Monday, 31 December 2012

ശിശിരകാല സന്ധ്യയില്‍


                   ഈറനുടുത്ത  പ്രകൃതിയുടെ  കൊതിപ്പിക്കുന്ന  നനുത്ത  ഗന്ധം.  ഇടയ്ക്കിടെ  പിന്നിലൂടെ  ഓടിവന്ന്  കണ്ണ്  പൊത്തിക്കളിക്കുന്ന  ഇളങ്കാറ്റ്,  ജനലിന്‍റെ  കര്‍ട്ടന്‍  മാറ്റി  കിടക്കയില്‍  വന്ന്  വീണ്ടും  കിടന്നു.  അവിടെ  കിടന്നുകൊണ്ട്  തന്നെ  ദൂരെ  മലനിരകളിലൂടെ   സൂചിയില്‍  കോര്‍ത്ത  കറുത്ത
നൂലുകള്‍  പോലെ  പ്രകൃതിയുടെ  പച്ചപ്പിലലിഞ്ഞു  ചേരുന്ന  ഇടവഴികള്‍  കണ്ടു.കാണുവാനായിരുന്നില്ല   നോക്കി കിടക്കുവാനായിരുന്നു  അവള്‍ക്ക  ഏറെ  ഇഷ്ടം.   എത്ര  നേരം  കിടന്നാലും അതിലൊരു   മടിപ്പോ,  മുഷിപ്പോ,  സമയക്കുറവു  കൊണ്ടുള്ള  ധൃതിയോ  ഉണ്ടാവില്ല.

                    ഒഴിവു ദിനത്തിന്‍റെ  ആലസ്യത്തില്‍  അതെല്ലാം   ചീന്തിയെറിഞ്ഞ   സുഖത്തിലായിരുന്നു  അവളുടെ  മനസ്സ്. സ്വപ്നത്തിലെ  ആകാശക്കാഴ്ചയില്‍  കാറ്റില്‍  ഒരപ്പൂപ്പന്‍താടിയായി  പറന്നു  നടക്കാന്‍  അവളുടെ  മനസ്സ്  വെമ്പി.

                   കിടക്കയില്‍ നിന്നെഴുന്നേറ്റ്   പുറംകാഴ്ചകളെ  മറഞ്ഞു  കിടന്ന  കര്‍ട്ടന്‍റെ  ഞൊറികളെ  കഴിയുന്നത്ര  രീതിയില്‍ ഒതുക്കിയിട്ടു.  കണ്ണാടിച്ചില്ലുകളില്‍  വിയര്‍പ്പു  തുള്ളികളെപ്പോലെ   പറ്റിപ്പിടിച്ചിരുന്ന  ചാറ്റല്‍ മഴയുടെ  നനുത്ത  കുമിളകള്‍  കൈകൊണ്ട്  തലോടിയപ്പോള്‍  അത്  വള്ളികളും  പുള്ളികളുമായി  താഴേയ്ക്ക്  ഒലിച്ചിറങ്ങി.  അവയെ അമര്‍ത്തിത്തുടച്ച്  വീണ്ടും  കിടക്കയില്‍  വന്ന്  കിടന്നു.

                 പച്ചപ്പിന്‍റെ   ഇരുട്ടിലൂടെ  അവ്യക്തമായ ഇടവഴിയിലൂടെ  ഊര്‍ന്നു  നീങ്ങുന്ന  വഴിയാത്രക്കാരനെ  കണ്ടാല്‍   രണ്ടു കമ്പുകള്‍  കൂട്ടിക്കെട്ടി  അതിന്‍റെ  അറ്റത്ത്  കറുത്ത ചട്ടി  കമിഴ്ത്തിയ  ഒരു  ജീവി  അടിവച്ചടിവച്ച്   നടന്നു   പോകുന്നതുപോലെയാണ്   തോന്നിയത്.  അയാള്‍  ധരിച്ചിരുന്നത്  വെള്ള  വസ്ത്രം   ആയിരുന്നതിനാലാവാം    അതൊരു  വഴിയാത്രക്കാരനായി  തോന്നിയത്...

