സൂര്യന്‍ മധ്യത്തിലെത്തിയിട്ടും അതിന്‍റെ ചൂട് ഇന്ന് പതിവിന് വിപരീതമായി ഒന്നിടിഞ്ഞ് താണതുപോലെ. ചുടുകാറ്റില്‍ മണല്‍ത്തരികള്‍
കുതിച്ചു പായുന്നതിനും പതിവില്‍ക്കവിഞ്ഞ വേഗത കുറവ്. ജാഫറിന്‍റെ മനസ്സിലെ തോന്നലുകളായിരുന്നു അവ. പിറ്റേന്നുള്ള നാട്ടിലേയ്ക്കുള്ള യാ(ത അവന്‍റെ മനസ്സിന്‍റെ അസ്വസ്ഥതകളേയും ശരീരത്തിന്‍റെ ക്ഷീണത്തെും ലഘൂകരിയ്ക്കയാണുണ്ടായത്.. നാട്ടിലേയ്ക്കുള്ള യാ(ത മാ(തമായിരുന്നില്ല, വരുന്നയാഴ്ച മരുഭൂമിയില്‍ എല്ലു മുറിയെ പ ണി ചെയ്ത് സമ്പാദിച്ച സമ്പാദ്യം മുഴുവനും ചെലവാക്കി തന്‍റെ ഇഷ്ടത്തിനൊത്ത് പണി കഴിപ്പിച്ച
വീടിന്‍റെ ഗൃഹ(പവേശന കര്‍മം കൂടിയാണ്.
അല്ലെങ്കിലും താനിപ്പോള്‍ ഇങ്ങനെയാണ്. വീടിന്‍റെ പണി തുടങ്ങിയ നാള്‍ മുതല്‍ വി(ശമമെന്തെന്നറിഞ്ഞിട്ടില്ല. ഓവര്‍ടൈം ജോലി ചെയ്യുന്നതിനും ഒരു മടിയും തോന്നിയിട്ടില്ല. വീടിന്‍റെ പണി പുരോഗമിക്കുന്തോറും തന്‍റെ സമയത്തിന് ദൈര്‍ഘ്യം കുറഞ്ഞതുപോലെ.
ഒന്നിനും സമയം തികയാത്ത അവസ്ഥ. താന്‍ പണിചെയ്യിപ്പിക്കുന്ന ഇരുനില
വീടിനെ മോടിപിടിപ്പിക്കുവാന്‍ ഇരുപത്തിനാലു മണിക്കൂറും പണി ചെയ്താലും ഒരു വിഷമവുമില്ല എന്ന അവസ്ഥയിലായിരുന്നു ജാഫര്‍.
തന്‍റെ ഭാവനയ്ക്കനുസരിച്ചായിരിക്കണം നിര്‍മ്മാണം എന്ന് ജാഫറിന് വളരെയേറെ നിര്‍ബന്ധമുണ്ടായിരുന്നു. അതനുസരിച്ച് നാട്ടില്‍ എഞ്ചിനീയറെ വിളിച്ച് നിര്‍ദേശങ്ങളും അഭി(പായങ്ങളും അറിയിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും കാണിച്ചിരുന്നില്ല.
വാതിലുകളും ജനലുകളും തേക്കിന്‍ തടിയില്‍ത്തന്നെ ആകണമെന്ന് ജാഫര്‍ അറിയിച്ചു. അതിനനുസരിച്ച് തന്നെ പണിയിപ്പിയ്ക്കാന്‍ ഭാര്യയ്ക്കും നിര്‍ദേശം നല്കിയിരുന്നു.
വയറിംഗ് ചെയ്യുമ്പോള്‍ എല്ലാ മുറികളിലും എയര്‍ക്കണ്ടീഷണ്‍ ചെയ്യാനുള്ള കണക്ഷന്‍ കൊടുക്കണം. എയര്‍ക്കണ്ടീഷന്‍ ഞാന്‍ വരുമ്പോള്‍ കൊണ്ടുവരാം.
കുളിമുറിയില്‍ ചൂടുവെള്ളം വേണം. ബാല്‍ക്കണിയില്‍ നിന്ന്
നോക്കിയാല്‍ താഴെ വിസിറ്റിംഗ് റൂമിലിരിക്കുന്നവരെ കാണണം. വിശാലമായ മുറ്റം ഉണ്ടായിരിക്കണം. കാര്‍പാര്‍ക്കിംഗ് സൗകര്യം മെച്ചെപ്പട്ടതായിരിക്കണം. ഇതൊക്കെ ജാഫറിന്‍റെ നിര്‍ദ്ദേശങ്ങളില്‍ ചിലത്
മാ(തം.
