Tuesday, 27 November 2012

ഇവരോടു നീ പൊറുക്കേണമേ

യാ അല്ലാഹ്
                    ഇവരോടു നീ പൊറുക്കേണമേ,
                     നീ ലാകാശത്തി ലെ പൂര്‍ണനിലാവില്‍
                     നിര്‍ദയമായി വിഷം പുരട്ടിയവര്‍
                      കരളില്‍ ചിതറിയ ചോരത്തുള്ളിയില്‍
                      ചെമ്പരത്തിപ്പുവിന്‍ ഭംഗി  നുണഞ്ഞവര്‍

മനസ്സറ തുറന്നിട്ടും മനസ്സറിയാതെ
നെറുകയില്‍ ഉഷ്ണജലം ചൊരിഞ്ഞവര്‍
പെണ്ണുടല്‍ ആശയില്‍ മാംസം തൂക്കി വിറ്റവര്‍
മതിയും കൊതിയും കൊമ്പു കോതി
രക്തബന്ധങ്ങള്‍ കുഴിച്ചിട്ടവര്‍

യാ അല്ലാഹ് ഇവര്‍ക്കു നീ പൊറുത്തുകൊടുക്കേണമേ.

                         പകല്‍ മാന്യത തന്‍ശവക്കുനയില്‍
                         സദാചാരത്തിന്‍ കാവലാളായവര്‍
                          ഇരുളിന്‍റെ മറപറ്റി പിഞ്ചു ബാല്യത്തിന്‍
                          മടിക്കുത്തഴിഞ്ഞപ്പോള്‍
                          ഇരുട്ടിന് നീലിമ നല്കിയ
                           സൃഷ്ടാവിന് നന്ദിയര്‍പ്പിച്ചവര്‍

വികാരത്തിന്‍റെ കൊടുങ്കാറ്റുകള്‍
തകര്‍ത്തിട്ട തണുത്ത മേനിയില്‍
അനപ്പിന്‍റെ അളവ് നോക്കിയവര്‍

യാ അല്ലാഹ്  ഇവര്‍ക്കു നീ പൊറുത്തു കൊടുക്കണമേ.

                             കത്തുന്ന പന്തങ്ങള്‍ കുത്തിത്തിരുകി
                             മാതൃത്വത്തിന്‍റെ ഉപ്പും മധുരവും വറ്റിച്ചവര്‍
                             പരിഹാസത്തിന്‍റെ വിഷക്കത്തികള്‍ കൊണ്ട്
                             പൊക്കിള്‍ക്കൊടി മുറിച്ചവര്‍
                             കാട്ടുപച്ച പോലെ ചവിട്ടിയരച്ച്
                              കനവുകള്‍ ചൂഴ്ന്നെറ്ഞ്ഞവര്‍

ഇവര്‍ക്കു വേണ്ടി പൊറുക്കലിനെ തേടിയില്ലെങ്കില്‍
ഞാനും വെട്ടാന്‍ വന്ന പോത്തും തമ്മില്‍ എന്താ ഭേദം...
ഇതൊരു മുറിവേറ്റ പതിതന്‍റെ
മനമുരുകും തേട്ടമാണ്
പൊറുക്കണേ യാ അല്ലാഹ്.................
            

No comments:

Post a Comment