ജാലകത്തിലൂടെ നോക്കിയിരിക്കുമ്പോള്‍ പകലിന്‍റെ പരിണാമം ദൃശ്യമാകും. മൈതാനത്ത് കുട്ടികള്‍ കളിക്കുന്നുണ്ട്. വെയില്‍ മങ്ങുന്ന സായാഹ്നങ്ങളില്‍ അവര്‍ ഉത്സാഹത്തിമിര്‍പ്പോടെ മൈതാനത്ത് ഒത്ത് ചേരുന്നു. സന്ധ്യയുടെ വെളിച്ചം അന്തിമാനത്ത് കുങ്കുമം പൂശുന്നു. അവരില്‍ ഒരാളായി തന്‍റെ മകനും കളിയ്ക്കാന്‍ കൂടേണ്ടതല്ലേ?
നിര്‍ഭാഗ്യം! അതിന്‍റെ നിറമെന്താണ്? മരണത്തിന്‍റെ നിറം തന്നെയല്ലേ അതിനും. കറുത്ത വസ്(തവുമണിഞ്ഞ് ഒച്ച വയ്ക്കാതെ രാ(തിയില്‍ കടന്നു വന്ന മരണത്തിന് നിറമുണ്ടായിരുന്നോ? അടുത്തെത്തുമ്പോള്‍ മാ(തം സാന്നിധ്യമറിയിക്കുന്ന തണുത്ത കൈകള്‍ കൊണ്ട് പിടിമുറുക്കുന്ന അദൃശൃസതൃം. മരണം! അതു തന്നെയായിരുന്നല്ലോ തന്‍റെ പൊന്നു മോനും സംഭവിച്ചത്..
താന്‍ വി(ഭാന്തിയോടെ അതില്‍ നിന്നും ആത്മരക്ഷ നേടാന്‍ (ശമിച്ചു. തനിയ്ക്കോ തന്‍റെ നെഞ്ചിലേറും ഓര്‍മ്മകള്‍ക്കോ അതിനാവില്ലല്ലോ?
തന്‍റെ ഓര്‍മ്മകളെ ഒരു സ്വര്‍ണക്കൂട്ടിലാക്കി തടവില്‍ വയ്ക്കാം.
പക്ഷേ അതെ(ത നാള്‍! !!!
മനസ്സിന്‍റെ തണുത്ത താഴ്വരയിലേയ്ക്ക് യാ(ത ചെയ്യണം..ആ യാ(ത വെല്ലുവിളിയായിത്തീരണം. അസാധാരണമായ ഒരു ജന്മത്തിനോ ടുള്ള വെല്ലുവിളി. ഇല്ലെങ്കില്‍ തന്‍റെ മകന്‍റെ പാതയിലൂടെ മടങ്ങണം.
ഇല്ല, തന്‍റെ യാ(ത ഒരു വെല്ലുവിളിയായിത്തീര്‍ന്നിരിയ്ക്കുക
യാണ്. മടങ്ങാന്‍ സമയമായിട്ടില്ല.
തന്‍റെ മാതൃത്വം തന്‍റെ മാ(തം സ്വന്തം.. പക്ഷേ.......?
എല്ലാം ഇന്നലെക്കഴിഞ്ഞ പോലെ.
അവളോര്‍ക്കാന്‍ (ശമിച്ചു. ഓര്‍ക്കണം. ഒന്നു കൂടി മാ(തമല്ല ഒരായിരം വട്ടം ഓര്‍ക്കണം. ആ ഓര്‍മ്മകള്‍ മാ(തമാണ് ഇന്ന് എന്‍റെ സ്വന്തം...,.
തലകറങ്ങി താഴെ വീഴാനാഞ്ഞപ്പോള്‍ താങ്ങി കിടക്കയില്‍ കിടത്തി. കാരണം കണ്ടെത്തി.
കോകിലാ..............യൂ ആര്‍ െ(പഗ്നന്‍റ്
നഷ്ടപ്പെട്ടു എന്നു കരുതിയ, അടഞ്ഞുപോയ വാതിലുകള്‍ താനേ തുറന്നു. സന്തോഷത്തിന്‍റെ മുഖം (പത്യക്ഷമായി. മേഘങ്ങളൊഴിഞ്ഞ ശരത്ക്കാലസന്ധ്യ പോലെ ആമനോഹാരിതയില്‍ ലയിക്കേ അപൂര്‍വമായ വര്‍ണലോകത്ത് മഴമുകില്‍ത്തുമ്പിയെപ്പോലെ പറന്നു. മനസ്സ് മതിവരുവോളം ഉയരത്തിലേയ്ക്ക്.
ആ ഉ യരങ്ങള്‍ക്കിനി താഴ്ചയുണ്ടാവില്ലെന്ന് ചിന്തിച്ചു..എല്ലാവരുടെയും (പാര്‍ത്ഥനകളുണ്ടായി. എല്ലാ (പാര്‍ത്ഥനകളും കൂടിച്ചേര്‍ന്നപ്പോള്‍............. ....... . . . .
വൈവിധ്യങ്ങളില്ലാതെ ജീവിതം ആകര്‍ഷകമായിക്കൊണ്ടേയിരുന്നു.