                   ആകാരം  പൂണ്ട  രാക്ഷസനെപ്പോലെ   പടര്‍ന്നു  പന്തലിച്ച  വൃക്ഷത്തലപ്പുകള്‍ക്ക്  മുകളിലൂടെ  തലയുയര്‍ത്തി  നില്‍.ക്കുന്ന   പള്ളി  മിനാരത്തിലെ  പിറയുടെ  ശോഭ  ആകാശത്തുമ്പത്തെ  അരിവാള്  പോലെയും  അവള്‍ക്കനുഭവപ്പട്ടു.  രാത്രിയായാല്‍  മിനാരത്തില്‍  മിന്നിക്കത്തുന്ന   നീലയും
ചുവപ്പും  നക്ഷത്ര  വെളിച്ചങ്ങള്‍   തന്‍റെ  ഭിത്തിയില്‍  കത്തിച്ചു  വച്ച   കുഞ്ഞു
നക്ഷത്രങ്ങളായും  തോന്നിയിരുന്നു.   മലഞ്ചെരിവിന്   വശത്തായുള്ള   ആമയുടെ  പുറംതോട്  കമിഴ്ത്തി  വച്ച  പോലത്തെ   കറുത്ത  പാറയില്‍  നിന്നും  ഒലിച്ചിറങ്ങുന്ന   നീര്‍ച്ചാലുകള്‍ക്ക്  വെള്ളി  നിറമില്ല. മഴത്തുള്ളികളായി  പിന്‍വാങ്ങിയ   കറുത്ത  മേഘങ്ങള്‍       അതിന്‍റെ  വെണ്മയുടെ  ശോഭയ്ക്ക്   നിറംകെടുത്തിയിരിക്കുന്നു..  തൊട്ടടുത്തായി    ചെങ്കല്ലു  നിറമുള്ള  പാറ  കഴുത്തു  നീട്ടി  നില്‍ക്കുന്ന  ഒട്ടകത്തി്ന്‍റെ  പൂഞ്ഞപോലെ   ഉയര്‍ന്നു  നില്‍ക്കുന്നു.  അതില്‍  ഉറപ്പിച്ച്  നിറുത്തിയിരിക്കുന്നപരസ്യപ്പലക  ഒറ്റക്കാലില്‍  ധ്യാനം  ചെയ്യുന്ന
വെള്ളക്കൊറ്റിയേയും  ഓര്‍മ്മിപ്പിക്കുന്നു.

                          ഈ പ്രകൃതി  ദൃശ്യങ്ങള്‍  അവളുടെ  കിടക്ക മുറിയിലെ  ജനല്‍പ്പാളികള്‍  തുറന്നിട്ടാല്‍   കാണാവുന്ന  കാഴ്ചകളായിരുന്നു.  അവ  കാണുക എന്നത്  അവളുടെ  മനസ്സിലെ  ഭാവങ്ങളെ  ഹരിതാഭമാക്കുന്നതും പ്രകൃതിയുടെ  ഊര്‍ജ്ജം  ഏറ്റുവാങ്ങിക്കൊണ്ടുള്ള  ഓരോ  അനുഭവങ്ങളും
അവളുടെ  മനസ്സിനെ ഹര്‍ഷോന്മാദമാക്കുന്നവയുമായിരുന്നു. അവ  അവളുടെ  ഓര്‍മ്മയുടെ  ചിമിഴില്‍  ഒരു പാടുകാലം  ശേഖരിച്ചു  വച്ചിരുന്നു.

                          ഊര്‍ദ്ധശ്വാസം  വലിച്ചു കൊണ്ടിരിക്കുന്ന  പ്രകൃതിയുടെ  രമണീയതയുടെയും മനുഷ്യന്‍റെ  അശാസ്ത്രീയമായ  ഇടപെടല്‍  മൂലം  നഷ്ടമായിക്കൊണ്ടിരിക്കുന്ന   പ്രകൃതിയുടെ  പച്ചപ്പിന്‍റെയും  ആയുസ്സിന്‍റെ പുസ്തകത്തില്‍  വരച്ചിടാന്‍  പറ്റുന്നവയായി  അവള്‍ അവളുടെ  അനുഭവങ്ങളെ  കണക്കാക്കി.  തന്‍റെ  ബോധമനസ്സില്‍ ഒരു  തരി  വെളിച്ചമെങ്കിലും  അവശേഷിക്കുന്നതുവരെ   താനത്  താലോലിക്കും. തന്‍റെ  ജീവന്  അമൃതജലം  നല്കി  നല്‍കി  പുനരുജ്ജീവിപ്പിക്കുന്നതും  ഈ അനുഭവങ്ങളും  ഓര്‍മ്മകളും  മാത്രമാണ്.

