"നാളെ നമുക്കൊരിടം വരെ പോകണം".
അയാള്‍ പറഞ്ഞത് കേട്ടപ്പോള്‍ അതിശയം കലര്‍ന്ന മിഴികളോടെ അവള്‍ അദ്ദേഹത്തെ നോക്കി. ആ നോട്ടത്തിന്‍റെ അര്‍ത്ഥം വായിച്ചറിഞ്ഞിട്ടെന്ന പോലെ അദ്ദേഹം വീണ്ടും പറഞ്ഞു.
"ശരിയാ, നാളെ നമുക്കൊരിടം വരെ പോകണം. ഒപ്പം വരാന്‍ നിനക്ക്
ഇഷ്ടമുള്ളവരെയൊക്കെ കൂട്ടിയ്ക്കോ."
എവിടേയ്ക്കാ?
മനസ്സില്‍ സ്വപ്നങ്ങള്‍ വിടര്‍ന്നു. പൂവിന്‍ദളങ്ങള്‍ വിടരുന്ന പോലെ. സൂര്യന്‍റെ (പഭ തട്ടി പൂവ് പുഞ്ചിരിയ്ക്കുന്നു. ചുണ്ടില്‍ മധുരം കിനിയുന്നു.
യാ(ത എവിടേയ്ക്കായിരിയ്ക്കും.?
അതറിയാനുള്ള ആകാംക്ഷയോടെ അവള്‍ ഒന്നു കൂടി അയാളുടെ മുഖത്തേയ്ക്ക് നോക്കി.
"ആകാശവും ഭൂമിയും കൂട്ടി മുട്ടുന്നിടം വരെ. എന്താ നീ വരാന്‍ തയ്യാറല്ലേ?"
"ഞാന്‍ എവിടേയ്ക്ക് വരാനും തയ്യാറാണ്."
പക്ഷേ വീട്ടിലുള്ളവരെക്കൂടി വിളിച്ചാല്‍ അവര്‍ അതിന് തയ്യാറാവുമോ?
അപ്പോള്‍ നിനക്കൂഹിച്ച് കൂടേ മണ്ടീ, എവിടെയെങ്കിലും ഒരു വിനോദയാ(ത പോകാനായിരിയ്ക്കുമെന്ന്?.
മനസ്സില്‍ ഉയര്‍ന്നു വന്ന ജാള്യത മറച്ചുകൊണ്ട് ഒരു കൊച്ചു കുട്ടിയ്ക്ക് കളിപ്പാട്ടം വാങ്ങിക്കൊടുക്കാമെന്ന് പറയുമ്പോഴുണ്ടാകുന്ന
സന്തോഷത്തോടെ അവള്‍ പറഞ്ഞു.
വേണ്ട, നമ്മള്‍ മാ(തം മതി
മേഘങ്ങള്‍ അകന്നുമാറിയ ആകാശത്തിന്‍റ പുഞ്ചിരി പോലെ (പസന്നമായ മുഖം അയാള്‍ (ശദ്ധിച്ചു. ആ കണ്ണുകള്‍ വിടര്‍ന്ന് നക്ഷ(തത്തിന്‍റെ (പകാശം മിന്നിത്തിളങ്ങിയ പോലെ.
പലപ്പോഴും ആ(ഗഹിച്ചതാണ്, ഈ കൂട്ടു കുടുംബത്തിന്‍റെ കോലാഹലങ്ങള്‍ക്കിടയില്‍ നിന്നും ഒന്ന് മാറി നില്‍ക്കാന്‍... തനിക്കെപ്പോഴും തിരക്കാണ്. ഓഫീസും ഫയലുകളും. ഒഫിഷ്യല്‍ ടൂറുകളില്‍ അവളെ ഒപ്പം കൂട്ടാനും തരമില്ല.
കൂട്ടുകുടുംബത്തിന്‍റെ സ്നേഹത്തുരുത്ത് കൂടി ഇല്ലായിരുന്നുവെങ്കില്‍ അവളുടെ ജീവിതം? ശ്മശാനത്തിന്‍റെ നെടുവീര്‍പ്പുകള്‍ പോലെ, അശുഭചിന്തകളും അസ്വാസ്ഥ്യപ്പെടുത്തുന്ന ഓര്‍മകളും മാ(തമല്ലേ അവള്‍ക്ക് കൂട്ടിനുണ്ടാവൂ.
അപ്പോള്‍ അവള്‍ തന്നെ വെറുക്കുമായിരുന്നില്ലേ? ഇവിടെ സ്നേഹവും സഹകരണവുമുള്ള കുടുംബാംഗങ്ങള്‍ ഉള്ളതു കൊണ്ട് ക്ളേശങ്ങള്‍ അനായസേന തരണം ചെ്യ്ത് കഴിയാം. മനസ്സ് (പകാശം ഉള്‍ക്കൊള്ളും. ജീവിതം തുരുമ്പു പിടിയ്ക്കില്ല. എന്നാലും തങ്ങളുടേതു മാ(തമായി കുറച്ചു നിമിഷങ്ങള്‍!!! മണിക്കൂറുകള്‍! ആരും ആ(ഗഹിച്ച് പോകില്ലേ?
