എവിടെ? ചിരിക്കും വെള്ളിത്താരകള്‍
വിരിക്കും നറുപൂതാലങ്ങള്‍
അവിടെ നടക്കല്‍ തല തല്ലി നില്‍പ്പൂ
ചിതറിതെറിക്കും വിഷത്തുള്ളികള്‍
ബാല്യത്തിന്‍ കൊമ്പും കോതും കരിച്ചുണക്കും
ലാഭക്കൊതിയേറും മര്‍ത്ത്യന്റെ കണ്ണുകള്‍
കുഞ്ഞു മിഴികളില്‍ വിടരും കിനാവുകള്‍
ചൂഴ്ന്നെടുത്തൊട്ടുമേ കനിവേതുമില്ലാതെ
വേദന ക്കത്തി പ്പിടക്കുമാ കണ്‍കളില്‍
പ്രാണന്‍റെ ചിറകടി കേട്ടില്ലവരൊട്ടുമേ
നോവുകള്‍ ആത്മാവില്‍ നീറിപ്പടരുന്ന
നോവുകള്‍ക്കുള്ളില്‍ കരിയും കിനാവുകള്‍
ശബ്ദമടക്കി നിശബ്ദം കരഞ്ഞവര്‍
ജീവിതചുമരിനകത്തൊരു കനല്‍ചൂള തീര്‍ത്തവര്‍
ഇല്ല കഴിയില്ലിനി ശോഷിച്ച മെയ്യുമായി
മൃത്യുവിന്‍ കയ്യേ ഗ്രഹിക്കുവാന്‍
ഇല്ല കഴിയില്ല വിഷ മഴ പെയ്തൊരു
തുള്ളികളിനിയും ഏറ്റു നില്‍ക്കാന്‍
വയ്യാ ഇനിയും മാതൃത്വമേകുവാന്‍
വിഷക്കാനി പെറ്റൊരു മാംസ പിണ്ധത്തെ താങ്ങുവാന്‍
ഇല്ല കഴിയില്ലിനി ജനിമ്രിതികള്‍
തന്‍ നടുവില്‍ താരാട്ടു പാടുവാന്‍
ഇല്ല കഴിയില്ല താലോലമാട്ടുവാന്‍
മുളച്ചു വളരുന്ന കുഞ്ഞു മുകുളത്തെയും
ആരുടെ കനിവിനായ് കാത്തിരിക്കേണമീ
അല്പ്പായുസ്സെങ്കിലും ഈ ഹതഭാഗ്യര്‍ എത്ര നാള്‍
No comments:
Post a Comment