ഭൂതകാലത്തിന്‍റെ അവ്യക്തതയില്‍ യാ(താപഥം തുടങ്ങുന്നു. ഭൂമിയുടെ മടിയില്‍ നിന്നും ആകാശത്തിന്‍റെ കൈയ്യെത്തും ദൂരം വരെ . നിയോഗങ്ങളുടെ ഗതിവിഗതികള്‍ ഇനിയും തീര്‍ച്ചയില്ല.
കൂട്ടുകാരെന്ന് പറയാന്‍ ആരുമില്ലാത്ത ബാല്യമായിരുന്നെങ്കിലും കൗമാരം പിന്നിട്ടപ്പോള്‍ സുഹൃത്തുക്കള്‍ ഏറെയുണ്ടായി.കാളീക്ഷേ(തത്തി-
ലേയ്ക്കുള്ള സായാഹ്ന സഞ്ചാരങ്ങളിലും ബീച്ചിലെ ഒത്തുകൂടലിലും സിനിമ കാണലിലുമൊക്കെ സുഹൃത്തുക്കളുമൊത്തു പങ്കിട്ടിരുന്ന യൗവനകാലം.
സ്വപ്നങ്ങള്‍ കണ്ടുറങ്ങാന്‍ ഒരു പെണ്ണിന്‍റെ സ്നേഹം കൂടിയായപ്പോള്‍ മധുരമുള്ളതാക്കി ത്തീര്‍ത്ത ആ കാലം.
തിരക്കു കുറഞ്ഞ വഴികള്‍ താണ്ടി പാടത്തിനരികെയുള്ള കാളീക്ഷേ(തത്തില്‍ തന്നെപ്പോലെ സായാഹ്നങ്ങളില്‍ വന്നിരുന്ന നീലക്കണ്ണുക-
ളുള്ള ആ കൊച്ചു സുന്ദരി തന്‍റെ മനസ്സ് കവര്‍ന്നത് എ(ത പെട്ടെന്നായിരുന്നു.
കാളീക്ഷേ(തത്തിലെ നിത്യസന്ദര്‍ശനങ്ങളില്‍ ചിലപ്പോഴൊക്കെ അവള്‍ വിട്ടു നിന്നപ്പോള്‍ കാര്യമെന്തെന്ന് ഊഹിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലും ആ നീലക്കണ്ണുകളെ പരതി തന്‍റെ കണ്ണുകള്‍ പരക്കം പായുന്നത് തനിക്കറിയാമായിരുന്നു.
ഞായറാഴ്ചകളില്‍ നേരത്തേതന്നെ അവന്‍ അവളെ അമ്പലവഴിയരികില്‍ കാത്ത് നിന്നിരുന്നു. (പകൃതി കീഴ്പ്പെടുത്തുന്ന ഋതുച(കങ്ങളിലല്ലാതെ അവളെക്കാത്ത് നിരാശപ്പെടേണ്ടതായി അവനൊരിക്കലും വന്നിട്ടില്ല. ആദ്യമൊന്നും തന്നെ (ശദ്ധിക്കപ്പെടാന്‍ വേണ്ടിയോ അവളുടെ മനസ്സില്‍ തന്‍റെ ഓര്‍മ്മകളെ താലോലിക്കപ്പെട്ന്‍ വേണ്ടിയോ അവനില്‍ നിന്നും ഒരു (പവര്‍ത്തനവും ഉണ്ടായിരുന്നുമില്ല.
എന്നിട്ടും എപ്പോഴൊക്കെയോ അവളുടെ കണ്ണുകള്‍ അവന്‍റെ കണ്ണുകളുമായി കൂട്ടിമുട്ടിയതും സമൃദ്ധമായ താടിരോമങ്ങളില്‍ അവളുടെ കണ്ണുകള്‍ ഉടക്കി നിന്നതും അവനെപ്പോഴോ വായച്ചറിഞ്ഞു. മാ(തവുമല്ല അമ്പലത്തിലെ നിത്യസന്ദര്‍ശനം തന്‍റെ (പായത്തിലെ ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം ഏതോ ചേതോവിഹാരത്തിന്‍റെ സാക്ഷാത്ക്കാരമായി
അവളും അറിഞ്ഞു തുടങ്ങിയിരുന്നു.
