നയന
വെളുപ്പിന് ലേഡീസ് ഡോര്‍മെറ്ററിയുടെ കതകില്‍ ശക്തമായ മുട്ടും പുറത്തെ ഉറക്കെയുള്ള സംസാരവും കേട്ട് എല്ലാവരും ഞെട്ടി ഉണര്‍ന്നു.
യാ(താക്ഷീണം കൊണ്ട് നല്ലൊരു സുഖ ആലസ്യത്തില്‍ ഉറങ്ങിക്കിടന്ന എല്ലാവരും ചാടി എണീറ്റ് ബഡ്ഡില്‍ ഇരുന്നു. കിടക്കാന്‍ നേരം ലൈറ്റണയ്ക്കാന്‍ മറന്നിരുന്നതിനാല്‍ ലൈറ്റ് ഓണ്‍ ചെയ്യേണ്ടതായി വന്നില്ല.
ആരായിരിയ്ക്കും ഈ തണുത്ത വെളുപ്പാന്‍ കാലത്ത്?
തങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തിയതിലുള്ള ഈര്‍ഷ്യ (പകടിപ്പിച്ചുകൊണ്ട് എല്ലാവരും പരസ്പരം കണ്ണില്‍ക്കണ്ണില്‍ നോക്കി.
ആരാണ് കതക് തുറക്കാന്‍ എഴുന്നേല്ക്കുക?
എങ്ങുനിന്നും (പതികരണമില്ലാതെ വന്നപ്പോള്‍ ഷീല ടീച്ചര്‍ തന്നെ എഴുന്നേറ്റു കതക് തുറന്നു. പുറത്തു നില്‍ക്കുന്നവരെ കണ്ടപ്പോള്‍ തന്നെ മനസ്സിലായി ഇവരും തങ്ങളെപ്പോലെ മറ്റ് സ്റ്റേറ്റില്‍ നിന്നും (ടെയിനിംഗിനായി വന്ന ആരെങ്കിലു മാകുമെന്ന്.
ലേഡീസ് കാ ഡോര്‍മെറ്ററി യഹീ ഹെ?
ഹിന്ദിയിലുള്ള ചോദ്യം കെട്ട് മിഴിച്ചു നില്‍ക്കുന്ന ഷീല ടീച്ചറെ സഹായിക്കാന്‍ താനും കൂടി.
ഹാം ജീ . യഹീ ഹെ.
ആപ് കഹാം സെ ആയാ?
കാശ്മീര്‍.
അഞ്ചടി അഞ്ചിഞ്ച് ഉയരത്തില്‍ വെളുത്ത നിറമുള്ള ചുരിദാര്‍ ധരിച്ച ഒരു സ്(തീയും അതുപോലെ തന്നെ വെളുത്ത് പൊക്കം കുറഞ്ഞ കുര്‍ത്ത ധരിച്ച വേറൊരു സ്(തീയും. ഇവരും ടീച്ചേഴ്സ് (ടെയിനിംഗിനാണെന്ന് പറയാന്‍ തന്നെ ബുദ്ധിമുട്ടാവും വേഷം കണ്ടാല്‍. . പിന്നെ ഇവിടെ ഇപ്പോഴുള്ളത് ടീച്ചേഴ്സ് (ടെയിനിംഗ് വന്നിട്ടുള്ളവര്‍ മാ(തമേ ഉള്ളതുകൊണ്ടാണ് അതിനായിരിക്കും അന്ന് തീര്‍ച്ചപ്പെടുത്തിയത്.
ഉരുട്ടിക്കൊണ്ടു വന്നവലിയ ലഗേജ് ബാഗിന് പുറമേ തോളില്‍ തൂങ്ങുന്ന വലിയ ബാഗുകളും കണ്ടാല്‍ അവര്‍ കുറെ നാളത്തെ താമസത്തിനായി വന്നതാണെന്നേ തോന്നൂ..
ലഗേജുകള്‍ മുറിയ്ക്കത്തേയ്ക്ക് ഉരുട്ടിക്കയറ്റി. ബഡ്ഡിനടിയില്‍ വച്ചു.