സ്നേഹത്തിന്‍റെ നനവൂറുന്ന മിഴികള്‍ വീണ്ടും അയാളെ തേടിയെത്തി.
യാ(തയ്ക്കായി തെരഞ്ഞെടുത്ത സ്ഥലമാകും ആ മിഴികള്‍ അന്വേഷിക്കുന്നത്.
താന്‍ ഇഷ്ടപ്പെടുന്ന സ്ഥലം തന്നെ. (പകൃതിരമണീയമായ സ്ഥലം. (പകൃതിയാകെ പൂവിട്ട് നില്‍ക്കുന്ന ഭൂമിയില്‍ മഴവില്ല് വീണുടഞ്ഞത്പോലെ. നീലമലകളും തണുത്ത മഞ്ഞിന്‍ കണങ്ങള്‍ ഞരമ്പുകളില്‍ അരിച്ചു കയറുന്ന താഴ്വരകളും ഒക്കെ നിറഞ്ഞ സ്ഥലം.
തന്‍റെ മനസ്സറിയാവുന്ന , തന്‍റെ മനസ്സിലെ (പണയം ഏതിനോടൊക്കെ എന്നറിയാവുന്ന തന്‍റെ ഭര്‍ത്താവിന്‍റെ വാക്കുകള്‍ വേനലിന്‍റെ അറുതിയിലെ മഴമേഘങ്ങള്‍ പോലെ അവള്‍ക്ക് തോന്നി.
രാവിലെ തന്നെ പോകാനൊരുങ്ങി.
ബസ്സിലെ ദീര്‍ഘദൂര യാ(തകള്‍ തന്‍റെ ഹരമാണെന്ന് അറിയാവുന്ന അയാള്‍
കാറിലെ യാ(ത മാറ്റി ബസ്സിലാക്കി.
പുറത്തെ കാഴ്ചകള്‍ കണ്ടും അതിനെക്കുറിച്ച് വര്‍ണ്ണിച്ചും സംശയങ്ങള്‍ക്കറുതി വരുത്തിയും തന്നോടൊപ്പം ഒരു യാ(ത അവള്‍ ആ(ഗഹിക്കുന്നുണ്ട്. ഇപ്പോള്‍ സന്തോഷത്തിന്‍റെ മഴവില്ല് ഏഴു വര്‍ണ്ണങ്ങളും വിടര്‍ത്തി അവളുടെ മനസ്സില്‍ വിരാജി്ക്കുന്നുണ്ടാവാം.
അവര്‍ ബസ്സില്‍ കയറി. സീസണാതയതുകൊണ്ട് ബസ്സില്‍ വലിയ തിരക്കായിരുന്നു.. അവിടേയ്ക്കുള്ള യാ(തക്കാരായിരുന്നു. അധികവും. നില്‍ക്കാനുള്ള ഇടം പോലും കഷ്ടിയായിരുന്നു.
അടുത്ത ബസ്സിന് പോകാമെന്നു കരുതിയാല്‍ വീണ്ടും മണിക്കൂറുകള്‍ കാത്തിരിക്കണം. കാത്തിരിപ്പ് യാ(തയുടെ സുഖം തന്നെ മുഷിപ്പിച്ചു കളയും. എന്തായാലും ഇതില്‍ത്തന്നെ പോകാം. കുറെ കഴിയുമ്പോള്‍ സീറ്റ് കിട്ടാതിരിക്കില്ല. അയാള്‍ അവളെ ആശ്വസിപ്പിച്ചു.
ബസ് കുറെയധികം മുന്നോട്ട് പോയിക്കഴിഞ്ഞിരുന്നു. മഞ്ഞിന്‍ നിരകള്‍ പിന്നിട്ട് യാ(ത തുടങ്ങി ക്കഴിഞ്ഞിരുന്നു. മുന്നില്‍ നിന്നിരുന്ന അയാള്‍
കൂടെക്കൂടെ െഅവളെ തിരിഞ്ഞുനോക്കി. ബസ്സിലെ യാ(തയുടെ കഷ്ടതയോര്‍ത്ത് പരിതപിക്കുന്ന അവളുടെ മുഖം അയാള്‍ (ശദ്ധിച്ചു.
സാരമില്ല, െഎന്നര്‍ത്ഥം അയാളവളെ കണ്ണുകളിലൂടെ അറിയിച്ചു പുഞ്ചിരി തൂകാന്‍ അവളും മറന്നില്ല.