"മീര" എന്നായിരുന്നു അവളുടെ പേരെന്ന് പുഷ്പാഞ്ജലി നടത്താനായി പൂജാരിയെ പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ മനസ്സിലായി.
"മീര" , ഭക്തമീരയെപ്പോലെ തന്നെ ഇവളും ഭക്തിയില്‍ ലയിച്ചു ചേര്‍ന്നവളോ?
പിന്നീട് എ(തയോ സന്ദര്‍ശനങ്ങളില്‍ അവനും അവളും കണ്ണുകളിലൂടെ ആശയങ്ങള്‍ കൈമാറി. മൂകോച്ച ഭാഷയില്‍ സംസാരിച്ചു. അതിലൂടെ തന്നെ അവര്‍ കൂടുതല്‍ കൂടുതല്‍ അടുക്കുകയായിരുന്നു.
(പാര്‍ത്ഥനാശേ
ലജ്ജാശീലയായ കുസൃതിക്കണ്ണുകളുള്ള ഒരു പെണ്ണ് അവന്‍റെ സങ്കല്പമായിരുന്നു. (ഗാമത്തിന്‍റെ വിശുദ്ധി തൊട്ടറിഞ്ഞവള്‍. അതായിരുന്നു അവളി ല്‍താന്‍ ആകൃഷ്ടനായതെന്ന് വിശാഖിനറിയാമായിരുന്നു. നിഷ്ക്കളങ്കതയായിരുന്നു അവളുടെ ജീവന്‍ അന്നും അവന്‍ കരുതിപ്പോന്നു.
(പാര്‍ത്ഥനാശേഷം പുറത്തിറങ്ങിയപ്പോള്‍ കണ്ടുമുട്ടിയ സുഹൃത്തിന്‍റെ "വിശാഖേ" എന്ന വിളിയില്‍ നിന്നും അവളും അവന്‍റെ പേര് മനസ്സിലാക്കി.
പലപ്പോഴുമുള്ള കണ്ടുമുട്ടലുകളില്‍ ഒന്നും തുറന്നു പറഞ്ഞിരുന്നില്ലെങ്കിലും അവള്‍ അവനെ അഗാധമായി സ്നേഹിക്കുന്നുണ്ടെന്നും അവന്‍റെ (പണയം അവള്‍ ആ(ഗഹിക്കുന്നുണ്ടെന്നും ഒരിക്കലും പിരിയാതെ ജീവിതസഖിയായി തന്നെ കൂട്ടണമെന്ന് അവള്‍ യാചിക്കുന്നുണ്ടെന്നും അവളുടെ കണ്ണുകളില്‍നിന്നും തന്നെ അവന്‍ മനസ്സിലാക്കിയിരുന്നു. അവളുടെ കുട്ടിത്തം വിടാത്ത കവിളും മുഖവും അതോര്‍മ്മിപ്പിക്കുകയായിരുന്നു വെന്ന് വിശാഖിന് തോന്നിയിരുന്നു.
വെയില്‍ വീഴ്ത്തിയ തണലുകളിലൂടെ മുന്നിലും പിറകിലുമായി അവര്‍ നിത്യവും നടന്നു പോയി.
അന്നൊരു ദിവസം പതിവിന് വിപരീതമായി അവള്‍ അവനെ കാത്തുനിന്നു. അവനടുത്തെത്തുന്നതുവരെ.
അവന്‍റെ കണ്ണുകളില്‍ വിസ്മയവും ഒപ്പം ആകാംഷയും മുറ്റി നിന്നു.
എന്തോ ഇവള്‍ക്ക് പറയാനുണ്ട്. എന്തായിരിക്കും?
അവളുടെ കണ്ണുകള്‍ സജലങ്ങലായിരിക്കുന്നത് അവന്‍ (ശദ്ധിച്ചു.
"ഞാന്‍......"'' ........
എന്തോ പറയാന്‍ അവള്‍ ബദ്ധപ്പെട്ടു.
പറയൂ..... എന്താണ്?