നേര്‍ത്ത തണുപ്പ് മുറിയില്‍ ആനന്ദ നൃത്തം ചെയ്തു. നവാഗതരെ കണ്ട് സന്തുഷ്ടയായതു പോലെ. കാറ്റിനെ വകഞ്ഞുമാറ്റി പിറുപിറുക്കുന്ന ഫാനിന്‍റെ ഒച്ചയും കാശ്മീരി ടീച്ചേഴ്സിന്‍റെ കലപില സംസാരവും ആകെക്കൂടി ആ ഡോര്‍മറ്ററിയെ ശബ്ദമുഖരിതമാക്കി. ഒഴിഞ്ഞുകിടന്ന ബഡുകളില്‍ വാര്‍ഡന്‍ നല്‍കിയ ഷീറ്റ് വിരിച്ച് പില്ലോകവറുകള്‍ കൊണ്ട് തലയണകളെ പുത്തനണിയിച്ച് അവരും കിടക്കയിലേയ്ക്ക വീണു. ആറു മണിക്ക് ബെഡ്കോഫിയ്ക്ക് കാന്‍റീനില്‍ പോകണം. അതിന് മുമ്പേ ഒന്നു കൂടി ഒരു സുഖ മയക്കത്തിനുള്ള സമയം ബാക്കി. എല്ലാവരും കിടക്കയിലേയ്ക്ക് ഊര്‍ന്നു തുടങ്ങി.
ഇരുട്ടു പുതച്ചുറങ്ങിയ വിശാലമായ ഡോര്‍മറ്ററിയുടെ വാതില്‍ തുറന്നപ്പോള്‍ ഇളംവെയില്‍ പല വര്‍ണ്ണങ്ങള്‍ വരയ്ക്കുന്നു. അതിന്‍റെ കാന്‍വാസിന് സുവര്‍ണ്ണ നിറം. ആകെ പ (ന്തണ്ട് ടീച്ചേഴ്സാണ് ആ ഡോര്‍മറ്ററിയിലുള്ളത്. പല സംസ്ഥാനത്തു നിന്നും വന്നെത്തിയവര്‍. .
കേരളത്തില്‍ നിന്നും താനുള്‍പ്പെടെ നാലു വനിതകള്‍!
ഓരോരുത്തരായി (പഭാത കൃത്യങ്ങളില്‍ മുഴുകി. ഏറ്റവും അവസാനം താന്‍.. എവിടെയും അവസാനമാണ്. പക്ഷേ , ഒന്നാം സ്ഥാനത്തെത്തുന്നതും താനായിരുന്നു. ചിട്ടകള്‍ തെറ്റിയ വഴികളാണ് മുന്നില്‍.പക്ഷേ അത് ഉറക്കം, ഭക്ഷണം മറ്റ് ദൈനംദിന കൃത്യങ്ങളില്‍ മാ(തം. മറ്റ് കാര്യങ്ങളില്‍ ഒരിക്കലും ചിട്ട തെറ്റിക്കാറില്ല. (പഭാത കൃത്യങ്ങള്‍ കഴിഞ്ഞ് (ഡസ്സ് മാറി ബാല്‍ക്കണിയില്‍ ചെന്നു നിന്നു. മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് നേക്കിയാല്‍ ഹൈ(ദാബാദ് സിറ്റി തനിക്ക് ചുറ്റും വട്ടമിട്ട് നില്‍ക്കുന്നതു പോലെ കാണാം. എ(ത വിസ്മയകരമാ യ കാഴ്ചയാണത്. നാട്ടിലെ പുഴയും പുല്ലാന്നിക്കാടും ചെമ്മണ്‍ പാതകളും കാവും മരങ്ങളുമെല്ലാം തല്ക്കാലം മനസ്സില്‍ നിന്ന് മറച്ചു വച്ചു. തന്‍റെ ഇരുപത് ദിവസത്തെ (ടയിനിംഗിനിടെ അതിനെയൊക്കെ വിട പറയാന്‍ മാ(തം ഈ മെ(ടോസിറ്റി തനിക്കി(തയും ഇഷ്ടപ്പെട്ടോ?
ഇല്ല, അതുകൊണ്ടല്ല. (ഗാമത്തിന്‍റെ വിശുദ്ധി തൊട്ടറിഞ്ഞ തനിക്ക് ഒരിക്കലും അതൊന്നും മറക്കാനാവില്ല. പക്ഷേ (ഗാമത്തില്‍ പിറന്ന തനിക്ക് ഇങ്ങനെയും കാണാനുള്ള ഭാഗ്യം ഉണ്ടായല്ലോ?