                               പെരുമഴക്കാലമല്ലായിരുന്നുവെങ്കിലും   പുഴയുടെ  ഒഴുക്കിന്‍റെ  ശബ്ദത്തിന്  കനവും  ഗാംഭീര്യവുമനുഭവപ്പെട്ടു.   നേര്‍ത്തൊഴുകുന്ന  പുഴയുടെ  സംഗീതം  ഇപ്പോള്‍  വലിയൊരു  ഭാരം  വഹിച്ചു കൊണ്ടൊഴുകാന്‍  ബദ്ധപ്പെടുന്നതു  പോലെയായിരുന്നു.  ചിലപ്പോള്‍ മലയ്ക്ക്  മഴ പെയ്യുമ്പോള്‍   മലയടിവാരത്തു  നിന്നും  വെള്ള്പ്പാച്ചിലിനോടൊപ്പം   കൂടെ  ഒഴുകിയെത്തുന്ന   വൃക്ഷത്തിന്‍റെ   ശിഖരങ്ങളും    കരയില്‍  അടിഞ്ഞു  കൂടിയിരുന്ന  ചപ്പു ചവറുകളെല്ലാം   ചുമന്നു  വരുമ്പോള്‍  ആയാസം  തോന്നില്ലേ?

                             പുഴയിപ്പോള്‍  കലങ്ങി  മറിഞ്ഞിട്ടുണ്ടാവും!  അവളുടെ  മനസ്സ്  പോലെ.  ആര്‍ദ്രതയുടെയും  സ്നേഹത്തിന്‍റെയും   തെളിനീരു  പോലെ  ഒഴുകുന്ന  പുഴയും  വിഷാദത്തിന്‍റെ  ധൂമിലിതയാല്‍  കലങ്ങിമറിയുന്ന  പുഴയും  അവളുടെ  മനസ്സിലെ  ഓരോ  അനുഭവങ്ങളെയും  പ്രതിനിധീകരിക്കുന്നുണ്ട്. ഇന്നത്തെ  പുഴയുടെ  ഭാവം  തന്നെയായിരുന്നു. അവളുടെ  മനസ്സിനും.

                       ഒഴിവു ദിനങ്ങളിലുള്ള   ആലസ്യം  പലപ്പോഴും   മനസ്സിനെ  ആഹ്ളാദചിത്തമാക്കുമെങ്കിലും  ഋതുഭേദങ്ങളിലെ  വ്യതിയാനങ്ങള്‍ അവളെ ചിന്തകളുടെ   ലോകത്തിലേയ്ക്ക്   കൂട്ടിക്കൊണ്ട്  പോവുക  പതിവായിരിക്കുന്നു. അപ്പോള്‍   അവള്‍  ചിന്തിക്കുന്നതും   മറ്റൊന്നായിരുന്നില്ല. അലസമായ  ദിനങ്ങളില്‍  മനസ്സും  അലസമാകാറുണ്ട്.അലസമായ  മനസ്സില്‍  ചെകുത്താന്‍  കുടിയേറുമ്പോള്‍  ഒഴിവുദിനങ്ങളേക്കാള്‍   എത്രയോ   ഭേദമാണ്  തിരക്കു  പിടിച്ച  പ്രവര്‍ത്തി  ദിനങ്ങളെന്ന്   അവള്‍ ഓര്‍ത്തു  പോകാറുണ്ട് .  തനിക്ക്  മാത്രമായിരിക്കാം  അല്ലെങ്കില്‍  തന്നെപ്പോലെയുള്ളവര്‍ക്ക്  മാത്രമായിരിയ്ക്കാം  ഒഴിനു  ദിനങ്ങള്‍ വിരസങ്ങളായി  മാറുന്നത്.

