Tuesday, 27 November 2012

മകനേ.............നിനക്കായ്

       
                       കന്നിപ്പൂങ്കുല വിരിഞ്ഞുനില്‍ക്കുന്ന ചെന്തെങ്ങിന്‍ ചോട്ടില്‍ അവര്‍ നിന്നു.  വീട്ടുപടിക്കല്‍  ഏതെങ്കിലും വണ്ടി നിറുത്തിയോ?

                         ചെവി വട്ടം പിടിച്ചു (ശദ്ധിച്ചു.  കാറിന്‍റെ ഡോര്‍ തുറന്നടയുന്ന ശബ്ദം കേള്‍ക്കുന്നുണ്ടോ?

                         റോഡിലൂടെ ധാരാളം വാഹനങ്ങള്‍ പോകുന്നുണ്ട്.  അവരുടെ പടിയ്ക്കല്‍ മാ(തം നിറുത്തിയില്ല ഒരു വാഹനവും.

                           ഇല്ല......അവന്‍ വരില്ല.
തന്‍റെ  മകന്‍................................................................................................         താന്‍ വളരെ നാളുകള്‍  കാത്തിരുന്നിട്ട് കിട്ടിയ തന്‍റെ  പൊന്നുമകന്‍......
                             ചുട്ടു പഴുത്ത  ചിന്തകള്‍ മനസ്സിനെ പുകയ്ക്കുന്നു. താന്‍ ഒരമ്മ!
ജീവന്‍റെ ശ്വാസം ഊതിക്കൊടുത്ത് ചൈതന്യത്തിന്‍റെ ജീവജലെ ഇറ്റിറ്റ്  വീഴ്ത്താന്‍  മാ(തം വിധിയ്ക്കപ്പട്ട ഒരമ്മ!

                          തന്‍റെ ആത്മാവ് തേങ്ങുന്നു.  ഇതെന്തൊരു ലോകമാണെന്ന അത്ഭുതത്തോടെ.

                           വിശ്വാസങ്ങള്‍ക്ക് പാളം തെറ്റിയ ദുഃഖ നിമിഷങ്ങള്‍......
ജീവിത്തിന്‍റെ ഗതി തിരിച്ചുവിട്ട പരിണാമങ്ങള്‍.!! ഇന്നും ഓര്‍ക്കുമ്പോള്‍  അവിശ്വസനീയത. !

                            കഥകളില്‍ വായിച്ചറിഞ്ഞതിലും അറിയുന്നതിലും ഏറെ ഭാവനാത്മകവും ഒപ്പം നാടകീയതയും.

                                എല്ലാം സ്വപ്നം പോലെ.......എല്ലാം..

എല്ലാം അനുഭവിയ്ക്കാനുള്ള കരുത്താര്‍ജ്ജിക്കണം. ഭൂതകാലത്തിന്‍റെ അവ്യക്തതയില്‍ യ(താപഥം തുടങ്ങണം. സ്വന്തം വിധി തന്നെ തെരഞ്ഞെടുത്തു. തളരാതെ അത് സ്വീകരിക്കണം. പാറക്കെട്ടുകള്‍ക്കിടയിലെ നീരുറവ പോലെ.
ആ നീരോട്ടം താഴ്വാരങ്ങളില്‍ നനവ് പകരുന്നതുപോലെ കരുത്തു നേടണം.

                         ജീവിതത്തിന്‍റെ നിമ്ന്നോന്നതങ്ങള്‍ പിന്നിട്ടു.ദുഃഖത്തിന്‍റെ കനലുകള്‍ക്കാണ് ശക്തി (പാപിച്ചത്. എന്നാലും തളര്‍ന്നില്ല.!!

                          ജീവിതത്തെക്കുറിച്ചുള്ള ധാരണകള്‍ക്കും മോഹങ്ങള്‍ക്കും മൂല്യമുണ്ടായിരുന്നു.

                            ഇന്നിപ്പോള്‍......... .......

