Saturday, 24 November 2012

അവന്‍

അന്ന് നീ പറഞ്ഞു
(പണയത്തുന്‍ കളിവീടുണ്ടാക്കിയപ്പോള്‍
(പണയത്തിന്‍ മഞ്ചലിലേറി നീ പറഞ്ഞു,
 നീയെ(ത റൊമാന്‍റിക്

ആകാശനീലിമ കണ്കളില്‍ കണ്ടപ്പോള്‍
ചെങ്കതിരോന്‍നിറം ചുണ്ടുകളില്‍
അരുണാഭപകര്‍ന്നപ്പോള്‍ നീ പറഞ്ഞു,
നീയെ(ത സുന്ദരി

നിഷ്കളങ്കതയുടെ നാലുകെട്ടില്‍
കുടിയേറിയപ്പോള്‍
നൈര്‍മല്യത്തിന്‍  വിശുദ്ധി
തൊട്ടറിഞ്ഞപ്പോള്‍നീ പറ‍ഞ്ഞു
നീയെ(ത കളങ്കമറ്റവള്‍
കര്‍ണപുടങ്ങളില്‍ ശബ്ദം
അലയടിച്ചപ്പോള്‍
നാദത്തിന്‍ മാസ്മരികത
അനുഭവിച്ചറിഞ്ഞപ്പോള്‍ നീ പറഞ്ഞു
നീയൊരു വാനമ്പാടി
(പതിസന്ധികളില്‍ തളര്‍ത്താതെ
ധൈര്യത്തിന്‍ ശ്വാസം
ഊതിക്കത്തിച്ചപ്പോള്‍ നീ പറഞ്ഞു
നീയെ(ത ധീര.
കൊതിതീരാത്ത ജീവിതം നിന്നോടൊപ്പം
ഭൂമിയിലെ സ്വര്‍ഗം.  നീ പറഞ്ഞു

ഇന്ന് നീ പറഞ്ഞത്
(പണയം നിനക്കന്യ
സുന്ദരി, നീയൊഴികെ മറ്റെല്ലാവരും
നൈര്‍മല്യത്തിന്‍ മാറാപ്പു മാറ്റി
വിനാശത്തിന്‍ വിത്തെറിഞ്ഞവള്‍
കര്‍ണകഠോരം അലോസരം
നിന്‍ ശബ്ദം
വാക്കുകള്‍ വിനയാവുമ്പോള്‍
നീയശക്ത, നിരാലംബ
മടുത്തു പോയി ,
ഭൂമിയില്‍ നരകമീ ജീവിതം........

No comments:

Post a Comment