മഞ്ഞുതുളളികള്‍ വാരിത്തൂകി
മകരം മരന്ദം നുകര്‍ന്നൊരു നാള്,
മരവിച്ചു പോയി മനവും
മരണത്തിന് മണിയൊച്ചയാല്‍...
കണ്ടു കട്ടിലില്‍ മൃത്യുതന്‍,
കറുത്ത കൈകള്‍ തലോടിയൊരാള്‍
ജീവന്റെ തുടിപ്പററു പോകയാല്‍
വിറങ്ങലിച്ചൊരു ദേഹവും
(പാണന് പറന്നുപോകാന്‍
വഴിതേടിയൊരല്പം തുറന്ന കണ്ണുകളും
ജീവിത ക്ളേശത്തിന് ഭാരത്താല്‍
ഉയര്‍ന്നുന്തിയതോളെല്ലും,
ഒട്ടിയ കവിളും ഓര്‍മ്മ തന് ബാക്കി-
യാക്കി കടന്നു പോയൊരാള്
ഇല്ല, കണ്ടില്ല, കോടി പുതപ്പിക്കാന്‍
ഒരു വെള്ളത്തുണിയോ
മരണം മണം പരത്തും ചന്ദനത്തിരിയോ
പൂവോ പൂമണം പരത്തും സെന്റോ
ഇല്ല, കണ്ടില്ല നെയ്ത്തിരി വിളക്കോ
ചുരുളായ് ഉയരുംകര്‍തപ്പൂരത്തിന്‍ പുകയോ?
നിര്‍ത്താതെ ചൊല്ലും രാമായണത്തിന് വരികളോ,
മനം നിറഞ്ഞൊഴുകും നാമജപത്തിന് ഒലികളോ,
കണ്ടു കട്ടിലിന് ഓരത്തായി
കണ്ണീരൊഴുക്കും (പേയസി തന് അഴലിന് മുഖം
അടുത്തായി കേട്ടു മന്ദമാരുതനോടലിഞ്ഞു ചേരും
പു(തപൗ(താദികള്‍ തന്‍തേങ്ങലും.
ഇല്ല കണ്ടില്ലവിടെങ്ങും ജ നാവലി തന്
തിക്കോ തിരക്കോ,
അനുശോചിച്ചെത്തും ബന്ധുക്കള്‍
തന് നെടുവീര്പ്പോ?
പകരമായ് കണ്ടു പഴകിയ കഴുക്കോലില്‍
വരിയായ് ഇഴഞ്ഞു നീങ്ങും ചിതലുകള്‍
തന് നീണ്ട നിരയും
ഒന്നുമില്ലെങ്കിലും ഉണ്ടയാള്‍ക്ക്
ശവദാഹം നടത്താനായി
അംബരം പുതപ്പിക്കും വെണ്മ തന് ശവക്കച്ചയും
കാററിനാല്‍ ഉലഞ്ഞാടും പാല തന്‍പൂമണവും
അര്‍ക്കന്‍ തന് കിരണങ്ങള്‍ ആത്മ തര്‍പ്പണം ചെയ്യും
ആയിരം തിരിയുള്ള നെയ് വിളക്കും
അന്തിമോപചാരമര്‍പ്പിക്കാന്‍
അണിയായ് എത്തിച്ചേരും
ആയിരങ്ങളേറും ചിതലുകള്‍ തന് മൗനജാഥയും
അന്ത്യമൊഴി ചൊല്ലി യാ(തയാക്കീടുവാന്‍
വേദങ്ങള്‍ ഉരുവിടും പൂര്‍വികര്‍ തന് പുണ്യവും
ഓര്‍ത്തു പോയീടുന്നുവെങ്കിലും ഈ വേളയി-
ലോര്‍ക്കാതെപോയൊരാ ലോകതത്വത്തെയും
മരണം , സത്യം തടുക്കുവാന്‍ കഴിയില്ലാര്‍ക്കും
മര്‍ത്യനെ മരണത്തിലും വേര്‍തിരിക്കുന്നല്ലോ കഷ്ടം......
ര്‍മ മരണത്തിലും വേര്‍തിരിക്കുന്നല്ലോ കഷ്ടം..........
