Saturday, 24 November 2012

തടിനീ നീ സുന്ദരി

കല്‍പ്പടവിലൊറ്റയ്ക്ക് കാത്തിരുന്നപ്പോള്‍
കൂട്ടിനെത്തിയ പഞ്ചാര മണലുകള്‍
കിന്നാരം പറഞ്ഞിടും നീല ശൈലത്തില്‍ നിന്നും
കുളിരായി പതഞ്ഞൊഴുകും (പിയ തടിനീ
നീയെ(ത സുന്ദരീ..

ഇളംനാളില്‍ നിന്‍ മാറില്‍ നീന്തിത്തുടി്ച്ചു ഞാന്‍
ഉരുളന്‍ കല്ലുകള്‍ സോപ്പാക്കി തേച്ചു ഞാന്‍,
ഇളംവെയില്‍ തട്ടി വ(ജം പോല്‍ തിളങ്ങും
നിന്‍ തെളിഞ്ഞു പരന്നൊഴുകും
ചെറുതാഴങ്ങളില്‍ മുങ്ങാംകുഴിയിട്ടു ഞാന്‍
തരിമണല്‍ വാരി പൊങ്ങിയുയരുമ്പോള്‍
വൈഢൂര്യത്തിന്‍ തരികളെ തിരഞ്ഞു ഞാന്‍

കരയില്‍കരുതിവച്ചു എന്‍ ഉടുവസ്(തങ്ങള്‍
ചെറുമഴ ചാറുമ്പോള്‍  ഓടിയൊളിപ്പിച്ചു
ചാരെ ചാഞ്ഞു നില്ക്കും ചാരുമരച്ചോട്ടില്‍
നീന്തിത്തെളിഞ്ഞപ്പോള്‍ നിന്നാഴത്തില്‍ നിന്നും
പാഴ്ച്ചെടി  നെഞ്ചിലമര്‍ത്തി പൊങ്ങിയുയര്‍ന്നു ഞാന്‍

ചിറകിട്ടടിച്ചു നീന്തും മല്‍സ്യകന്യകയായ്-
ത്തീര്‍ന്നു ഞാനും നിന്നോളങ്ങളില്‍
കരപുടത്തില്‍ കോരിയെടുത്തു നിന്‍ കരുണജലം
കണിവച്ചു കണ്ണിണകള്‍ക്കു കുളിരേകാന്‍
കാട്ടുപൊന്തയില്‍ നൂഴ്ന്നു പൊന്തിപ്പറക്കും
കാട്ടുകോഴി തന്‍  ചിറകിന്‍ താളം കേട്ട്
പൊള്ളിവിറച്ചു  ഭീതിയില്‍ നിന്നു ഞാന്‍
പൊള്ളിയലച്ചാര്‍ത്തു പേപനിയായ്

എവിടെ നീയിന്നെവിടെ? എന്‍ (പിയ തടിനീ

നീ തഴുകുന്നൊരു പഞ്ചാരമണലില്‍
ചാരുത പടര്‍ത്തും  നിന്‍ ശോഭിതകിരണം
നീ പേറുന്ന വ്യഥകള്‍ പടര്‍ത്തും
കാളിമയാലോ നിന്‍ അഗാധനീലിമ.
നോക്കി നിന്നു ഞാന്‍, മുങ്ങാംകുഴിയിട്ട്
വാരിയെടുക്കും നിന്‍ പവിഴമുത്തുകള്‍
ചെറുവള്ലളങ്ങളില്‍ നിറയുമ്പോള്‍
മനം നിറഞ്ഞ് കൗതുകത്തോടെയും
അക്കരെ കടത്തുവാന്‍ കടത്തുകാരനില്ലെങ്കിലും
കൂക്കിവിളിച്ചക്കരെയെത്തിക്കാറില്ലെങ്കിലും
കണ്ടു, ഒന്നല്ല പത്തോളം കൊതുമ്പുവള്ളങ്ങളെ,
അറിഞ്ഞീല ഞാനന്ന് ജീവന്‍റെ തുടിപ്പറ്റ നഗ്നശരീരങ്ങളെ
നിന്‍ മാറിലൊളിപ്പിക്കാന്‍ വെമ്പല്‍ കൂട്ടുന്നോരെ,
നീന്തിത്തുടിച്ചാനന്ദിച്ച രണ്ടു കിടാങ്ങളെ
നിന്‍ അഗാധമാം മാറിലൊളിപ്പിച്ചു നീയൊന്നുംമറിയാതെ..............

No comments:

Post a Comment