ജാഫറിന്‍റെ മനസ്സില്‍ ചിന്തകളുടെ കടന്നല്‍ കൂടുകള്‍ ഇളകി മറിഞ്ഞു. എ(ത വര്‍ഷങ്ങളായിട്ടുണ്ടാവും താന്‍ നാട്ടിലേയ്ക്ക് പോയിട്ട്?
തന്‍റെ കുടുംബത്തോടൊപ്പം ചെലവഴിച്ചിട്ട്.? വിഷാദചിന്തളുടെ വേലിയേറ്റം
ജാഫറിന്‍റെ മുഖത്ത് (പകടമായി. കട്ടപിടിച്ച പുകയുടെ മറവില്‍ ജാഫറിന്‍റെമുഖം ആഷാഢമാസത്തില്‍ മേഘം ഉരുണ്ടു കൂടുന്നതുപോലെ തോന്നി.
വേനലിന്‍റെ ഉണക്കിന് ശേഷമുള്ള പുതുവര്‍ഷത്തില്‍ കിളിര്‍ത്ത ഭൂമിയില്‍ നിന്നും ആവി വരുന്നതുപോലെ നെടുവീര്‍പ്പുകള്‍ ജാഫറിന്‍റെ
മനസ്സിനെ ചങ്ങലയ്ക്കിട്ടു.
ഇല്ല, തന്‍റെ ഈ നെടുവീര്‍പ്പിന് വിഷാദഛവിയില്ല. പകരം ആഹ്ളാദമാണുള്ളത്. ഇ(തയും നാളത്തെ കഷ്ടപ്പാടുകൊണ്ട് തന്‍റെ സ്വപ്നസൗധം പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു. താന്‍ ഇടയ്ക്ക് നാട്ടില്‍ പോയിരുന്നുവെങ്കില്‍ തനിക്കിങ്ങനെ ഒരു വീട് പൂര്‍ത്തിയാക്കാന്‍ കഴിയില്ലായിരുന്നു. വീട് വയ്ക്കാത്ത കാരണത്താല്‍ തന്‍റെ ഭാര്യക്കുണ്ടായിരുന്ന പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും അറുതി വരുത്താനും കഴിയില്ലായിരുന്നു.
ഇന്നത്തെ ഒരു ദിവസം കൂടിക്കഴിഞ്ഞാല്‍ തനിയ്ക്ക് കാണാം തന്‍റെ കുടുംബത്തെ, തന്‍റെ സ്വപ്ന ഗേഹത്തെ. അടുത്തയാഴ്ചത്തെ ശുഭമുഹൂര്‍ത്തില്‍ ഗൃഹ(പവേശനകര്‍മം. അവിടെ, തനിയ്ക്കും തന്‍റെ കുടുംബത്തിനും പുതിയൊരു ജീവിതം. ഇനി ഈ മരുഭൂമിയിലേയ്ക്കൊരു
തിരിച്ചു വരവില്ല.ജാഫര്‍ ഉറപ്പിച്ചു.
ഓര്‍മയില്‍ നിന്നും മടങ്ങി വന്ന ജാഫറ്‍ പുറത്തേയ്ക്കിറങ്ങി.
പുറത്തെ വളഞ്ഞു പുളഞ്ഞ റോഡുകളേയും വാഹനങ്ങള്‍ നിറഞ്ഞുകവിഞ്ഞൊഴുകുന്ന ഫ്ളൈഓവറുകളേയും ഉള്‍ത്തരിപ്പോടെ ജാഫര്‍
നോക്കി നിന്നു. ഈ പുളഞ്ഞ റോഡുകള്‍, വാഹനനിബിഡമായ ഫ്ളൈ ഓവറുകള്‍, അംബരചുംബികളായ സൗധങ്ങള്‍, റോഡിനിരുവശവും ന്ല്‍ക്കുന്ന സ്വര്‍ണനിറച്ചാര്‍ത്തണിഞ്ഞ ഈന്തപ്പനക്കുലകള്‍ ഇവയെല്ലാം എന്‍റെ കഷ്ടതകള്‍ക്കും ക്ളേശങ്ങള്‍ക്കും സാക്ഷി നിന്നിട്ടുള്ളവയാണല്ലോ?