മകരം മരന്ദം നുകര്‍ന്നൊരു നാള്,
മരവിച്ചു പോയി മനവും
മരണത്തിന് മണിയൊച്ചയാല്‍...
കണ്ടു കട്ടിലില്‍ മൃത്യുതന്‍,
കറുത്ത കൈകള്‍ തലോടിയൊരാള്‍
ജീവന്റെ തുടിപ്പററു പോകയാല്‍
വിറങ്ങലിച്ചൊരു ദേഹവും
(പാണന് പറന്നുപോകാന്‍
വഴിതേടിയൊരല്പം തുറന്ന കണ്ണുകളും
ജീവിത ക്ളേശത്തിന് ഭാരത്താല്‍
ഉയര്‍ന്നുന്തിയതോളെല്ലും,
ഒട്ടിയ കവിളും ഓര്‍മ്മ തന് ബാക്കി-
യാക്കി കടന്നു പോയൊരാള്
ഇല്ല, കണ്ടില്ല, കോടി പുതപ്പിക്കാന്‍
ഒരു വെള്ളത്തുണിയോ
മരണം മണം പരത്തും ചന്ദനത്തിരിയോ
പൂവോ പൂമണം പരത്തും സെന്റോ
ഇല്ല, കണ്ടില്ല നെയ്ത്തിരി വിളക്കോ
ചുരുളായ് ഉയരുംകര്‍തപ്പൂരത്തിന്‍ പുകയോ?
നിര്‍ത്താതെ ചൊല്ലും രാമായണത്തിന് വരികളോ,
മനം നിറഞ്ഞൊഴുകും നാമജപത്തിന് ഒലികളോ,
കണ്ടു കട്ടിലിന് ഓരത്തായി
കണ്ണീരൊഴുക്കും (പേയസി തന് അഴലിന് മുഖം
അടുത്തായി കേട്ടു മന്ദമാരുതനോടലിഞ്ഞു ചേരും
പു(തപൗ(താദികള്‍ തന്‍തേങ്ങലും.
ഇല്ല കണ്ടില്ലവിടെങ്ങും ജ നാവലി തന്
തിക്കോ തിരക്കോ,
അനുശോചിച്ചെത്തും ബന്ധുക്കള്‍
തന് നെടുവീര്പ്പോ?
പകരമായ് കണ്ടു പഴകിയ കഴുക്കോലില്‍
വരിയായ് ഇഴഞ്ഞു നീങ്ങും ചിതലുകള്‍
തന് നീണ്ട നിരയും
ഒന്നുമില്ലെങ്കിലും ഉണ്ടയാള്‍ക്ക്
ശവദാഹം നടത്താനായി
അംബരം പുതപ്പിക്കും വെണ്മ തന് ശവക്കച്ചയും
കാററിനാല്‍ ഉലഞ്ഞാടും പാല തന്‍പൂമണവും
അര്‍ക്കന്‍ തന് കിരണങ്ങള്‍ ആത്മ തര്‍പ്പണം ചെയ്യും
ആയിരം തിരിയുള്ള നെയ് വിളക്കും
അന്തിമോപചാരമര്‍പ്പിക്കാന്‍
അണിയായ് എത്തിച്ചേരും
ആയിരങ്ങളേറും ചിതലുകള്‍ തന് മൗനജാഥയും
അന്ത്യമൊഴി ചൊല്ലി യാ(തയാക്കീടുവാന്‍
വേദങ്ങള്‍ ഉരുവിടും പൂര്‍വികര്‍ തന് പുണ്യവും
ഓര്‍ത്തു പോയീടുന്നുവെങ്കിലും ഈ വേളയി-
ലോര്‍ക്കാതെപോയൊരാ ലോകതത്വത്തെയും
മരണം , സത്യം തടുക്കുവാന്‍ കഴിയില്ലാര്‍ക്കും
മര്‍ത്യനെ മരണത്തിലും വേര്‍തിരിക്കുന്നല്ലോ കഷ്ടം......
ര്‍മ മരണത്തിലും വേര്‍തിരിക്കുന്നല്ലോ കഷ്ടം..........
No comments:
Post a Comment