എന്തേ തിരയുന്നു മത്സഖീ, കാററി്ന്‍
തരിവള കിലുക്കി നീ ചാരേ,
ഈ താപസാ(ശമത്തിന്‍ നീളെ,
എന്നെത്തിരഞ്ഞു നീ വന്നോ?
എന്തേ തിരയുന്നു മത്സഖീ,
കാററിന്‍ തരിവള കിലുക്കി നീ ചാരേ.
സഖീ, വരികെന്നു മെല്ലെ വിളിച്ഛു
മറൊറരു മാന്‍കുട്ടിയായി നീ വന്നു
മ(ന്ത(ശുതിയൊഴുകും സംഗീതധാരതന്‍
നാദലയത്തിലലിഞ്ഞു നീ നിന്നോ?
എന്തേ തിരയുന്നു മത്സഖീ, കാററിന്‍-
തരിവള കിലുക്കി നീ ചാരേ.
ചന്ദന സുഗന്ധധൂപച്ചുരുളില്‍
ച(ന്ദികാനിലാവല പോലെ നീ നിന്നു
എങ്കിലും എന്തേ നിന്‍ മനമിടറുന്നു
കാലത്തിന്‍ കണ്ണീരു കണ്ടു തളര്‍ന്നുവോ?
എന്തേ തിരയുന്നു മത്സഖീ, കാററിന്‍
തരിവള കിലുക്കി നീ ചാരേ.
ഓരോ കിളി തന്‍ നാദവും നീററും
ഓരോ തരു തന്‍ മര്‍മ്മരവും
ഓരോ വല്ലി തന്‍ ലാവണ്യവും
നിന്‍ കണ്ണീരും നനവും ഏററുവാങ്ങി
എന്തേ തിരയുന്നു മത്സഖീ , കാററിന്‍
തരിവള കിലുക്കി നീ ചാരേ.
വരു സഖീ,പോക്കു വെയിലിന്‍ -
നിറമായി നിഴലായി നീ എന്നുമെന്നും
നീയെന്‍ചാരത്തായണഞ്ഞീടുമ്പോള്‍
കാലത്തിന്‍ വേദന പാടേ മറന്നു ഞാന്‍
എന്തേ തിരയുന്നു മത്സഖീ കാററിന്‍
തരിവല കിലുക്കി നീ ചാരേ......
No comments:
Post a Comment