അവളുടെ തൊട്ടു മുന്നില്‍ ഒരു സ്(തീയാണ് നിന്നിരുന്നത്. തൊട്ടടുത്ത് പുരുഷന്‍മാരുടെ സീറ്റില്‍ അവരുടെ ഭര്‍ത്താവും ഇരിക്കുന്നുണ്ടായിരുന്നു..
ബസ്സില്‍ ആളുകളുടെ തിരക്ക് കൂടുന്നതല്ലാതെ ഒരു സീറ്റ് പോലും ഒഴിയുകയോ ഒന്നിരിക്കാന്‍ സാധിക്കുകയോ ഉണ്ടായില്ല.
ഇങ്ങനെ ഒരു യാ(ത വേണ്ടായിരുന്നു എന്ന് അയാളുടെ മുഖഭാവത്തില്‍ നിന്നും കണ്ടറിഞ്ഞു. സന്തോഷത്തിന്‍റെ ഒരു വസന്തം തീര്‍ക്കാന്‍ യാ(ത്ക്കായി ഒരുങ്ങിയിറങ്ങിയ തങ്ങളുടെ സന്തോഷത്തിന്‍റെ ചിറകെല്ലാം ഒടിഞ്ഞ് താഴ്ന്ന പോലെ.
ഇനി കുറച്ച് ദൂരം കൂടിയല്ലേയുള്ളൂ എന്ന് അയാള്‍ കണ്ണിലൂടെ അറിയിച്ചു. ഇത് കണ്ടിട്ട് തന്‍റെ മുന്നില്‍ നിന്ന സ്(തീ തന്‍റെ ഭര്‍ത്താവിനോട്
പറയുന്നത് കേട്ടു.
ദാ...ഇയാള്‍ കുറെ നേരമായി എന്നെ ശല്യം ചെയ്യാന്‍ തുടങ്ങിയിട്ട്. കുറെ നേരമായി ഞാന്‍ സഹിക്കുകയാ.
തന്‍റെ പിറകില്‍ നിന്ന തന്‍റെ ഭാര്യയോടാണ് അയാള്‍ ആംഗ്യം കാണിച്ചതെന്ന് ആ സ്(തീയോ ഭര്‍ത്താവോ അറിഞ്ഞില്ല. തന്‍റെ ഭാര്യ പറയുന്നത് കേട്ട് ആ സ്(തീയുടെ ഭര്‍ത്താവ് ചാടിയെണീറ്റ് വിടര്‍ത്തിയ കൈത്തലം വീശി അയാളുടെ കരണത്താഞ്ഞടിച്ചു.
എന്നിട്ട് അ(കോശിക്കുകയാണ്. കുറെ നേരമായി ഞാനും തന്നെ (ശദ്ധിക്കുന്നു. എന്‍റെ ഭാര്യയെ കണ്ണും കൈയ്യും കാട്ടുന്നത്. സ്(തീകള്‍ക്ക് മാന്യമായി ഭര്‍ത്താക്കന്മാരോടൊപ്പവും യാ(ത ചെയ്യാന്‍ സാധിക്കില്ലേ?
ആകാശവും ഭൂമിയും പൊട്ടിപ്പിളരുന്നതു പോലെ. താന്‍ മറ്റുള്ളവരുടെ മുന്നില്‍ അപഹാസ്യനായതു പോലെ. വേദന താങ്ങാന്‍ മനസ്സിന് കഴിയുന്നില്ല. ഇതെന്തു (കൂരതയാണ്? എന്ത് നീതിയാണിവിടെ നടന്നത്?
ഇതിനിടയില്‍ നിര്‍മമനായി അയാള്‍ നിലകൊണ്ടു. ഭൂമിയുടെ മേല്‍ ഒന്നും തന്നെ സ്പര്‍ശിക്കുന്നില്ല. ഈഅനുഭവത്തിന്‍റെ തീയൊന്നണക്കുവാന്‍ ആര്‍ക്കു കഴിയും? (പജ്ഞറ്റു വീണ അവള്‍ക്കോ? അതോ ആ ഭാര്യാസ്നേഹി ചെയ്തത് ശരിയാണെന്ന് അംഗീകരിയ്ക്കുന്ന യാ(തക്കാര്‍ക്കോ?
ആകാശവും ഭൂമിയും കൂട്ടി മുട്ടുന്നിടം വരെ യാ(ത ചെയ്യാന്‍ ഇറങ്ങിത്തിരിച്ച അവളുടെ ബോധം മറഞ്ഞ മനസ്സുറങ്ങട്ടെ!
കുറച്ചുനേരത്തേയ്ക്കെങ്കിലും!
അയാള്‍ ചിന്തിച്ചു................
കഥ ഇഷ്ടംമായി. ആശംസകള്‍.
ReplyDelete