അപ്പോഴാണ് ഇങ്ങനെ.....
ഈ ജീവിതം ഇനി സുഖകരം. മനസ്സിനെ ഉലയ്ക്കാത്ത അനുഭവങ്ങളില്‍----
കൂടി യാ(ത ചെയ്യാമല്ലോ?
ദിനങ്ങള്‍ ഇരുണ്ടും(പ കാശിച്ചും കടന്നുപോയി. വേണ്ടവണ്ണം പരിശോധനകള്‍ നടത്തി. എല്ലാം നോര്‍മല്‍..
പെട്ടൊന്നൊരു ദിനം !
(പതീക്ഷകള്‍ക്കപ്പുറം വല്ലാത്ത അസ്വസ്ഥത, വീര്‍പ്പുമുട്ടല്‍.. ഡോക്ടറുടെ ഉപദേശം തേടി.
ഇനിയുമുണ്ടല്ലോ ആറാഴ്ച കൂടി. സാരമില്ല. വിശേഷം വല്ലതുമുണ്ടെങ്കില്‍ അഡ്മിറ്റായിക്കോട്ടെ! തിരികെ വീട്ടിലെത്തി.
മനസ്സാകെ കലുഷിതമായി. ഡോക്ടര്‍സാരമില്ലാന്ന് പറഞ്ഞെങ്കിലും തന്‍റെ
അസ്വസ്ഥത, ബുദ്ധിമുട്ട്.
ഇല്ല, ഒന്നുമുണ്ടാവില്ല! ഈ അവസ്ഥയില്‍ ഇങ്ങനെയായിരിക്കും. ആദ്യാനുഭവമാണല്ലോ? മനസ്സ് ശാന്തമാക്കാന്‍ (ശമിച്ചു.
എവിടെയും വാത്സല്യത്തിന്‍റെ തുരുത്ത്. (പായഭേദങ്ങളില്ലാതെ, എല്ലാവരില്‍ നിന്നും വേണ്ടുവോളം. അനുഭവിച്ചറിഞ്ഞത് ശീതള സുന്ദര സ്നേഹ(പകടനങ്ങള്‍!
യാദൃശ്ചികതകള്‍ക്കൊടുവില്‍ വീണുകിട്ടിയാണീ വിത്ത്. ഈ വിത്തിനുള്ളിലെ ജീവന്‍റെ കുരുന്ന് മുള പൊട്ടി പുറത്ത് വരുമോ?
ഇല്ല, അങ്ങനെ വരില്ല. എങ്കില്‍ ഡോക്ടര്‍ പറയുമായിരുന്നല്ലോ?
പക്ഷേ ...........എല്ലാം മറിച്ചായിരുന്നു.
ഉടനെ തന്നെ ഹോസ്പിറ്റലില്‍ അഡ്മിറ്റായി. ഡെലിവറി ഉടനെ ഉണ്ടാകുമെന്ന് ഡോക്ടര്‍ അറിയിച്ചപ്പോള്‍ അതുടനെയൊന്നും ഉണ്ടാവരുതേയെന്ന് മനമുരുകി (പാര്‍ത്ഥിച്ചു പോയി.
പക്ഷേ അതു തന്നെ സംഭവിച്ചു....!
(പിമെച്ച്വര്‍ ബേബി. സാരമില്ല. ശരിയാകും. െഅവിടെ വീണ്ടും (പതീക്ഷയുടെ നാമ്പുകള്‍ മുളപ്പിക്കുന്നു.
കുരുന്നു ജീവന്‍റെ മുഖം കണ്‍നിറയെ കണ്ടു. ബലൂണ്‍ പോലെ വീര്‍ത്ത വളര്‍ച്ചയെത്താത്ത ഉദരം!
വയ്യ, ഇത് കാണാനുള്ള ശക്തി തനിക്കില്ല.
നഴ്സറിയില്‍ വയ്ക്കണം. കുഞ്ഞിനെ തിരികെ കൊടുത്തേയ്ക്കൂ. വീണ്ടും ഡോക്ടറുടെ ഉപദേശം.
മുലകൊടുക്കുമ്പോള്‍ ആ കുഞ്ഞിക്കണ്ണ് തുറന്നു പിടിച്ച് ഇമവെട്ടാതെ തന്നെത്തന്നെ സൂക്ഷിച്ച് നോക്കി.
തനിക്ക് ജന്മം തന്ന ഭാഗ്യഹീനയായ അമ്മയെ തിരിച്ചറിയാനോ
അതോ നാളെ അമ്മയെക്കൂടി സ്വര്‍ഗത്തില്‍ കടത്താന്‍ ശുപാര്‍ശ ചെയ്യുന്നതിനായി അമ്മ ഏതെന്ന് നോക്കി മനസ്സിലേക്കിയതോ?
മനസ്സില്‍ ഉടക്കി നിന്ന ആ നോട്ടം പിന്‍വലിച്ച് ആ കുഞ്ഞ് നക്ഷ(തം കണ്ണ് ചിമ്മിയത് പോലെ.. .....എന്നെന്നേയ്ക്കുമായി......................
No comments:
Post a Comment