Tuesday, 27 November 2012

സ്റ്റോപ്പ്

              യാ(ത  ചെയ്യുമ്പോള്‍ തനിക്കായി താമസിക്കാന്‍ കിട്ടുന്നൊരിടം എങ്ങനെയുള്ളതാവുമെന്ന് വിനയന്‍ ചിന്തിച്ചു.  എന്തായാലും തന്‍റെ സ്വഭാവ രീതികളും ശീലങ്ങളും അറിയാവുന്ന തന്‍റെ സുഹൃത്ത് തരപ്പെടുത്തിത്തരുന്ന ഒരിടം ഒരിക്കലും മോശമാകാന്‍ തരമില്ല.

              പരിഷ്കാരങ്ങളുടെ പൊയ്മുഖങ്ങളില്ലാതെ,നാഗരികതയുടെ  നാട്യങ്ങളില്ലാതെ ആകാശത്തിന്‍റെയും ഭൂമിയുടെയും ഭംഗി നുണഞ്ഞ് ജീവിക്കാനിഷ്ടപ്പെടുന്ന  തന്നെക്കുറിച്ച് തന്‍റെ സുഹൃത്ത് അജയന് നന്നായിട്ടറിയാം..

               ഒരിടത്തുനിന്ന് വേറൊരിടത്തേയ്ക്ക് തന്‍റെ (പയാണം തുടരുകയാണ്. ഒരു കവിയ്ക്ക് തന്‍റെ സൃഷ്ടികള്‍ മാ(തമാണ് വലുത്..ജീവിതത്തിലെ സുഖഭോഗങ്ങളോ (പലോഭനങ്ങളുടെ കുരുക്കുകളോ ആഡംബരങ്ങളുടെ പറുദീസകളോ  ഒന്നും തന്നെ, തന്നെ സംബന്ധിച്ചിടത്തോളം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ്.

               നീല മേഘങ്ങളുടെ ചിറകിലേറി പറക്കാന്‍ കൊതിക്കുന്ന മഴത്തുമ്പികള്‍
പോലെയുള്ള മനസ്സ് വേറൊന്നിലും (ശദ്ധിച്ചിരുന്നുമില്ല.

               യാ(തക്കിടയില്‍ എന്തെല്ലാം കാഴ്ചകള്‍!!!!!!
                മനസ്സില്‍ നിന്നും അടര്‍ത്താന്‍ പറ്റാത്തവ!
ഒരു തൂവല്‍സ്പര്‍ശം പോലെ തഴുകിത്തലോടി കടന്

                 ഒരു പച്ചയായ മനുഷ്യന്‍റെ വികാരങ്ങള്‍, വിക്ഷോഭങ്ങള്‍ തനിക്കുമുണ്ടല്ലോ? ഒരു കവിയാണെന്നു കരുതി അതൊന്നും തന്നെ സ്പര്‍ശിക്കാതിരിക്കില്ലല്ലോ? എന്നാലും താന്‍ എല്ലാം കണ്ടില്ലെന്നു നടിച്ചേ പറ്റൂ. തന്‍റെ ദൗത്യം അതാണ്.  അതുകൊണ്ടാണല്ലോ തന്നെ പോറ്റിവളര്‍ത്തിയ
അമ്മയേയും അച്ഛനേയും സ്നേഹബന്ധങ്ങളേയും എല്ലം ഉപേക്ഷിച്ച് ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്കുള്ള (പയാണമാരംഭിച്ചത്.

                 (പകൃതിയുടെ ഗന്ധമുള്ള  ഇളങ്കാറ്റ് വന്നു.  അതിന് മഞ്ഞിന്‍റെ കുളിര്‍മയുണ്ട്.

                            വിനയനോര്‍ത്തു.

