Tuesday, 27 November 2012

ബന്ധനം



                     വിവേക് അതായിരുന്നു  അവന്‍റെ പേര്. അമലഎന്നത് അവളുടേതും.

                      വിവേക്  അവളെത്തന്നെ നോക്കിയിരുന്നു.അമലയെ. കണ്‍മഷി പടരാത്ത അവളുടെ കണ്ണുകളില്‍ത്തന്നെ. കവിത വിരിയുന്ന അവളുടെ   കുഞ്ഞുകണ്ണുകള്‍ വിടരുന്നതും കാത്ത്.

                       അലക്ഷ്യമായി പുറത്തെ കാഴ്ചകള്‍ കണ്ടിരുന്ന  അമല പെട്ടെന്നാണ്
അവനെ (ശദ്ധിച്ചത്. അവളെത്തന്നെ നോക്കിയിരിക്കുന്ന വിവേകിനെ.

                         നോക്കുവാനല്ല, കാണുവാനായിരുന്നു   അവനേറെ ഇഷ്-

      ടം.  അതവന്‍റെ കണ്ണിന്റെ ചേതനയെ  ഉദ്ദീപിപ്പിക്കുന്നതായി െഅവള്‍ക്ക് തോന്നി.അവന്‍റെ (പണയത്തിന്‍റെ തീ(വത അവന്‍റെ സമൃദ്ധമായ താടിരോമങ്ങളില്‍ (പതിഫലിക്കുന്നതായും.

                        അവന്‍റെ വാചാലത സ്ഫടിക പാ(ത്തില്‍ ഉരുണ്ടു വീണ പളുങ്കുഗോട്ടികളെപ്പോലെ അമലയ്ക്കു തോന്നി.  പക്ഷേ.....അതവളുടെ മനസ്സിന്‍റെ ഭിത്തികളെ കൊത്തിപ്പറിക്കുന്നതു പോലെ വിമ്മിട്ടപ്പെടുത്തി.

                          ബന്ധനങ്ങളില്ലാത്ത മനസ്സില്‍ (പണയം തഴച്ചു വളരും.  പക്ഷേ സ്നേഹബന്ധനങ്ങള്‍ തീര്‍ത്ത  ചങ്ങലയില്‍ കൊളുത്തിയിട്ടിരിക്കുന്നു. ആ കൊളുത്തിനെ അഴിച്ചു മാറ്റാന്‍ അവള്‍ക്കാവില്ല. അവന്‍റെ (പണയക്കടലില്‍ മുങ്ങിത്തപ്പി മുത്തുകള്‍  കോര്‍ത്തെടുക്കാനും.

                          അവന്‍റെ (പണയം അമലയുടെ മനസ്സില്‍ ഒരു വിങ്ങലായി. വിമ്മിട്ടമായി. കാരണം  അവള്‍ മറ്റൊരാളുടെ  ഭാര്യയായിരുന്നു......................







No comments:

Post a Comment