അക്ഷരമുറ്റത്തെന്നും ആദ്യമായിട്ടെത്തീടുന്നു,
ആനന്ദത്തോടെയാ രണ്ടാം തരക്കാരന്‍
അല്ലലില്‍ ചിലമ്പുന്ന ദീനത കണ്‍കളില്‍
അലിവോടെ ആ(ശയം തേടും മനമതില്‍
അറിവും നിറവും അറിഞ്ഞിടാനോ,
അറിവിലുണര്‍ന്നു വളര്‍ന്നിടാനോ
അല്ലല്ല, ആ ബാലനെത്തീടുന്നു
ആഴത്തില്‍ കത്തും വിശപ്പു തീര്‍ക്കാന്‍
അക്ഷരക്കൂട്ടങ്ങള്‍ വൈരിയായി
അക്ഷരക്കളങ്ങള്‍ യുദ്ധക്കളങ്ങളായി
മാറുന്നു ബാലന്‍ തന്‍ അന്തരാളത്തില്‍
മാറുന്നു വ്യാധിയായി തന്‍ വിധിയും
പഠിക്കുന്നതെങ്ങനെ -ബാലന്‍ തിളക്കും
വിശപ്പിനാല്‍ മറന്നുപോയ പാഠങ്ങളെ
ഉച്ചക്കു വിളമ്പും ചോറിന്‍ മണവും
നാവിന്‍ തുമ്പില്‍ കിനിഞ്ഞിറങ്ങും രുചിയും
മാ(തമായി ചിന്തിച്ചീടുന്നു അക്ഷരത്തിന്‍
വരികളായ് ആ ചെറു ബാലനെന്നും
ചൊല്ലുന്നു ടീച്ചറോടായിട്ടവന്‍ ഉപ്പിട്ട-
ചോറല്പ്പം കൂടുതല് വിളമ്പുവാന്‍
തിന്നതിന്‍ ബാക്കി തന്നനുജത്തിക്കായി
കൊണ്ടു പോകണം വിശപ്പിന്‍ കാളിമ മാറ്റുവാന്‍
താതനെക്കുറിച്ചു ചോദിക്കും ടീച്ചര്‍ തന്‍
ചോദ്യത്തിനുത്തരം മറു ചോദ്യത്താല്‍ മടുപ്പിക്കും
നാളെ അവധിയെങ്ങാനുമുണ്ടോ ടീച്ചറേ
തിളക്കുന്നവിശപ്പിന് ഉച്ചകളെങ്കിലും
തളിക്കുന്നു അമൃത് പോലീ വെള്ളരിച്ചോറെന്നും
പട്ടിണി കൊണ്ടു മനം നൊന്ത മാതാവിന്മുഖം
പാറിയെത്തുന്നു തന്‍ മനോമുകുരത്തില്
അങ്ങേ വീട്ടിലെ പാ(തങ്ങള്‍ മോറിയും
മുറ്റമടിച്ചിട്ടും കിട്ടുന്നതിന്‍ പങ്കുമായി
അന്തിക്കരിയിടാന്‍ എത്തുന്നു എന്നമ്മ
മക്കള്‍ തന്‍എരിയും വയറിലെ തീയൊന്നണക്കുവാന്‍
ആടിയാടിയെത്തും കുഴഞ്ഞ കാലൊച്ചയായ്
അച്ഛനെത്തുന്നു രാവിലണച്ചും കിതച്ചുമായ്
ഇത്തിരി വെട്ടത്തില്‍ നുറുങ്ങും മനസ്സുമായ്
ഇത്തിരിക്കഞ്ഞി കുടിക്കും കുരുന്നിനെ
തട്ടിത്തെറിപ്പിച്ചെണീപ്പിച്ച(കോശിച്ചും
അകലേയ്ക്കാഞ്ഞു വലിച്ചെറിഞ്ഞും ചവിട്ടിയും
ഭീതിയോടവനും അനിയത്തിക്കുഞ്ഞുമായ്
ഭീകര സത്വത്തെ കാണുന്ന പോലവേ,
ആയിരുട്ടില്‍ പൂഴ്ന്നൊളിച്ചു കിടക്കുന്നു,
അച്ഛന്‍റെ കൂര്‍ക്കം വലി കേള്‍ക്കുവോളം
പിന്നെപ്പതിയെ എഴുന്നേറ്റു ചെല്ലുന്നു
അമ്മ തന്‍ തളര്‍ന്ന കരങ്ങള്‍ക്കുള്ളിലായ്
കണ്ണീരുണങ്ങിയ കവിളില്‍ തലോടി
അമ്മ പറയുന്നു കരയണ്ട മക്കളേ,
നാളെ വെളുക്കട്ടെ അമ്മയുണ്ടാക്കിത്തരാം
ആവശ്യമുള്ളതെല്ലാം എന്‍റെ മക്കള്‍ക്കായ്
അറിയാം അവനത് നന്നായി ച അമ്മതന്‍
ആശ്വാസവാക്കാണിതെന്നാകിലും
അറിയുന്നവന്‍ ഈ വാക്കിനര്‍ത്ഥം
അമ്മിഞ്ഞപ്പാലിനോളം മാധുര്യമെന്നതും
വീണ്ടുമുരയുന്നു വേദനയോടമ്മ
അറിവും നിറവും പഠിച്ചിടേണ്ട
വല്യൊരാളായിത്തീര്‍ന്നിടേണ്ട,
ആകണം നീയൊരു മനുഷ്യനായ്
മനം നോവും മാതാവിന്‍ ജീവനമൃതായ്
മനസ്സമാധാനത്തോടൊത്തിരി കഞ്ഞി കുടിക്കുവാന്‍
മനം മറന്നൊന്നുറങ്ങിയുണരുവാന്‍.....................
