പൊന്നിന്‍ നിറം പൂണ്ടു നില്‍ക്കുന്നു
കണിക്കൊന്ന തന്‍ പൂത്ത ചില്ലകള്‍
പറത്തിക്കളിക്കുന്നു ഇലഞ്ഞിയും
പുറന്തോടു പൊട്ടിച്ചു വെണ്‍പിറാക്കളെ
ഇല കൊഴിഞ്ഞ മരത്തിലിടറി വീഴുന്നു
ഇണയെത്തേടുന്ന ചങ്ങാലി(പാവുകള്‍
കശുമാങ്ങ കുലകളിലിറുങ്ങും പച്ചുറുമ്പുകള്‍
കരതല സ്പര്‍ശനിര്‍വൃതിയാര്‍ന്നു നില്പൂ
ഉരുകും ചൂടില്‍ ഊയലാടും ഉര്‍വി തന്‍ കണ്ണീരും
ഉണര്‍ന്നു കരഞ്ഞിടുംഉണ്ണിതന് കരച്ചിലും
ഉണര്‍വിനായി ഉയിര്‍പ്പിനായി കാത്തിരിക്കും
ഉറങ്ങിക്കിടക്കുന്ന പുല്‍ക്കൊടിത്തുമ്പുകള്‍
ഉച്ചവെയിലിന്‍ ചുടുവീര്‍പ്പുകള്‍
താണ്ടുവാന്‍ തണല്‍ തേടുന്ന തൈമരം
കോണ(കീററു പാകിയ മേല്‍ക്കൂര തന്‍ താഴെ
ചൂടൊലിച്ചെത്തും ചുമര്‍ത്തട്ടിന്‍ കീഴെ
പതിയെ പറന്നൊന്നു പാളി നോക്കി
ചേക്കേറാനെത്തുന്നു വെണ്‍മണി(പാവുകള്‍
കരുത്ത തപം വിഴുങ്ങും കഴലറുന്ന കാററും
തുള്ളിപ്പെയ്യാത്ത വിണ്ണിന്‍റെ മനവും
ഓര്‍ത്തോര്‍ത്തു കേഴുന്നു വര്‍ഷമേ വരിക
ഇനിയെങ്കിലും എന്‍ കണ്‍കുളിര്‍ക്ക
വരിക , വര്‍ഷമേ ഇനിയെങ്കിലും
എന്‍ കണ്‍കുളിര്‍ക്ക
ഉടലിന് ശീതതാപങ്ങളെല്ലാം
പരിഭവമന്യേ പങ്കിടുക.......
കണിക്കൊന്ന തന്‍ പൂത്ത ചില്ലകള്‍
പറത്തിക്കളിക്കുന്നു ഇലഞ്ഞിയും
പുറന്തോടു പൊട്ടിച്ചു വെണ്‍പിറാക്കളെ
ഇല കൊഴിഞ്ഞ മരത്തിലിടറി വീഴുന്നു
ഇണയെത്തേടുന്ന ചങ്ങാലി(പാവുകള്‍
കശുമാങ്ങ കുലകളിലിറുങ്ങും പച്ചുറുമ്പുകള്‍
കരതല സ്പര്‍ശനിര്‍വൃതിയാര്‍ന്നു നില്പൂ
ഉരുകും ചൂടില്‍ ഊയലാടും ഉര്‍വി തന്‍ കണ്ണീരും
ഉണര്‍ന്നു കരഞ്ഞിടുംഉണ്ണിതന് കരച്ചിലും
ഉണര്‍വിനായി ഉയിര്‍പ്പിനായി കാത്തിരിക്കും
ഉറങ്ങിക്കിടക്കുന്ന പുല്‍ക്കൊടിത്തുമ്പുകള്‍
ഉച്ചവെയിലിന്‍ ചുടുവീര്‍പ്പുകള്‍
താണ്ടുവാന്‍ തണല്‍ തേടുന്ന തൈമരം
കോണ(കീററു പാകിയ മേല്‍ക്കൂര തന്‍ താഴെ
ചൂടൊലിച്ചെത്തും ചുമര്‍ത്തട്ടിന്‍ കീഴെ
പതിയെ പറന്നൊന്നു പാളി നോക്കി
ചേക്കേറാനെത്തുന്നു വെണ്‍മണി(പാവുകള്‍
കരുത്ത തപം വിഴുങ്ങും കഴലറുന്ന കാററും
തുള്ളിപ്പെയ്യാത്ത വിണ്ണിന്‍റെ മനവും
ഓര്‍ത്തോര്‍ത്തു കേഴുന്നു വര്‍ഷമേ വരിക
ഇനിയെങ്കിലും എന്‍ കണ്‍കുളിര്‍ക്ക
വരിക , വര്‍ഷമേ ഇനിയെങ്കിലും
എന്‍ കണ്‍കുളിര്‍ക്ക
ഉടലിന് ശീതതാപങ്ങളെല്ലാം
പരിഭവമന്യേ പങ്കിടുക.......
No comments:
Post a Comment