മരത്തലപ്പില്‍ സൂര്യന്‍റെ കിരണങ്ങള്‍ നഖച്ചി(തം വരയ്ക്കുമ്പോള്‍ ഇലകള്‍ വെട്ടിത്തിളങ്ങുകയാണ്. ഹോസ്പിറ്റലില്‍ കിടക്കുന്ന ചേച്ചിയെക്കാണാന്‍ എല്ലാം ഒരുക്കി പുറപ്പെട്ടതാണ്. സിറ്റിയിലെ ഹോസ്പിറ്റലില്‍ എത്താന്‍ ഇനിയും ഒത്തിരി നേരം യാ(ത ചെയ്യണം. ചൂട് അതിന്‍റെ ഉച്ചസ്ഥായിയിലായിരിക്കുന്നു.
വൈകുന്നേരം മഴ ഉണ്ടായേയ്ക്കും.. അതാണ് ചൂടിന് ഇ(തയും കാഠിന്യം. കുട എടുക്കാന്‍ മറന്നോ? അവള്‍ കയ്യിലിരുന്ന ബിഗ്ഷോപ്പര്‍
താഴെ വച്ച് ബാഗില്‍ തപ്പി നോക്കി.
ഭാഗ്യം!...മറന്നിട്ടില്ല.
റോഡിനിരുവശത്തെ തണല്‍മരങ്ങള്‍ ആകാശത്തിന്‍റെ സമൃദ്ധിയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇനി ഒരു കിലോമീറ്റര്‍ നടന്നു വേണം ബസ്റ്റോപ്പിലെത്താന്‍...
അവള്‍ ധൃതിയില്‍ നടന്നു തുടങ്ങി. വേനല്‍ച്ചൂടില്‍ വാടിക്കരിയുന്ന പുല്‍നാമ്പുകള്‍.
നിരത്ത് മറ്റൊരു (കൂരതയുടെ രസം നുരയുന്ന ഭാവത്തില്‍ നീണ്ടുകിടക്കുകയാണ്.
ഇനി ബസ്സ്റ്റോപ്പില്‍ എത്തിയാല്‍ത്തന്നെ എ(ത സമയം ബസ് കാത്ത് നില്‍ക്കേണ്ടി വരും.? ചിന്തകള്‍ മനസ്സിനെ അലോസരപ്പെടുത്തിത്തുട-
ങ്ങി. ബസ് കിട്ടാന്‍ താമസിച്ചാല്‍ തനിയ്ക്ക് സമയത്ത് തിരിച്ചെത്താന്‍ കഴിയുമോ എന്ന പേടി വളര്‍ന്നു തുടങ്ങി. താന്‍ ഒറ്റയ്ക്കാണ്. കൂട്ടം വിട്ട പക്ഷിയെപ്പോലെ മനസ്സ് പറക്കുകയാണ്.
എന്നും ഒറ്റയ്ക്കായിരുന്നു തന്‍റെ യാ(തകള്‍. . അതിന്‍റെ ക്ളേശങ്ങള്‍ ഒട്ടനവധിയായിരുന്നു. ദുര്‍വഹമായ യാ(താഭാരം. കൂട്ടിനായി ആരുമില്ല. തനിയ്ക്ക് നഷ്ടങ്ങളാണ് ജീവിതത്തിലേറെയുമുണ്ടായത്.അത് പൊറുക്കുവാന്‍ കഴിയുന്നില്ല. അതിന് കഴിഞ്ഞിരുന്നുവെങ്കില്‍ കാറൊഴിഞ്ഞ
മേഘം പോലെ മനസ്സ് ശാന്തമാകുമായിരുന്നു.
ഇപ്പോള്‍ നേട്ടമായിട്ടുള്ളത് കുടുംബ ബന്ധങ്ങള്‍ മാ(തം. ബന്ധങ്ങള്‍ തനിയ്ക്കൊരു വിലങ്ങാവാതിരിയ്ക്കാന്‍ ഏറെ പണിപ്പടുകയാണ്.
മനസ്സിനെ തന്‍റെ മാ(തം മേച്ചില്‍പ്പുറങ്ങളില്‍ അലയാന്‍ വിട്ട് അവള്‍ ബസ് വരുന്നതും കാത്തിരുന്നു. ഭാഗ്യം കൃത്യസമയത്ത് തന്നെ ബസ് വന്നതുകൊണ്ട് ഹോസ്പിറ്റലില്‍ സമയത്ത് എത്താനാകും. തിരികെ വീട്ടിലെത്താനും ബുദ്ധിമുട്ടുണ്ടാവില്ല.
