അറിയുക, ഇന്നെന്നെ ഞാനുമൊരമ്മ
ത്യാഗത്തിന്‍ കൊടുമുടിയിലും
ധീരത തന്‍ വിരിമാറിലും
സ്നേഹത്തിന്‍ പൂഞ്ചോലയിലും
വാത്സല്യത്തിന്‍ പൂംതണലിലും
സഹനത്തിന്‍ വഴിത്താരയിലും
വീറോടെ കത്തി നില്‍ക്കും
ഞാനും ഇന്നിന്‍റെ ഒരമ്മ
നന്ദികേടും ക്രൂരതയും പകരം വീട്ടാന്‍
മുലപ്പാല്‍ ചുരത്തുന്ന ഭാഗ്യഹീനയോ?
ജീവന്‍റെ ശ്വാസം ഊതിക്കൊടുത്ത്
ചൈതന്യ ബിന്ദുക്കള്‍ ഇറ്റിറ്റു വീഴ്ത്തി
വളര്‍ത്താന്‍ മാത്രമോ ഒരമ്മ.
ആരോഗ്യം നശിച്ചിട്ടു ജീവിതം ശുഷ്ക്കിച്ചുമരണം വരിക്കേണ്ടവളോ?
കൂരിരുള്‍ തിങ്ങിയ കാളരാത്രികളെ അജ്ഞതയില്‍
ബന്ധിച്ചു നിര്‍ത്തേണ്ടവളോ?
മനമുരുകി തീര്‍ക്കേണ്ടവളോ?
ഇന്നിന്‍റെ ഒരമ്മ
അല്ലലില്‍ തനിച്ചാകയാല്‍ ആത്മഹത്യയില്‍
അഭയം തേടുന്ന അബലയോ അനാഥയോ?
അതിശാന്തമാം ഗാഢമൂകത ചിറകടിച്ചെത്തുമ്പോള്‍
ഇടറി വീഴേണ്ടവളോ ഇന്നിന്‍റെ അമ്മ,
കല്പാന്ത കാലത്തോളം കണ്ണുനീരിന്‍റുപ്പും
കൈമുതലായി ഒരു നോവിന്‍റെ സുഖവും
മറക്കാനാകാത്ത വേപഥു തന്‍ ചാരത്തില്‍
നിന്നുയിര്‍ത്തെഴുന്നേല്‍ക്കും
ഫീനിക്സ് പക്ഷിയെപ്പോല്‍ ഇന്നിന്‍റെ അമ്മ
മോഹപ്രതീക്ഷകള്‍ തന്‍ ചിറകിലേറി
മോഹഭംഗത്തിന്‍ ആവരണം എടുത്തണിയാത്തവള്‍
സ്വാതന്ത്ര്യത്തിന്‍റെ പടവാള്‍ എടുത്തവള്‍
അറിയുക ഇന്നിന്‍റെ അമ്മയെ അറിയുക നീ എന്നെ
ഇന്നിന്‍റെ അമ്മയായി, അറിയുക നീ എന്നെ
ഇന്നിന്‍റെ ചൈതന്യമായി.......................
No comments:
Post a Comment