടാകുന്നത് എന്താവും?
മോളുടെ അച്ഛനുണ്ടായിരുന്നപ്പോള്‍ പോലും അവളുടെ ജന്മദിനങ്ങള്‍ക്ക് സമ്മാനമായി ഒന്നും വാങ്ങിക്കൊടുക്കാന്‍ സാധിച്ചിരുന്നില്ല.. ഉള്ളതെല്ലാം വിറ്റുപെറുക്കിയിട്ടാണ് അദ്ദേഹത്തിന്‍റെ ചികില്‍സാ ചെലവുകള്‍ നടത്തിയിരുന്നത്. എന്നിട്ടും തനിയ്ക്ക് ആളിനെ നഷ്ടമായി. അതിന് ശേഷമാണ് കടയില്‍ സെയില്‍സ് ഗേളായി ജോലിയ്ക്ക് പോയിത്തുടങ്ങിയത്. അന്നു മുതല്‍ മിച്ചം വച്ച കാശുകൊണ്ടാണ് കമ്മല്‍ വാങ്ങാന്‍ തീരുമാനിച്ചത്. കഴിഞ്ഞയാഴ്ച താനും മോളും കൂടി സ്വര്‍ണക്കടയില്‍ പോയി കണ്ടുവച്ചിട്ടാണ് വന്നത്. അന്ന് കാശ് മുഴുവനും തികയാത്തതു കൊണ്ട് അടുത്ത മാസത്തെ ശമ്പളത്തില്‍ നിന്നും മിച്ചം വയ്ക്കുന്നതും കൂടിയാവുമ്പോള്‍ വാങ്ങാമെന്നാണ് കരുതിയത്. ഇന്നിപ്പോള് നിനച്ചിരിയ്ക്കാതെ ഇങ്ങനെയൊരു കരാര് ചെയ്യേണ്ടി വരുമെന്ന് ഓര്‍ത്തോ?
മോളെ ഒരുക്കി സ്കൂളിലേയ്ക്കയച്ചു. ഒപ്പം ഇറങ്ങേണ്ട അവള്‍ക്ക് അന്ന് ജോലിയ്ക്ക് പോകാനേ തോന്നിയില്ല. പകലിന് മൂപ്പെത്തി. തന്‍റെ മകള്‍ക്ക് കമ്മല്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് മോഹിപ്പിച്ചിട്ട് ...................?
മോഹങ്ങള്‍ എപ്പോഴും അങ്ങനെയാണല്ലോ? മണ്ണ് മാറ്റി ഉയര്‍ന്നു പൊങ്ങുന്ന ഈയാംപാറ്റകളെപ്പോലെ ചിറകടിച്ച് പറന്നു വരും.. പിന്നെ അത് ചിറകറ്റ് നിലം പറ്റി മണ്ണോടു തന്നെ ചേര്‍ന്നുറങ്ങും. മോളുടെ കുഞ്ഞിക്കാതില്‍ പറ്റിച്ചേര്‍ന്നിരിയ്ക്കാന്‍ ആ(ഗഹിച്ച നക്ഷ(തക്കമ്മല്‍ പോലെ!!............
നല്ല ഒരു കഥയായിരുന്നല്ലോ! അവസാനം ആ അമ്മയുടെ ദുഖത്തില്‍ മനസ്സും അല്പം വേദനിച്ചു!!
ReplyDeleteആശംസകള്‍!!