                   തറവാട്ടിലെ ഏക ആണ്‍തരി. ശക്തമായ വിലക്കുകള്‍. കൈ വളരുന്നോ കാല്‍ വളരുന്നോ എന്നു നോക്കി  വളര്‍ത്തിയ അച്ഛനും അമ്മയും.  കാക്കയും പരുന്തും  റാഞ്ചാതെവളര്‍ത്താന്‍ എ(ത  ‍ പാടുപെട്ടു. മറ്റുള്ളവരുമായി ചങ്ങാത്തം കൂടാന്‍ അനുവദിക്കാതെ  സമൂഹത്തില്‍ നിന്നും  വേര്‍തിരിച്ച് ഏകാകിയാക്കിയത് ഈ പശ്ചാത്തലമാണ്.. അത് കരുത്തും ഒപ്പം ദൗര്‍ബല്യവുമായി.  ഗുണമോ ദോഷമോ എന്നൊന്നും അന്ന് ചിന്തിച്ചില്ല.സ്വന്തം തട്ടകംമെച്ചപ്പെടുത്താനുള്ള
വഴികള്‍ മാ(തം കണ്ടെത്തി.അമ്മയേയോ അച്ഛനേയോ ആരെപ്പറ്റിയോ  ചിന്തിച്ചില്ല.

                      പക്ഷേ,......,ഈ യാ(തയില്‍ എവിടെയോ വച്ച് മനസ്സിന്‍റെ ശൂന്യതയില്‍ ഒരു വിങ്ങല്‍.

                       വഴിയില്‍ താന്‍ തന്‍റെ അമ്മയെ കണ്ടോ?

ഗതാഗതക്കുരുക്കുകള്‍ നിയ(ന്തിക്കുന്ന (ടാഫിക് പോലീസുകാരന്‍റെ സിഗ്നല്‍ ബോര്‍ഡിലെ സ്റ്റോപ്പ്  സിഗ്നല്‍ പോലെ ഒരു സ്റ്റോപ്പ് സിഗ്നലും പിടിച്ചു കൊണ്ട് പരസ്പര ബന്ധമില്ലാതെ പുലമ്പുന്ന സ്(തീയ്ക്ക് തന്‍റെ അമ്മയുടെ  ഛായയില്ലേ?

                           തന്‍റെ ഇടത്താവളത്തിലെത്തി.

ജനലിന്‍റെ പാളികള്‍ മലര്‍ക്കെ തുറന്നപ്പോള്‍ കൂട്ടം കൂടി സൊറ പറഞ്ഞിരുന്ന തെക്കന്‍കാറ്റ് മുറിയിലേയ്ക്ക് അടിച്ചു കയറി.            

                           ഹായ്.....എന്തൊരു സുഖം....

തന്‍റെ സുഹൃത്തിന്‍റെ സെലക്ഷന്‍ മോശമായിട്ടില്ല.. വേനലറുതിയില്‍ചുട്ടുപൊള്ളുന്ന ചൂടു വായുവില്‍ നിന്നൊരു മോചനം.

                            പലപ്പോഴും മനസ്സിന്‍റെ പിരിമുറുക്കങ്ങളില്‍ നിന്നും മോചനം തേടുന്നതും ഇതുപോലെ (പകൃതി പകര്‍ന്നു തന്ന   ഊര്‍ജ്ജ(സോതസ്സുകളായിരുന്നല്ലോ?

                       വിനയന്‍ ഓര്‍ത്തു..... വീണ്ടും............വീണ്ടും

                        മനസ്സില്‍ ദുഃഖത്തിന്‍റെ കറുത്ത പൂക്കള്‍ വിരിയുന്നു. അനിശ്ചിതമായ യാ(തകള്‍ക്കൊടുവില്‍ഇവിടെയെത്തി. മോഹങ്ങളുടെ നിലാവില്‍ നിറുത്തി ഉഷ്ണജലം  ചൊരിയുകയാണ്.

എല്ലാം ഉപേക്ഷിച്ച് എല്ലാറ്റിനോടും യാ(ത പറയുക. അനന്തമായ  യാ(തയുടെ                         ആദ്യത്തെ കാല്‍വയ്പ്.

                                 വേണ്ട.  എന്ത്  മണ്ടത്തരമാണിത്.?

സര്‍ഗധനനായ  ഒരു ചെറുപ്പക്കാരന്‍ ഇങ്ങനെ ചിന്തിക്കാന്‍ പാടില്ലല്ലോ?

                             തന്‍റെ സൃഷ്ടികളുടെ പൂര്‍ണതയെപ്പറ്റി ചിന്തിച്ച്  വിനയന്‍ കിടക്കയിലേയ്ക്കു വീണു..............

No comments:

Post a Comment