തിരികെ വീണ്ടും മുറിയിലേയ്ക്ക കയറി. കാശ്മീരികള്‍ അണിഞ്ഞൊരുങ്ങുന്ന തിരക്കിലാണ്.അവര്‍ ഒരുങ്ങിട്ടില്ലെങ്കില്‍ കൂടി സുന്ദരികളാണ്. പിന്നെ ഇങ്ങനെ അണിഞ്ഞൊരുങ്ങുക കുടി ചെയ്താലോ? അതങ്ങനെയാണല്ലോ? ഉള്ളവന് കുറച്ചു കൂടി ഉണ്ടാക്കാനുള്ള മോഹമാണല്ലോ മുന്നിട്ടു നില്ക്കുന്നത്. കൃ(തിമത്വം ആ(ഗഹിക്കാത്ത കേരളത്തില്‍ നിന്നുള്ള താനേ മറ്റ് ടീച്ചേഴ്സോ അതിനൊട്ട് സമയം കണ്ടെത്തിയതുമില്ല.
ഇതിനിടയില്‍ കാശ്മീരികളില്‍ ഒരാള്‍ വീണാകൗളും മറ്റൊരാള്‍ സ്വീറ്റി കജോരിയയുമാണെന്നു ചോദിച്ചു മനസ്സിലാക്കി. കാന്‍റീനില്‍ നിന്നാണ് ബെഡ്കോഫി എന്നറിഞ്ഞപ്പോള്‍ അത് (ബേക്ഫാസ്റ്റിനൊപ്പമാകാമെന്നു പറഞ്ഞ് ഒഴിവായി.
മലയാളികളെപ്പോലെ ചായ കുടിക്കുന്ന ശീലമൊന്നും അവര്‍ക്കുണ്ടാവില്ല.
ഷീല ടീച്ചര്‍ അഭി(പായപ്പെട്ടു.
കൃത്യം ഒന്‍പത് മണിക്ക് തുടങ്ങുന്ന "തൂ റാം ഹേ, തൂ റഹീം ഹെ" എന്നു തുടങ്ങുന്ന (പാര്‍ത്ഥനയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ചീഫ് മദന്‍ബാബു അറിയിപ്പു നല്‍കിയിട്ടുണ്ട്.കൃത്യനിഷ്ഠയില്‍ വാര്‍ദ്ധക്യം ബാധിച്ചവരാണ് മലയാളികള്‍. . പക്ഷേ ഇവിടെ അവര്‍ ആരും തന്നെ നിഷ്ഠ തെറ്റിച്ചില്ല
ഉച്ചഭക്ഷണത്തിനായി കാന്‍റീനിലേയ്ക്ക് നടക്കുമ്പോള്‍ ഇടുങ്ങിയ കണ്ണുകള്‍ മാക്സിമം വിടര്‍ത്തി മദന്‍ബാബു ചോദിച്ചു.
എങ്ങനെയുണ്ട് ഹൈ(ദാബാദ്?
പോരെങ്കില്‍ മലയാളത്തില്‍ പഠിപ്പു വച്ച ഒരു വാക്കിന്‍റെ (പയോഗവും.
"സുഖമാണോ" എന്ന്.
ഡൈനിംഗ്ടേബിളിന്‍റെ മുന്നിലിരിക്കുമ്പോഴും മനസ്സ് അകലെ തന്‍റെ കൊച്ചു (ഗാമത്തിലേയ്ക്ക് എത്തിപ്പിടിക്കും. ഒരു തരം നൊസ്റ്റാള്‍ജിയ. ആകാശത്തില്‍ ലക്ഷ്യം (ഗഹിക്കാതെ പറന്നു നടക്കുന്ന പക്ഷികളെ പ്പോലെ തന്‍റെ മനസ്സിന്‍റെ ശുദ്ധനീലിമയില്‍ അത് പടര്‍ന്നു.
ഇവിടെ തന്നെപ്പോലെ തന്നെ എല്ലാവരും. വേരുകളെപ്പറ്റി അന്വേഷിക്കാതെ, നാടിന്‍റെ നൈര്‍മല്യത്തെപ്പറ്റി ചിന്തിക്കാതെ എല്ലാവരും.
ക്ളാസ്സുകളില്‍ പങ്കെടുത്ത് വൈകുന്നേരം അഞ്ചു മണിക്ക് ഒരു പാച്ചിലാണ്. ഒന്നു (ഫഷായി. വീണ്ടും ഒരു ഔട്ടിംഗ്.ഷോപ്പിംഗ്. എല്ലാം.
പക്ഷേ, താന്‍ തന്‍റെ സ്വപ്നങ്ങളില്‍ മുഴുകുകയോ അതല്ലെങ്കില്‍ താന്‍ വായിച്ചു പകുതിയാക്കിയ ഗാന്ധിജിയുടെ എന്‍റെ സത്യാന്വേഷണങ്ങളില്‍ മുഴുകുകയോ അടുത്തയാഴ്ച വെയ്ക്കേണ്ട (പോജക്ടിനു വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുകയോ ചെയ്യുകയാവും.
