ആകാശത്തിന്‍റെ ചരിവില്‍ സമൃദ്ധിയോടെ നീങ്ങിമാറുന്ന മേഘശകലങ്ങള്‍. അതിന്‍റെ നീലിമ ദൈവത്തിന്‍റെ ക്യാന്‍വാസില്‍ വരച്ചിട്ട വര്‍ണ്ണച്ചി(തങ്ങള്‍ പോലെ മിഴിവുറ്റതായി അവള്‍ക്കു തോന്നി.
ഈ വൈകുന്നേരത്ത് ഇങ്ങനെ ആകാശവും നോക്കിയിരിക്കാന്‍ എന്തു രസമാണ്! അവള്‍ ഓര്‍ത്തു. പക്ഷേ, ഈ രസത്തിന്‍റെ തീ(വത കൂട്ടുവാന്‍, തന്‍റെ ഇഷ്ടത്തിന് കൂട്ടിരിക്കുവാന്‍ അവനും കൂടി ഉണ്ടായിരുന്നെങ്കില്‍!
ജീവിതത്തിന് ഒരര്‍ത്ഥമുണ്ടാക്കിയത് അവനായിരുന്നു.
കൈവിട്ടു പോയ സൗഭാഗ്യങ്ങളും സമാധാനവും തിരികെ തന്നതും അവനായിരുന്നു. അതിന്‍റെ ആഹ്ളാദം മതിവരുവോളം പകര്‍ന്നു.
പക്ഷേ, ഇന്നവന്‍ എവിടെ?
ഇനിയുള്ള യാ(ത ഏത് കൊടുമുടിയിലേയ്ക്കാവും? എന്തൊക്കെ മുള്‍ക്കിരീടങ്ങള്‍ ചുമക്കേണ്ടി വരും?
വേര്‍പാടിന്‍റെ വേദന എ(തമാ(തമെന്ന് അനുഭവിച്ചറിഞ്ഞ നാള്‍ മുതല്‍സംഭവിയ്ക്കാനിടയുള്ളതെന്തെന്ന് തീര്‍ച്ചയുണ്ടായില്ല.
ആകാശത്തിന്‍റെയും ഭൂമിയുടെയും ഭംഗി നുണയുന്ന കണ്ണുകള്‍ മനുഷ്യന് നഷ്ടപ്പെട്ടത് എപ്പോഴാണെന്നറിയില്ല. (പലോഭനങ്ങളുടെ കുരുക്കില്‍ അകപ്പെട്ട് മനസ്സാക്ഷി മരവിച്ചപ്പോഴും തന്‍റെ നിലപാടില്‍ ഉറച്ചു നിന്നു.മാവിന്‍ തലപ്പുകളില്‍ കാറ്റ് വീശുമ്പോഴും അന്ധതയാല്‍ സ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങിയതും കാണാന്‍ (ശമിച്ചില്ല. മാനത്ത് പൊങ്ങിപ്പറന്നുയരാനായിരുന്നു മോഹം.
മഴമേഘങ്ങളെ തേടിപ്പറക്കുന്ന ഈയല്‍കിനാവുകളെ
പോലെ മനസ്സ്. നൊന്ത സ്വപ്നങ്ങളുടെ തിരശ്ശീല മാറ്റി ഞാനീ മൃതദേഹത്തെ കണ്ടുകൊള്ളട്ടെ! എന്‍റെ സ്വപ്നങ്ങളുടെ ശരീരത്തെ.
സുഖതീരങ്ങളിലൂടെ യാ(ത ചെയ്യുന്ന ഒരാള്‍ക്ക് വനാന്തരത്തിലൂടെയുള്ള ഊടു വഴികളും പരുക്കന്‍ കല്ലുകളും പാദങ്ങള്‍ക്ക് പരിചിതമാകുമോ?
ഓരോ യാ(തയും അവസാനിക്കുന്നതും ഓരോ ഓര്‍മ്മപ്പെടുത്തലുകളിലാണ്. ഓരോ ഓര്‍മ്മപ്പെടുത്തലുകളും ആഹ്ളാദങ്ങളുടേതോ നൊമ്പരങ്ങളുടേതോ ആ കുറെ തുരുത്തുകള്‍
സമ്മാനിച്ചിരുന്നു.
ദുഃഖത്തിന്‍റെ ഉഷ്ണലായനി തന്‍റെ നാവിന് സഹിക്കാന്‍ പറ്റുന്നില്ലല്ലോ?.
സുഗന്ധം പരത്തുന്ന പൂവായി സ്വപ്നങ്ങളില്‍ പറന്നു വീഴുക. സമ്മാനിക്കപ്പെട്ടതാകട്ടെ കുറെ ദുഃസ്വപ്നങ്ങള്‍ മാ(തം..
അതിനുമപ്പുറം.......?
അവന്‍റെ സ്നേഹം നഷ്ടപ്പെടുമെന്നറിഞ്ഞിട്ടു കൂടി അതില്‍ നിന്നും പിന്‍മാറിയില്ല. തന്‍റെ മാ(തം മൂശയില്‍ ഉരുക്കിയെടുത്ത ഒരു സുന്ദര സ്വപ്ന ലോകത്ത് മാ(തമാവുകയാണ് തന്‍റെ ജീവിതം എന്നൊരു ഉറപ്പുണ്ടിപ്പോള്‍........
അനിശ്ചിതമായ യാ(തകള്‍ , ഞരമ്പുകളെ ശാന്തമാക്കുന്ന
(പസന്നതയിലേയ്ക്ക് ഊളിയിട്ടിറങ്ങല്‍... അപ്പോഴൊന്നും അവനെക്കറിച്ചോ,
അവന്‍റെ സ്നേഹത്തുരുത്തിലെ പച്ചപ്പിനെക്കുറിച്ചോ ചിന്തിയ്ക്കരുത്.....
അവനെക്കുറിച്ചോര്‍ക്കാതിരിക്കുക!
അവനെക്കറിച്ച് മാ(തം.....!!
No comments:
Post a Comment