                 ശരിയാണ്.  കൂട്ടും  കുടുംബവുമുള്ളവരെല്ലാം   ആഗ്രഹിക്കുന്നതും  അതാണ്.  ഒഴിവ്ദിനങ്ങളുടെ   എണ്ണം  കൂട്ടിക്കിട്ടിയിരുന്നെങ്കില്‍  അല്ലെങ്കില്‍  പ്രവൃത്തിദിനങ്ങളും  ഒഴിദിനങ്ങളും  ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലെന്ന്  ആഗ്രഹിച്ചു  കൂടായ്കയില്ല.  അവളും  ഒരു  ഭാര്യയായിരുന്നുവെങ്കില്‍,  ഭര്‍ത്താവിന്‍റെയും  കുട്ടികളുടെയും  സാമീപ്യം  ഉള്ളവളായിരുന്നുവെങ്കില്‍
തീര്‍ച്ചയായും  അവളും  അങ്ങനെ  ആഗ്രഹിച്ചു  പോകുമായിരുന്നു.  .‌‌  പക്ഷേ അവളിന്ന്  അതില്‍  നിന്ന്  മോചിതയാപ്പെട്ടവളാണ്.......


                 എന്നിരുന്നാലും  അവളെന്നും  ആദര്‍ശവാദിയായിരുന്നു.  സാഹചര്യങ്ങള്‍ക്കനുസരിച്ച്   ആദര്‍ശങ്ങളെ  ബലി  കഴിയ്ക്കാന്‍  അവള്‍ക്കാകുമായിരുന്നില്ല.  അവള്‍  തീനാളം  പോലെ  സംശുദ്ധയായിരുന്നു.
മെഴുകുതിരിയെപ്പോലെ  ഉരുകിയൊലിച്ച്  പ്രകാശം  പരത്തിയിരുന്നു.. തിന്മകളെ  ചാരമാക്കാന്‍  അതിനെതിരെ  പ്രതികരിക്കാന്‍  മനസ്സ്  വെമ്പല്‍  കൊണ്ടിരുന്നു.  ആത്മാര്‍ത്ഥയില്ലായ്മയെും അതിമോഹത്തെയും  സ്വാര്‍ത്ഥതയെയും  കുറിച്ച്  വിലപിച്ചിരുന്നു.   ആത്മവഞ്ചകരുടെ  നേരെലോകത്തുള്ല  എല്ലാ  പീഡിതരുടെും  ശബ്ദം  അവളില്‍  മുഴങ്ങി ക്കേട്ടിരുന്നു.

              പക്ഷേ  ഇതൊന്നും  ആരും  അറിഞ്ഞിരുന്നില്ല. അഥവാ  അറിഞ്ഞിട്ടും  അറിഞ്ഞില്ലായെന്ന്  നടിച്ചു.   അവളുടെ  മനസ്സും  അവളുടെ  വികാരങ്ങളും  മോഹങ്ങളും  മോഹഭംഗങ്ങളും  എല്ലാം  കുഴിച്ചു  മൂടി    ചാരമാക്കി  നിമജ്ജനം  ചെയ്യുകയായിരുന്നു  എല്ലാവരും.  അവളാരോടും പരിഭവിച്ചില്ല.
ആരുടെയും  സഹതാപത്തിനായി  കാത്തിരുന്നുമില്ല.

                  പക്ഷേ.  ഇന്ന്  അവള്‍ക്ക്  നിയന്ത്രിയ്ക്കാനായില്ല.   അനളുടെ  കണ്ണുകളിലെ  തിളക്കം കെട്ടിരുന്നു.  മുഖത്തെ  പ്രസാദം  മാഞ്ഞു. കവിളിലൂടെ  ചാലിട്ടൊഴുകിയ  കണ്ണുനീര്‍ത്തുള്ളികള്‍   പളുങ്കു  മണികളായി  കഴുത്തിലേയ്ക്ക്  ഉരുണ്ടു  വീണു.   വര്‍ഷകാല ഋതുക്കളില്‍  പുരുഷന്‍റെ  സാന്ത്വനസ്പര്‍ശം  അവളാഗ്രഹിച്ചു.   തനിയ്ക്ക്  അന്യമായ ആ  സ്പര്‍ശത്തിന്‍റെ, ആ തലോടലിന്‍റെ  സുഖത്തെക്കുറിച്ചോര്‍ത്തു.