പുറത്തെ ബാല്‍ക്കണിയില്‍ ച(ന്ദന്‍ അതിന്‍റെ പൂര്‍ണത തേടുന്നതും നോക്കി അവള്‍ നിന്നു. പറത്തു പോയവരാരും തിരികെ വന്നിട്ടില്ല. നിലാവിലൂടെ ഒഴുകി വന്ന സംഗീതം അവളെ ഓരോന്നും ഓര്‍മ്മിപ്പിച്ചു. നാട്ടില്‍ നിന്നും ഇ(ത ദൂരം യാ(ത ചെയ്തു വരാനുള്ള ബുദ്ധിമുട്ട്. വീട്ടിലെ (പതികരണം. സമ്മതിപ്പിക്കാന്‍ പെട്ട പാട്.. എല്ലാവരേയും കുറച്ചു ദിവസത്തേക്കെങ്കിലും പിരിഞ്ഞിരിക്കേണ്ട അവസ്ഥ. എല്ലാം അവളോര്‍ത്തു.
ഇവിടെ കണ്ണെത്താത്ത വിശാലത. അങ്ങിങ്ങു കീറിപ്പറിഞ്ഞ പച്ചപ്പ്. അതിനേക്കാള്‍ സമൃദ്ധമായ ബഹുനിലക്കെട്ടിടങ്ങളുടെ ബഹുലത. ഇങ്ങനെയൊരു നാട് പലപ്പോഴും കാണണമെന്ന് മോഹിച്ചിരുന്നു. മനസ്സിന്‍റെ ഉള്‍ത്തടങ്ങളില്‍ അറിയാതെ വിടര്‍ന്ന മോഹം. അതിപ്പോള്‍ സഫലമായി.പെട്ടെന്ന് കറന്‍റ് പോയി. ആകാശം നിലാവിന്‍റെ പരിപൂര്‍ണതയില്‍ കുളിച്ചു നില്‍ക്കുന്നുണ്ടെങ്കിലും താന്‍ ഒറ്റയ്ക്കാണല്ലോ എന്നോര്‍ത്തപ്പോള്‍ അവള്‍ക്ക് പേടി തോന്നി. മുറിയില്‍ കയറി. വാര്‍ഡന്‍ തന്ന മെഴുകുതിരി കരുതി വച്ചിരുന്ന സ്ഥലം തപ്പിപ്പിടിച്ചു.
ഭാഗ്യം! തീപ്പെട്ടിയും അടുത്തുതന്നെയുണ്ട്. അവള്‍ മെഴുകുതിരി സ്റ്റാന്‍റിലുറപ്പിച്ച് അതിനഭിമുഖമായി ഇരുന്നു. നിശയുടെ നിശ്വാസത്തില്‍ റോഡിനിരു വശത്തു നിന്നിരുന്ന മരങ്ങളേറെയും ഭീമാകാരരൂപികളായി അവള്‍ക്ക് തോന്നി. നാട്ടില്‍ ആത്മാക്കള്‍ കുടിയിരിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്ന യക്ഷിപ്പനകളെ പ്പോലെ. കൂറ്റന്‍ പച്ചക്കുടകള്‍ വിടര്‍ത്തി ഭൂമിയ്ക്ക് കാവലായി നില്‍ക്കുകയും ഒപ്പം ആത്മാക്കളെ കുടിയിരുത്തുകയും ചെയ്യുന്ന കരിമ്പനകള്‍!! ഒരു തരം നിര്‍വികാരതയോടെ ദിക്കുകളുടെ അതിരുകള്‍ തേടുന്ന നോട്ടവുമായി!
ഉരുകി വീണ മെഴുകുതിരിയുടെ കണ്ണീര്‍ക്കണങ്ങള്‍ അതിന്‍റെ ദേഹത്തു തന്നെ ഉറച്ചു പോയി. താനും ഉരുകിയൊലിക്കുന്ന മെഴുകുകതിരിയാണല്ലോ? തന്‍റെ വിളറിയ നാളം (പകാശം പരത്തുമെങ്കിലും അതിന്‍റെ കണ്ണീര്‍ക്ക
മെഴുകുതിരിയില്‍ നോക്കിയിരുന്ന് അവള്‍ പലതും ചിന്തിച്ചു. ചിന്തയുടെ മറുവശത്ത് ആരോ ഒരാള്‍ നില്‍ക്കുന്നതവള്‍ കണ്ടു.