ബസ്സില്‍ നിന്നിറങ്ങി അവള്‍ ആശുപ(തിയിലേയ്ക്കുള്ള വഴിയിലേയ്ക്ക് കടന്നു. ഇനി അഞ്ച് മിനിട്ട് നടന്നാല്‍ മാ(തമേ ഹോസ്പിറ്റലില്‍ എത്താനാവൂ. വഴിയില്‍ വച്ച് ചേച്ചിയുടെ ഭര്‍ത്താവിനെ കണ്ടു. അയാള്‍ ഹോസ്പിറ്റലില്‍ നിന്ന് വരുന്ന വഴിയാണ്.
വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു, ചേച്ചിയെ (പസവത്തിനായി അഡ്മിറ്റ് ചെയ്തിരുന്നതാണ്.
ചേച്ചി (പസവിച്ചു. ആണ്‍കുഞ്ഞാണ്. ചേട്ടന്‍ അറിയിച്ചു.
സന്തോഷം അടക്കാനായില്ല. കാരണം മൂത്ത ത് രണ്ടും പെണ്കുട്ടികളാണ്. മൂന്നാമത്തേത് ആണ്‍കുഞ്ഞാണെന്നറിഞ്ഞാല്‍ ആരാണ് സന്തോഷിക്കാത്തത്?
ചേട്ടനെ യാ(തയാക്കിഅവള്‍ മുന്നോട്ട് നടന്നു. അപ്പോഴും അവളുടെചുണ്ടില്‍ ആഹ്ളാദത്തിന്‍റെ ഒരു ചിരി നിറഞ്ഞു നിന്നിരുന്നു.
എതിരെ വന്ന ചെറുപ്പക്കാരനെക്കണ്ട് അവള്‍ ചിരി മറച്ചു.
അയാളെങ്ങാനും കണ്ടോ താന്‍ചിരിയ്ക്കുന്നത്.
അവള്‍ തിരിഞ്ഞ് നോക്കി.
അയാളും ചുണ്ടിലൊരു ചിരിയുമായി പിരകെ വരുന്നു.
ശ്ശോ... ഇയാളെന്തിനാ ചിരിയ്ക്കുന്നത്? തനി്ക്കിയാളെ പരിചയമുണ്ടോ? ഏയ്, ഇല്ല... പിന്നെ ഇയാള്‍?
അവള്‍ നടത്തയ്ക്ക് വേഗത കൂട്ടി. അവളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിയ്ക്കുന്നതിനിടയിലും അവള്‍ തിരിഞ്ഞ് നോക്കാന്‍ മറന്നില്ല.
അയാള്‍ തന്നെ പിന്തുടരുകയാണ്. ധൈര്യമൊക്കെ ചോര്‍ന്നു പോകുമ്പോലെ. അവള്‍ വേഗം വേഗം നടന്നു.
ആകാശവും ഭൂമിയും പൊട്ടിപ്പിളരുന്നതു പോലെ. എന്നിലൊരു സൗരയുഥം (ഭമണം ചെയ്യുകയാണ്. എനിക്കെന്‍റെ ലോകത്തിലെ വായുവിന് ചൂടും നീറ്റലും മാ(തം.
ഉഴറുന്ന ചുടുകാറ്റില്‍ ഒരപസ്വരം കേട്ടുവോ?
വഴിയരികിലെ ഉയര്‍ന്ന മരത്തിന്‍റെ കൊമ്പുകള്‍, ഇലകള്‍ വിറച്ചുവോ?.....
അതെ ! ...അതിന്‍റെ ചില്ലകള്‍ മുന്നില്‍ അടര്‍ന്ന് വീണ് ആ വിടന്‍റെ വഴി തടഞ്ഞു.
വിജയം കാംക്ഷിച്ച കണ്ണുകളോടെ അവള്‍ ഹോസ്പിറ്റലിന്‍റെ പടി കടന്നു.. വിജയം പൂര്‍ണ്ണമായി എന്ന വിശ്വാസമില്ല.
ഏങ്കിലും താഴെ വീണുടയാതെ നിലനില്‍ക്കുകയാണെന്ന ആശ്വാസം.
ദൈവത്തിന് സ്തുതി.................!!
No comments:
Post a Comment