Sunday, 18 November 2012

ലിമിററഡ് സര്‍വീസ്

അവന്‍ അവള്‍ക്കന്നവും അവള്‍ അവന് ഉപ്പും  ആയിരുന്നു.  പിന്നിട്ട വഴികളില്‍ അവന്‍  നീട്ടിയ  അന്നം  കഴിച്ച് അവള്‍ പകര്‍ന്ന ഉപ്പു രുചിച്ച് അവര്‍ കാലത്തിന്‍റെ കുറുകെ നടന്നു. കണ്ണില്‍ സ്വപ്നം പൂത്ത് കിനാവില്‍  അവന്‍റെ പേരെടുത്തു വിളിച്ച്‌ അവള്‍ ഉറക്കം  വരിച്ചു. അവന്‍റെ റിസീവ്ഡ് കോളുകളെക്കാള്‍ അവന്‍റെ  മിസ്സ്ഡ് കോള്‍സ് അവളുടെ  ഹൃദയത്തിനു ജീവന്‍  നലകി. 
              അന്നവന്‍റെ റിസീവ്ട്  കോള്‍  കണ്ടില്ല.  മിസ്സ്ഡ് കോളും.  ചിന്തകളുടെ കടിഞ്ഞാണ്‍ കയ്യില്‍ നിന്നും നഷ്ട്ടപെട്ടതു പോലെ. തലച്ചോറില്‍ ഒരു കൂട്ടം ചോണനുറുമ്പുകള്‍ ഇഴഞ്ഞു നീങ്ങുംപോലെ. അരിച്ചിറങ്ങുന്ന ഉറുമ്പുകള്‍അവളുടെ  തലച്ചോറില്‍ അവയുടെ  ഫോമിക് ആസിഡ് ഒലിച്ചിറക്കി. അതിനു സല്‍ഫൂരിക്കാസിഡിനെക്കാഡള്‍  ഗാഢതയും വീര്യവുമുണ്ടായിരുന്നു.  ആസിഡില്‍  ഉരുകി ഒലിച്ച  തലച്ചോറും  മസ്തിഷ്ക്കവും അവളുടെ   കണ്ണീരായി പൊട്ടയൊലിച്ചു. നിലക്കാത്ത ലാവാ പ്രവാഹം കണക്കെ.

                                     അവള്‍ വ്യഥയുടെ കരിമ്പാറകളെ ‍‍‍ ഞരമ്പുകളിലൂടെ  ഒഴുകുന്ന രക്തത്തില്‍  അലിയിച്ചു  കളയാന്‍ ശ്രമിച്ചു. ഏതു  ഞരമ്പിലൂടെയാണ് അതിന് എളുപ്പം  സാധിക്കുക എന്നു തിരിച്ചറിഞ്ഞു.


                                     കൈത്തണ്ടയിലെ ഞരമ്പില്‍ ഇറുകെപ്പിടിച്ച് കണ്ണുകള്‍ ഇറുകെ അടച്ച് പല്ലുകള്‍ കടിച്ചു പിടിച്ച് അവള്‍  ഒരു നിമിഷമിരുന്നു.

പിന്നെ അവള്‍ പതുക്കെ കണ്ണുകള്‍ തുറന്ന് ഫോണില്‍  ഒന്നു കൂടി നോക്കി.ലിമിററഡ് സര്‍വീസ്.    അവള്‍ ഫോണെടുത്ത്  ഒന്നു സ്വിച്ച്  ഓഫ് ചെയ്തിട്ട്  ഓ ണാക്കി  നോക്കി. സ്ക്റീനില്‍ തെളിഞ്ഞത് അവന്‍റെ പതിനാറ് മിസ്സ്ഡ് കോള്‍സ്.........


No comments:

Post a Comment