തെല്ലു സങ്കോചത്തോടെ ഒരു മന്ദസ്മിതത്തോടെ തങ്ങളുടെ ചീഫ്!
മദന്‍ബാബു
അവള്‍ ഞെട്ടിത്തരിച്ചു പോയി. ആകാശത്ത് ഇടിവാള്‍ വെട്ടിയപോലെ അവളുടെ മനസ്സില്‍ ഭത്തിന്‍റെ ഒരഗ്നിസ്ഫുലിംഗം ഉരുണ്ടു വീണു.
അവളതു മറച്ചു വച്ചു്പുറത്തേയ്ക്കിറങ്ങി നിന്നുകൊണ്ട് ചോദിച്ചു.
ക്യാഹെ സര്‍
കുച്ച് നഹീം
ഫിര്‍ ആപ് ഇദര്‍?
ആപ് കോ ദേക്നേകേലിയെ
അയാളുടെ സംസാരത്തില്‍ നിന്ന് തന്നെ ഉദ്ദേശ്യം അവള്‍ക്ക് മനസ്സിലായി.
സര്‍ ആപ് ക്യാ ബോല്‍ത്തേഹൈം?
സര്‍ എന്ന പദം ഉറക്കെ ഉച്ചരിച്ചു കൊണ്ടവള്‍ ചോദിച്ചു.
ഹൃദത്തിന്‍റെ ഉള്ളറയില്‍ ഒരു സൂചി കുത്തിക്കയറുമ്പോലെ അവള്‍ക്ക തോന്നി. ഒരു വ(ജസൂചി.
ഇപ്പോള്‍ അയാളുടെ മുഖത്ത് ചീഫിന്‍റെ ഗാംഭീര്യമില്ല. ജോലിത്തിരക്കിന്‍റെ ടെന്‍ഷനില്ല. ശാന്തതയോടെ വീണ്ടും ചോദിക്കുന്നു.
ജാനേ കാ ബാദ് ഫോണ്‍ കരേഗാ?
യെസ് സര്‍
മനസ്സിന്‍റെ നൊമ്പരം മറച്ചു വച്ചുകൊണ്ടവള്‍ പറഞ്ഞു.അങ്ങനെ പറയുവാനേ അവള്‍ക്കപ്പോള്‍ കഴിഞ്ഞുള്ളൂ. മദന്‍ബാബു എന്ന ചീഫിന്‍റെ ഇറുകിയ മിഴികളില്‍ ഒരു (പകാശം തങ്ങി നിന്നു.
അവള്‍ പെട്ടെന്ന് അകത്തു കയറി കതകടച്ചു കുറ്റിയിട്ടു. കിടക്കയിലേയ്ക്കു വീണു. പൊട്ടിക്കരഞ്ഞു.മതിവരുവോളം.
മറ്റുള്ളവരോടൊപ്പം പുറത്ത് പോകാതെ ഒറ്റയ്ക്കിരിക്കാന്‍ തോന്നിയ മനസ്സിനെ ശപിച്ചുകൊണ്ട്.!!

നല്ല ശൈലിയിലെഴുതി......കഥയുടെ ക്ലൈമാക്സ് അതങ്ങോട്ട് പൂര്ണ്ണമായിട്ടും മനസ്സിലാകുന്നില്ല
ReplyDeleteഒറ്റയ്ക്ക് മുറിയിലിരുന്നതു കൊണ്ടാണല്ലോ കറന്‍റ് പോയ സമയത്ത് ചീഫ് മുറിയിലേയ്ക്ക് വന്നത്. ബുദ്ധിപൂര്‍വം പെരുമാറിയതുകൊണ്ടാണ് അവള്‍ അയാളില്‍ നിന്നുംരക്ഷപ്പെട്ടത്. മറ്റുള്ളവരോടൊപ്പം പുറത്ത് പോയിരുന്നുവെങ്കില്‍ ഇങ്ങനെ നിഷമിക്കേണ്ടി വരുമായിരുന്നില്ല. പെണ്‍കുട്ടികള്‍ ഒരിടത്തും ഒറ്റയ്ക്ക് സുരക്ഷിതരല്ലായെന്നും കൂട്ടായ്മയാണ് സുരക്ഷിതത്വം എന്നും ഈ കഥയിലൂടെ കഥാകൃത്ത് ഉദ്ദേശിക്കുന്നു. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി അറിയിക്കുന്നു.
ReplyDelete