                  സ്വാസ്ഥ്യമല്ലാതെ  വന്ന  സന്ദര്‍ഭത്തില്‍   അവള്‍  അവളുടെ  സുഹൃത്തിനെ  ഫോണില്‍  വിളിച്ചു.   തന്‍റെ  ജീവിതത്തെക്കുറിച്ചറിയാവുന്ന, തന്‍റെ മനസ്സറിയാവുന്ന  തന്‍റെ  മനസ്സിന്‍റെ  വ്യാപരങ്ങളെക്കുറിച്ചറിയാവുന്ന
 തന്‍റെ   ആണ്‍സുഹൃത്തിനെ.

                     അന്നവള്‍  ആദ്യമായി അയാളോട്   ഒരിക്കലും  ചിന്തിച്ചു  കൂടാത്ത  ഒരു  കാര്യം  പറഞ്ഞു.

                " ഈ  ഏകാന്തത  എന്നെ  മടുപ്പിക്കുന്നു.  നമുക്ക്  എങ്ങോട്ടെങ്കിലും  ഓടിപ്പോയാലോ?  തിരിച്ച്  ഈ  നാട്ടിലേയ്ക്ക്  വരാത്ത  വണ്ണം"

                   ഒരിയ്ക്കലും അയാളോട്  അങ്ങനെ   ചോദിയ്ക്കാന്‍  അവള്‍  ആഗ്രഹിച്ചിട്ടില്ല.  താന്‍  കാരണം  അയാളുടെ  കുടുംബത്തിന്  ഒരു  പോറലും   ഏല്‍ക്കാന്‍  പാടില്ല, മാത്രവുമല്ല  തന്നെ  പ്രതി ആ  സുഹൃത്തിന്‍റെ   സന്തോഷവും  നഷ്ടപ്പടരുത്.  അതവള്‍ക്ക്   നിര്‍ബന്ധവുമായിരുന്നു.

                     വിധേയത്വ  മൂല്യങ്ങളില്‍  നിലനില്‍ക്കുന്ന  കുടുംബബന്ധങ്ങളുടെ  ബന്ധനത്തില്‍  മനുഷ്യജീവിതം  ക്രമപ്പെടുത്തിയിരിക്കുന്നു.  ആ  ബന്ധനത്തില്‍  പരാധീനതകള്‍  ഏറെയുണ്ടെങ്കിലും  അതുമായി  പൊരുത്തപ്പെട്ടുപ്പോകുവാന്‍  തന്നെയാണ്  എല്ലാവരും  ശ്രമിക്കുന്നതും  ശമിച്ചുകൊണ്ടിരിക്കുന്നതും.  അതിനെ  മാറ്റിമറിക്കാന്‍  അവള്‍ തയ്യാറാകില്ല  എന്ന  കാര്യം  അയാള്‍ക്കറിയാമായിരുന്നിട്ടും   അവളുടെ  ചോദ്യത്തിന്  പെട്ടെന്ന്  ഒരു  ഉത്തരം  പറയാന്‍  അയാള്‍ക്കായില്ല.

                എവിടെന്നൊക്കെയോ  തേടിപ്പടിച്ചെടുത്ത  ധൈര്യത്തോടെ  അവളെ  ആശ്വസിപ്പിക്കാന്‍  വേണ്ടി  അയാള്‍  പറഞ്ഞു.

                 " നിന്നെ  ഞാന്‍  മനസ്സിലാക്കുന്നു. നിന്നെ ഞാന്‍  മനസ്സിലാക്കിയപോലെ ലോകത്ത്  വേറൊറാളും  ഉണ്ടാവില്ലാന്നും  എനിയ്ക്കറിയാം..  പക്ഷേ    എനിയ്ക്ക്  കുറച്ച്  സാവകാശം  തരണം  എനിയ്ക്കൊരു  തീരുമാനമെടുക്കാന്‍..
കുറച്ചു  കൂടി  ക്ഷമിയ്ക്കൂ....."