അവള്‍ ഒന്നും മിണ്ടിയില്ല. അടുത്തു വന്ന് അവന്‍റെ കൈ പിടിച്ചമര്‍ത്തി. അവളുടെ ചുണ്ടുകള്‍ വിറകൊള്ളുകയും അവനെ പിടിച്ചിരുന്ന കൈ വിയര്‍ക്കുകയും ചെയ്തു.
എന്താ..... എന്താ മീരേ? എന്താണെങ്കിലും പറയൂ.........
അവന്‍റെ ചോദ്യത്തില്‍ അത്യാകാംഷയും അത്ഭുതവും മുറ്റി നിന്നിരുന്നു.
അവള്‍ ഒന്നും പറഞ്ഞില്ല. അവള്‍ എന്ത് പറയാനാണ് ബദ്ധപ്പെടുന്നതോന്ന് അവനൊട്ടു മനസ്സിലായതുമില്ല.
തങ്ങളുടെ മുന്നില്‍ അന്തിച്ചുവപ്പ് പരന്നു കിടന്നു. നേരിയ മഞ്ഞിന്‍റെ തണുപ്പില്‍ അവന്‍റെ മനസ്സ് വികാരാര്‍ദ്രമായി.
എന്താവും അവള്‍ക്ക് പറയാനുണ്ടാവുക? എന്തായാലും പറഞ്ഞാലല്ലേ അതിനൊരു പരിഹാരം കാണാന്‍ കഴിയൂ.
അവന്‍റെ കരങ്ങള്‍ക്കുള്ളില്‍ നിന്നും അവളുടെ കയ്യെ സ്വതന്ത്രമാക്കി, അവന്‍ മുന്നിലും അവള്‍ പിന്നിലുമായി നടന്നു. അവര്‍ക്ക് ചുറ്റും നിശബ്ദത തളം കെട്ടി.
ഇല്ല, ഇന്നിനി ഇവള്‍ ഒന്നും പറയുമെന്ന് തോന്നുന്നില്ല.
ഒന്നും പറയാതെ അറിയാതെ അന്നവര്‍ പിരിഞ്ഞു.
അവന്‍റെ മനസ്സ് ഉള്‍ക്കടമായ വികാര വിക്ഷോഭത്താല്‍ വിജൃംഭിതമായിരുന്നു. പിറ്റേന്ന് അവളെ കാണും വരേയ്ക്കും.
അന്ന് അവലുടെ കണ്ണുകളില്‍ ഒരു ദൃഢനിശ്ചയത്തിന്‍റെ ജ്വാല തിളങ്ങുന്നതായി അവന് തോന്നി. ഒരിക്കലും കാണാത്ത വിധം.
പെട്ടെന്നായിരുന്നു അവളില്‍ നിന്നും ഒരു ചോദ്യം ഉതിര്‍ന്നു വീണത്
"എന്നെ വിവാഹം കഴിയ്ക്കാമോ?"
അങ്ങനെയായിരുന്നു അവന്‍റെ തീരുമാനമായിരുന്നുവെങ്കിലും ഈയവസരത്തിലുള്ള അവളുടെ അപ്രതീക്ഷിതമായ ചോദ്യം അവനെ നടുക്കി.
മീര തന്നെയാണോ ഇപ്പറയുന്നത്?
നേരിട്ടൊരു വാക്ക് പോലും തുറന്നു പറയാത്ത അവള്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ചതിന് പിന്നിലുള്ള ചേതോവികാരം എന്തെന്നവന് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല.
"അതെ മീര, ഞാനെന്നെങ്കിലും വിവാഹം കഴിക്കുമെങ്കില്‍ അത് നിന്നെയായിരിക്കും."
ഞെട്ടലില്‍ നിന്നും മോചിതനായിക്കൊണ്ടവന്‍ പറഞ്ഞു.