ഒപ്പം തന്‍റെ സൗഭാഗ്യങ്ങള്‍ക്കും. ഓരോന്നിനെയും പിരിയാന്‍ കാലമായല്ലോ?
ഓര്‍മകള്‍ വീര്‍പ്പു മുട്ടിച്ചപ്പോള്‍ ജാഫര്‍ നടപ്പിന് വേഗത കൂട്ടി.
സന്ധ്യ കടന്നു കഴിഞ്ഞിരിക്കുന്നു. രാ(തിയ്ക്ക് വഴിമാറി ഒതുങ്ങി അവളെ ആശ്ളേഷിയ്ക്കാനെന്ന വണ്ണം.
ഇനിയും കുറച്ച് സാധനങ്ങള്‍ കൂടി വാങ്ങണം. സിറ്റിയിലേയ്ക്കുള്ള ബസും (പതീക്ഷിച്ച് നടന്നു. നടപ്പിനിടയില്‍ സുഖ(പദമായ ചിന്തകള്‍ ചി(തശലഭങ്ങളെപ്പോലെ പാറി വന്നു.
അതിന്‍റെ നനുത്ത ചിറകുകള്‍ മനസ്സിനെ തഴുകിത്തലോടി. ഒരു സ്വപ്നസഞ്ചാരിയെപ്പോലെ അയാള്‍ നടന്നു. റോഡിന്‍റെ മറുവശത്തേയ്ക്ക്!
അതിനിടയിലാണത് സംഭവിച്ചത്!
വേഗത്തില്‍ കറങ്ങുന്ന ച(കങ്ങള്‍ക്കടിയില്‍ ജാഫറിന്‍റെ ചതഞ്ഞരഞ്ഞ മാംസഭാഗങ്ങള്‍!!!!
നക്ഷ(തങ്ങള്‍ പോലും കണ്ണടച്ച ആ നിമിഷം.! സ്വപ്ന സാക്ഷാത്ക്കാരങ്ങള്‍ക്ക് വിട നല്കി മരണത്തിന്‍റെ കറുത്ത തിരശ്ശീലയിട്ട ആ നിമിഷം!!
ബോഡി നാട്ടിലെത്തിക്കാന്‍ ഒരാഴ്ച വേണ്ടിവന്നു.. ജോലി ചെയ്തിരുന്ന കമ്പനിയുടെ സ്പോണ്‍സര്‍ സ്ഥലത്തില്ലാതിരുന്നതു കാരണം ഒരാഴ്ച താമസമെടുത്തു. തന്‍റെ ഗൃഹ(പവേശനകര്‍മം നടത്താന്‍ നിശ്ചയിരുന്ന ശുഭമുഹൂര്‍ത്തത്തില്‍ തന്‍റെ ആ(ഗഹങ്ങളെല്ലാം ബാക്കിയാക്കി ശീതീകരിച്ച പെട്ടിയ്ക്കുള്ളില്‍ മരവിച്ച സ്വപ്നങ്ങളെ കൂട്ടിയുറക്കി ജാഫറെത്തി. പക്ഷേ, ആ നിലയിലും ജാഫറിന് ആ സ്വപ്നഗൃഹത്തില്‍ ഒരല്പനേരം ഉറങ്ങിക്കിടക്കാന്‍ വിധി അനുവദിച്ചില്ല.
ജീവിത കാലം മുഴുവനും ചോര നീരാക്കി കഷ്ടപ്പെട്ടുണ്ടാക്കിയ
സമ്പാദ്യം മുഴുവന്‍ ചെലവഴിച്ച് നിര്‍മ്മിച്ച ആ വീട്ടില്‍ ജീവന്‍ വിട്ടു പോയെങ്കിലും ആശ വിട്ടു പോകാത്ത ആ ദേഹത്തെ അല്‍പ്പ നേരത്തേയ്ക്കെങ്കിലും കിടത്താന്‍ ബന്ധുക്കള്‍ അനുവദിച്ചില്ല. ഗൃഹ(പവേശനകര്‍മം നടത്താത്ത വീട്ടില്‍ മരിച്ച ദേഹത്തെ കിടത്തുന്നത് ശുഭമല്ല എന്ന കാരണത്താല്‍ പള്ളിമുറ്റത്ത് ശയ്യയൊരുക്കി ജാഫര്‍ നി(ദയിലാണ്ടു. ഒപ്പം ചിറകറ്റുപോയ ്അയാളുടെ സ്വപ്നങ്ങളും.......................