Tuesday, 20 November 2012

എന്‍റെ കവിത

ഹൃദയഗദ്ഗദങ്ങള്‍ എന്‍റെകവിത
നിറം മങ്ങിയ  പാതവക്കില്‍
ഉപേക്ഷിക്കപ്പെട്ടവന്‍റെ  വിയര്‍പ്പ്
നരച്ച ചിന്തകളിലെ തേങ്ങിക്കരച്ചില്‍
ചാഞ്ചാട്ടമാടുന്ന പെണ്‍മനസ്സില്‍
അമര്‍ത്തി വയ്ക്കും  ആണിക്കല്ല്
ഇഷ്ടമോ നിങ്ങള്‍ക്കീ  കവിത
ഇടറുന്ന വഴികളിലൂടെ
ഊര്‍ന്നൂര്‍ന്നു  പോകുന്ന എന്‍റെ കവിത


കരം തീരുവയില്ലാത്ത സ്വപ്നങ്ങളുടെ ചിറക്
മരുഭൂമിയില്‍യുവത്വത്തിന്‍റെ നീരോട്ടം
സ്നേഹപ്പകര്‍ച്ചയില്‍ മുത്തുകള്‍
കണ്ണുകളില്‍ വീഞ്ഞും  വിരഹവും
നനുത്തകുളിര്‍കാറ്റിനെ ഊതിയൂതി 
കനലാക്കും എന്‍റെ കവിത.
ഇഷ്ടമോ നിങ്ങള്‍ക്കീ കവിത
ഇടറും വഴിയിലൂടെ ഊര്‍ന്നൂര്‍ പോകുന്ന 
എന്‍റെ കവിത.


No comments:

Post a Comment