"എന്നെങ്കിലുമല്ല, ഉടനെ"
അവന്‍ കുറച്ചു കൂടി നടുങ്ങി. താന്‍ അവളെത്തന്നെ വിവാഹം കഴിക്കൂ എന്ന് തീരുമാനിച്ചതു തന്നെയാണ്. പക്ഷേ ഇപ്പോള്‍ ഇത്ര പെട്ടെന്ന് തനിക്കതിന് സാധിക്കുമോ? തനിക്കിപ്പോള്‍ ഒരു വിവാഹ ജീവിതം ആരംഭിക്കാനുള്ള ചുറ്റുപാടുണ്ടോ? ഒരു പെണ്ണിനെ പോറ്റാനുള്ള പ്രാപ്തി തനിക്കായിട്ടുണ്ടോ? തന്‍റെയും തന്‍റെ കുടുംബത്തിന്‍റെയും സ്ഥിതി തനിയ്ക്കല്ലേ അറിയൂ . മാത്രവുമല്ല തന്‍റെ പ്രായവും അതിന് അനുകൂലമാണോ?
അവന്‍ ചിന്തകള്‍ക്ക് വിരാമമിട്ട് കൊണ്ട് വീണ്ടുംചോദിച്ചു.
എന്താ മീരേ! ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം?
വീട്ടുകാരുടെ നിര്‍ബന്ധം. എനിക്ക് വാണ്ടി പയ്യനെ കണ്ടു വച്ചിരിക്കുന്നു. എനിക്കിഷ്ടമില്ലാത്ത ഒരാളെ.
എനിക്കിപ്പോള്‍ ഈ അവസ്ഥയില്‍ എന്ത് ചെയ്യാനാണാവുക?
മീരാ, ഞാനിപ്പോള്‍ ഒരു വിവാഹം നടത്താനുള്ള സ്ഥിതിയിലല്ല, എന്‍റെ പഠിത്തം പൂര്‍ത്തിയായിട്ടില്ല. മാത്രവുമല്ല ഒരു തൊഴിലില്ലാതെ വിവാഹം കഴിച്ചാല്‍ നീയും ബുദ്ധിമുട്ടില്ലേ?
അതിനെക്കുറിച്ചെനിക്കറിയില്ല. എന്‍റെ വിവാഹം ഉടനെ എന്‍റെ വീട്ടുകാര്‍ നടത്തും. അതെനിക്കുറപ്പുണ്ട്.
വിഷമത്തോടെയും നഷ്ടബോധത്തോടെയും അവള്‍ അറിയിച്ചു.
അവന് എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു. വേച്ചു പോകുന്ന കാലടികളോടെ അവള്‍ നടന്നു നീങ്ങി. നിശ്ചലനായി അവന്‍ അവിടെത്തന്നെ നിന്നു. ആശ്രയത്തിനെന്നോണം വഴിയരികിലെ വേലിക്കെട്ടില്‍ പിടിച്ചു നിന്നു. ഇരുട്ടാകും വരെ.
പുതഞ്ഞുപോയ ഇരുട്ടില്‍ മഞ്ഞ് വീണു തുടങ്ങിയിരുന്നു. എന്നിട്ടും അതിന്‍റെ തണുപ്പും നനവും അവനനുഭവപ്പെട്ടില്ല. ഹൃദയം വജ്രസൂചികളാല്‍ കുത്തി നോവുമ്പോള്‍ അതിന് സാധിക്കുന്നതെങ്ങനെ?
പിറ്റേന്നു മുതലുള്ള ദര്‍ശനവേളകള്‍ സമാഗമമാകുന്തോറും അവന്‍ അവള്‍ക്കു വേണ്ടി കാത്തു നിന്നു. അവള്‍ വന്നില്ല. പിന്നീടൊരിക്കലും...................
ഇന്നവന്‍ എല്ലാം സ്വന്തമാക്കി. ഒരു പെണ്ണിനെ പോറ്റാനുള്ള പ്രാപ്തി. കുടുംബ ഭദ്രത, അനുയോജ്യമായ പ്രായം. എല്ലാം...എല്ലാം.
പക്ഷേ തനിക്കു വേണ്ടി കാത്തിരിക്കാന്‍ അവളിന്നെവിടെ?
ഒരു ഭാര്യയായി ഒരമ്മയായി ജീവിക്കിന്നുണ്ടാവാം.