                             അന്യരുടെ പരാജയങ്ങളില്‍ സുഖം കണ്ടെത്തുന്നവര്‍ക്ക് തന്‍റേതു മാ(തമല്ല വിഷയം. ഇത് കഴിഞ്ഞാല്‍ വേറൊരു വാര്‍ത്ത തേടി പൊയ്ക്കൊണ്ടിരിക്കും....

                           തനിക്ക് യാ(തചെയ്യാന്‍ ഒറ്റയടിപ്പാത. അതുമതി.
ഇഷ്ടപ്പെട്ട ജീവിതത്തില്‍ നിന്നും പുറത്താക്കപ്പെട്ടതിന്‍റെ ദഹഃകം ഉള്ളില്‍
കനലായ് കത്തിയെരിയുന്നു. അത് ഊതിക്കത്തിക്കാന്‍ (ശമിച്ചവരേയുള്ളൂ..
ആശ്വാസത്തിന്‍റെ നനവ് പകര്‍ന്ന് തീയണയ്ക്കാന്‍ (ശമിച്ചില്ല.

                         ഇഷ്ടമായി സൂക്ഷിച്ചു വച്ചതെല്ലാം    നഷ്ടപ്പട്ടതിന്‍റെ  വിങ്ങല്‍.  അതിന്‍റെ മുറിവുകള്‍....

                              ഓര്‍മകള്‍ ഇരുണ്ടും (പകാശിച്ചും കടന്നു വരും.ഓര്‍ക്കാന്‍ ആ(ഗഹിയ്ക്കരുതെന്ന് നിശ്ചയിച്ചുറപ്പിച്ചതാണ്. ഒരു ഒഴിഞ്ഞ സ്ഫടിക പാ(തം പോലെയാകണം മനസ്സ്. എന്നാലേ തന്‍റെ മുന്നോട്ടുള്ള (പയാണം സുഗമമാകൂ...

                              പക്ഷേ..............താനുമൊരമ്മയല്ലേ?

   ഒരമ്മയുടെ ആഴമറ്റ ഹൃദയക്കടലില്‍, കടലിന്‍റെ നീലഛായയില്‍ ചുവപ്പു രക്തം കട്ടപിടിച്ചു നിന്നത് മകനറിഞ്ഞോ?

                                 അറിഞ്ഞെങ്കിലും കണ്ടില്ലെന്നു നടിച്ചോ?
ഇപ്പോള്‍  പകല്‍ക്കിനാവുകളെല്ലാം മകനെക്കുറിച്ച് മാ(തം.

                              കാറ്റില്‍ കതക് ചാരിയടയുമ്പോള്‍, പിന്നാമ്പുറങ്ങളില്‍ നാല്ക്കാലികള്‍ കുളമ്പുകളമര്‍ത്തുമ്പോള്‍, കരിയിലകളിള്‍ പാദങ്ങള്‍ അമര്‍ന്ന് ഞെരിയുമ്പോള്‍, ഉണ്ണുമ്പോള്‍, ഉറങ്ങുമ്പോള്‍ മകനതാ  വന്നു എന്ന തോന്നല്‍.

                                 ആകപ്പാടെ ഒരു എരിപൊരിച്ചില്‍!....

മകനേ .......ഇത് നിനക്ക‍ായ് മാ(തം.!!

തെങ്ങോലകള്‍ കാറ്റുമായി കിന്നാരം പ റയുന്നതും ഭൂമിയും ആകാശവും രഹസ്യങ്ങള്‍  കൈമാറുന്നതും നിന്നെക്കുറിച്ചാണ്.

                            മകനേ..................നിന്നെക്കുറിച്ചു മാ(തം.........          

                           ശരത്ക്കാല സൗന്ദര്യം ആകാശവിതാനത്ത് (പത്യക്ഷമാകുമ്പോള്‍, (പഭാതത്തില്‍ പനിനീര്‍മൊട്ടുകള്‍ വിടര്‍ന്നു വിലസുമ്പോള്‍  ഈ അമ്മയുടെ സ്നേഹവസന്തം...

                        മകനേ................നിനക്കായി മാ(തം.................        

                           

No comments:

Post a Comment