ആനന്ദത്തോടെയാ രണ്ടാം തരക്കാരന്‍
അല്ലലില്‍ ചിലമ്പുന്ന ദീനത കണ്‍കളില്‍
അലിവോടെ ആ(ശയം തേടും മനമതില്‍
അറിവും നിറവും അറിഞ്ഞിടാനോ,
അറിവിലുണര്‍ന്നു വളര്‍ന്നിടാനോ
അല്ലല്ല, ആ ബാലനെത്തീടുന്നു
ആഴത്തില്‍ കത്തും വിശപ്പു തീര്‍ക്കാന്‍
അക്ഷരക്കൂട്ടങ്ങള്‍ വൈരിയായി
അക്ഷരക്കളങ്ങള്‍ യുദ്ധക്കളങ്ങളായി
മാറുന്നു ബാലന്‍ തന്‍ അന്തരാളത്തില്‍
മാറുന്നു വ്യാധിയായി തന്‍ വിധിയും
പഠിക്കുന്നതെങ്ങനെ -ബാലന്‍ തിളക്കും
വിശപ്പിനാല്‍ മറന്നുപോയ പാഠങ്ങളെ
ഉച്ചക്കു വിളമ്പും ചോറിന്‍ മണവും
നാവിന്‍ തുമ്പില്‍ കിനിഞ്ഞിറങ്ങും രുചിയും
മാ(തമായി ചിന്തിച്ചീടുന്നു അക്ഷരത്തിന്‍
വരികളായ് ആ ചെറു ബാലനെന്നും
ചൊല്ലുന്നു ടീച്ചറോടായിട്ടവന്‍ ഉപ്പിട്ട-
ചോറല്പ്പം കൂടുതല് വിളമ്പുവാന്‍
തിന്നതിന്‍ ബാക്കി തന്നനുജത്തിക്കായി
കൊണ്ടു പോകണം വിശപ്പിന്‍ കാളിമ മാറ്റുവാന്‍
താതനെക്കുറിച്ചു ചോദിക്കും ടീച്ചര്‍ തന്‍
ചോദ്യത്തിനുത്തരം മറു ചോദ്യത്താല്‍ മടുപ്പിക്കും
നാളെ അവധിയെങ്ങാനുമുണ്ടോ ടീച്ചറേ
തിളക്കുന്നവിശപ്പിന് ഉച്ചകളെങ്കിലും
തളിക്കുന്നു അമൃത് പോലീ വെള്ളരിച്ചോറെന്നും
പട്ടിണി കൊണ്ടു മനം നൊന്ത മാതാവിന്മുഖം
പാറിയെത്തുന്നു തന്‍ മനോമുകുരത്തില്
അങ്ങേ വീട്ടിലെ പാ(തങ്ങള്‍ മോറിയും
മുറ്റമടിച്ചിട്ടും കിട്ടുന്നതിന്‍ പങ്കുമായി
അന്തിക്കരിയിടാന്‍ എത്തുന്നു എന്നമ്മ
മക്കള്‍ തന്‍എരിയും വയറിലെ തീയൊന്നണക്കുവാന്‍
ആടിയാടിയെത്തും കുഴഞ്ഞ കാലൊച്ചയായ്
അച്ഛനെത്തുന്നു രാവിലണച്ചും കിതച്ചുമായ്
ഇത്തിരി വെട്ടത്തില്‍ നുറുങ്ങും മനസ്സുമായ്
ഇത്തിരിക്കഞ്ഞി കുടിക്കും കുരുന്നിനെ
തട്ടിത്തെറിപ്പിച്ചെണീപ്പിച്ച(കോശിച്ചും
അകലേയ്ക്കാഞ്ഞു വലിച്ചെറിഞ്ഞും ചവിട്ടിയും
ഭീതിയോടവനും അനിയത്തിക്കുഞ്ഞുമായ്
ഭീകര സത്വത്തെ കാണുന്ന പോലവേ,
ആയിരുട്ടില്‍ പൂഴ്ന്നൊളിച്ചു കിടക്കുന്നു,
അച്ഛന്‍റെ കൂര്‍ക്കം വലി കേള്‍ക്കുവോളം
പിന്നെപ്പതിയെ എഴുന്നേറ്റു ചെല്ലുന്നു
അമ്മ തന്‍ തളര്‍ന്ന കരങ്ങള്‍ക്കുള്ളിലായ്
കണ്ണീരുണങ്ങിയ കവിളില്‍ തലോടി
അമ്മ പറയുന്നു കരയണ്ട മക്കളേ,
നാളെ വെളുക്കട്ടെ അമ്മയുണ്ടാക്കിത്തരാം
ആവശ്യമുള്ളതെല്ലാം എന്‍റെ മക്കള്‍ക്കായ്
അറിയാം അവനത് നന്നായി ച അമ്മതന്‍
ആശ്വാസവാക്കാണിതെന്നാകിലും
അറിയുന്നവന്‍ ഈ വാക്കിനര്‍ത്ഥം
അമ്മിഞ്ഞപ്പാലിനോളം മാധുര്യമെന്നതും
വീണ്ടുമുരയുന്നു വേദനയോടമ്മ
അറിവും നിറവും പഠിച്ചിടേണ്ട
വല്യൊരാളായിത്തീര്‍ന്നിടേണ്ട,
ആകണം നീയൊരു മനുഷ്യനായ്
മനം നോവും മാതാവിന്‍ ജീവനമൃതായ്
മനസ്സമാധാനത്തോടൊത്തിരി കഞ്ഞി കുടിക്കുവാന്‍
മനം മറന്നൊന്നുറങ്ങിയുണരുവാന്‍.....................
No comments:
Post a Comment