ജീവിയ്ക്കട്ടെ! സുഖമായി ജീവിയ്ക്കട്ടെ! തനിക്ക് കൊടുക്കാന്‍ കഴിയാത്ത സൗഭാഗ്യം അവള്‍ അനുഭവിച്ചോട്ടെ! ഇങ്ങനെയൊക്കെ അവനാശ്വസിക്കാന്‍
ശ്രമിച്ചെങ്കിലും ഉള്ളി ന്‍റെയുള്ളില്‍ ഒരു വിങ്ങലായിത്തന്നെ ആ ദുഃഖം അവശേഷിച്ചു. വേറൊരു വിവാഹത്തെ പ്പറ്റിപ്പോലും അവന്‍ ചിന്തിച്ചില്ല. ചിന്തിക്കാനായി അവനൊട്ടു കഴിഞ്ഞതുമില്ല.
പ്രകൃതിയെ കീഴ്പ്പെടുത്തി ഇഷ്ടാനുസരണം മെരുക്കിയെടുത്ത് ഉപയോഗിക്കാന്‍ കഴിയുന്നതാണ് പെണ്ണ് എന്നാണ് സംസ്കാരം പഠിപ്പിക്കുന്നതെന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു.
പക്ഷേ തനിക്ക് ഒരു പ്രകൃതിയെ കീഴ്പ്പെടുത്തി ഒരു പെണ്ണിനെ മെരുക്കിയെടുക്കാന്‍ കഴിഞ്ഞോ?
നന്മകള്‍ മാത്രം സൂക്ഷിച്ചിരുന്ന അവളെ തനിക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞോ?
അവന്‍ ഓരോ നിമിഷവും മനസ്സില്‍ ഈ ചോദ്യത്തിനുത്തരം തിരഞ്ഞു കൊണ്ടിരുന്നു. തെരച്ചില്‍ തുടരുന്തോറും മനസ്സ് കലുഷിതവും പ്രതിഷേധാത്മകവുമായിക്കൊണ്ടേയിരുന്നു.
സ്ത്രീകളെ തന്‍റെ കിടക്കയിലേയ്ക്ക് ആനയിക്കാനും പിടിച്പ വലിച്ചിടാനും ഉപയോഗിക്കാനും വേണ്ടാത്തപ്പോള്‍ ചവിട്ടിപ്പുറത്താക്കാനുമുള്ള നിഷേധാത്മക വൈഭവം ഏറിക്കൊണ്ടിരുന്നു.
ഒരു കാര്യത്തിനു മാത്രമായി അവന്‍ അവളെ ഉപയോഗിച്ചു. ഒരിക്കലും അവളില്‍ നിന്നുള്ള സ്നേഹമോ കരുതലോ അവനാഗ്രഹിച്ചില്ല. തന്‍റെ അഭിനിവേശത്തിന്‍റെ തൃപ്തിക്ക് വേണ്ടി സുഹൃത്തുക്കള്‍ അറേഞ്ചു ചെയ്തു കൊടുത്ത സ്ത്രീകളില്‍ സ്വാര്‍ത്ഥനിഷ്ടമായ വൈകാരിക ബന്ധങ്ങളായി അവന്‍ ഓരോന്നിലും തൃപ്തി കണ്ടു. അങ്ങനെ കടന്നു പോയ
സ്ത്രീകളുടെ മുഖത്തേയ്ക്കൊന്നു നോക്കാന്‍ പോലും അവന്‍ ശ്രമിച്ചിരുന്നില്ല.
പക്ഷേ അന്ന് അവന്‍ ആകെ അസ്വസ്ഥനായി. ഓര്‍ക്കാപ്പുറത്തു വന്നു പതിച്ച ആ നോട്ടം കുസൃതി നിറഞ്ഞ കണ്ണുകളില്‍ നിന്നായിരുന്നോ? കുട്ടിത്തം മാറാത്ത കവിളും മുഖവുമുള്ള തന്‍റെ മീരയുടെ..................
പ്രകാശത്തിന്‍റെ ദീര്‍ഘചതുരം മുറിയില്‍ ചിരിച്ചു നിന്നപ്പോഴും അവന്‍റെ കണ്ണില്‍ വിഷാദം പൂത്തു നിന്നു.
No comments:
Post a Comment