Sunday, 25 November 2012

അമ്മത്തൊട്ടില്‍

എന്നുമെന്‍ മനസ്സിന്‍ മരുപ്പച്ചയില്‍
വിങ്ങലായ് വീണുടഞ്ഞ കിനാവുകള്‍
എന്നുമെന്‍ ഹൃത്തില്‍ സ്നേഹമായ്
വാത്സല്യമായ് എന്‍ കുരുന്നുകള്‍
                       
                      ഇന്നിതോ കൈകാലിട്ടടിക്കുന്നു
                      ഓടയില്‍, മാലിന്യക്കൂമ്പാരങ്ങളില്‍
                      കുറ്റിക്കാടുകളില്‍,തോട്ടിറമ്പുകളില്‍
                      ഉറുമ്പരിച്ചിറങ്ങും പഴന്തുണിക്കെട്ടിനുള്ളില്‍

അമ്മ തല്‍ മാറില്‍ പറ്റിക്കിടക്കുമ്പോല്‍
പറ്റിക്കിടക്കുന്നു അഴുക്കു ചാലുകളില്‍
മുലപ്പാല്‍ കുടിക്കുന്നതിന്‍  പകരമായ്
നുണയുന്നതോ, ഓടയില്‍ നിന്നു മലിനജലം

                      നായ്ക്കളും പിന്നെലികളും
                       ആ(കമിച്ചെത്തും മൃദുല മേനിയെ
                       വലിച്ചിഴച്ചുപോം നിരര്‍ത്ഥകമീ
                       ലോകം വിട്ടനന്തമാംപരമവി(ശമ സ്ഥലത്തേക്കായ്

കനം തൂങ്ങും ഇരുട്ടില്‍ വിണ്ണിന്‍റെ
തെളിമ മായുന്ന അര്‍ദ്ധരാ(തിയില്‍
പൊതിഞ്ഞ കമ്പിളിയില്‍ വീണുടയുന്നു
പെറ്റ നോവും ആത്മാവിന്‍ ഒരു തുള്ളിക്കണ്ണീരും

                          മൊട്ടിടും ഗര്‍ഭപാ(തത്തില്‍ത്തന്നെ
                         കുരുതി കഴിച്ചിടും കുരുന്നിന്‍ജീവനെ
                          അനാഥമാക്കും തന്‍ താതനുമമ്മയും
                          അറിയുന്നുവോ ഈ ആത്മാവിന്‍ നൊമ്പരം

തനിക്കുമവകാശമീ ഭുവനമെന്നും
അറിയുന്നില്ലേ തന്‍ ജനിത്വനേ
എന്തു കുറ്റം ചെയ്തു ഞാനീ കൊടും-
പാതകമിതേറ്റുവാങ്ങാന്‍

                            (പണയമധുരത്തിന്‍ മാ(ന്തിക സ്പര്‍ശത്താല്‍
                             പങ്കുവയ്ക്കുമാ സുന്ദര വേളയില്‍
                             അറിയാതെ വിടര്‍ന്നൊരു കുരുന്നുമൊട്ടിനെ
                             കശക്കിക്കരിഞ്ഞു നീ ഗര്‍ഭാ(തത്തില്‍

ചപലലോകത്തശാന്ത ചിത്ത-
മതിഥിയായ്ത്തുടരുന്ന മര്‍ത്യാ നീ
പെണ്‍(ബ(ഭൂണമായതോ കുറ്റം ചുമത്തി-
ക്കരിക്കുന്നതോ ജീവന്‍റെ തുടിപ്പിനെ
 
                             താതന്‍ തന്‍ സ്നേഹലാളനം
                              ചുരത്തി നല്‍കും സുഖവും തൃപ്തിയും
                             കാമസുഖമായ് കാണും മകളിലായ്
                              പിറന്നു വീഴുന്നു ഉദരത്തില്‍ ശാപ-
                              വിത്തായ് വിതച്ചൊരു വിഷക്കനിയായ്

ദുരിതപൂരിത സ്ഥിതിയില്‍ നീറി-
ക്കരഞ്ഞുകൊണ്ടതിന്‍ കഴുത്തില്‍
മുറുക്കിക്കൊല്ലുവാനേ നിവൃത്തിയുള്ലളൂ
തികച്ചുമീ ലോകം നിരര്‍ത്ഥകമല്ലെങ്കില്‍
ചോരമണം മാറുന്നതിന്‍മുമ്പേ
വലിച്ചെറിയും പാപം ചെയ്യുവാന്‍ കഴിയില്ലൊരിക്കലും

                               മരണത്തിന്‍ കരം നമ്മെ (ഗസിച്ചിടും നേരം
                               മാലാഖക്കുഞ്ഞുങ്ങളായ് നാളെ സ്വര്‍ഗത്തില്‍
                               മനോജ്ഞമാക്കും മണിമഞ്ചലൊരുക്കി
                               മാനസത്തില്‍ നിധിപോലെ കാക്കും

ദൈവത്തിന്‍ സ്വന്തം നാട്ടില്‍
ദൈവത്തിന്‍ കുഞ്ഞുങ്ങളെ
ജീവനോടെ കാക്കും
അമ്മത്തൊട്ടിലേ, നിനക്കു നന്ദി..........
                              

2 comments:

  1. അമ്മത്തൊട്ടിലിന്റെ അത്യാവശ്യകത അന്വര്‍ത്ഥമാക്കുന്ന വരികള്‍

    ReplyDelete