                 അവളൊരു  മറുപടിയ്ക്ക്     അര്‍ഹയല്ലായെങ്കിലും  അയാളുടെ  ആ
വാക്കുകള്‍ മനസ്സില്‍  ഒരു  ആശ്വാസത്തിന്‍റെ  നനുത്ത  സ്പര്‍ശം  പോലെ, ഒരു  വെള്ളരിപ്രാവിന്‍റെ  ചിറകടിയൊച്ച  പോലെ  കുളിരു  വീശി.  അവള്‍  കണ്ണുകളടച്ച്    ചരിഞ്ഞു  കിടന്നു.ആ  കണ്‍കോണുകളില്‍  നിന്നും   കണ്ണുനീര്‍ത്തുള്ളികള്‍‍  ഗോളം  പോലെ   തലയണയില്‍  ഉരുണ്ടു  വീണു  തിളങ്ങി.  അപ്പോഴും  ജനാലകളില്‍   വിയര്‍പ്പു  മുത്തുകള്‍  പോലെ   ചെറുകുമിളകള്‍  പറ്റിപ്പിടിച്ചിരുന്നു.................

Friday, 28 December 2012

അച്ഛനെയോര്‍ത്ത്


അകലെ  കാലന്‍  കോഴി  കരഞ്ഞിട്ടുമുറങ്ങാതെ
അമര്‍ന്നു  കിടക്കയില്‍  തിരിഞ്ഞും മറിഞ്ഞുമായി
നിനച്ചു  പോയി  നിമിഷത്തില്‍  നിദ്രയുമനുഗ്രഹം
നിഷേധിച്ചകന്നുവോ  നിര്‍ദ്ദയമായിട്ടെന്നില്‍
             
                 താതന്‍റെ  സ്മരണകള്‍  തപിക്കും  മനസ്സിനെ
                 തണുപ്പിയ്ക്കാന്‍  തത്രപ്പെട്ട്  നിഷ്ഫലമായിടുമ്പോള്‍
                 ഓര്‍ക്കുവാന്‍  കഴിയുന്നൊരനുഗ്രഹ മായിച്ചൊന്ന്
                 ഓര്‍മ്മ  തന്‍  ഓടാമ്പല്‍  നീക്കി  കിടന്നു  ഞാന്‍

അമ്മ തന്‍  ചൂടും  ചൂരും  പകര്‍ന്നു  നല്‍കുവാന്‍
അച്ഛനായിരുന്നല്ലോ  മത്സരിച്ചടുത്തതും
ബധിരമാം  സ്നേഹത്തോടും  മൂകമാം  വാത്സല്യത്തോടും
കഴിഞ്ഞു  നാളുകള്‍  ഒഴുകിയാനന്ദമായ്

                  മറക്കുവാന്‍  കഴിയില്ല  സ്നേഹത്തിന്‍  നിര്‍ഝരിയായ്
                  അലിവിന്‍ കടലായ്, താങ്ങായ്, പൂന്തണലായ്
                   പെട്ടെന്നൊരു  നാളില്‍   നിലച്ചു   നിര്‍നിമേഷമായ്
                   പഴിച്ചു  വിധിയെ  ഒരിയ്ക്കലുമൊടുങ്ങാതെ

മരണം  സത്യം  തടുക്കുവാന്‍  കഴിയില്ലാര്‍ക്കുമെ-
ന്നറിഞ്ഞിട്ടുമറിയാതെ  നിലപിച്ചവശയായ്
മറക്കുവാന്‍  കഴിയില്ലീ  മകള്‍ക്കീ  ജന്മം  തീര്‍ത്തും
മറന്നിട്ടൊരു നിമിഷവുമില്ലെനിയ്ക്കായ്  ഇനിയെന്നും
ഇല്ല‌ല്ലോ  തരുവാനീ  മകള്‍ക്കീ  താതനായ്
ഇറ്റിറ്റു  വീഴ്ന്നൊരീ  അശ്രുവിന്‍  പൂക്കള്‍  മാത്രം!!.................

അവസാനത്തെ അപ്പക്കഷണം

 
                      സൂര്യന്‍റെ   കിരണങ്ങള്‍  വലുതായി  പ്രശോഭിക്കുന്നില്ലെങ്കിലും   പുറത്ത്  ചൂടിന്  കാഠിന്യമേറിയിരുന്നു.  പുറത്തെ  കാഴ്ചകള്‍  കണ്ട്  അവള്‍ കാറില്‍ത്തന്നെ  ഇരുന്നു.  ആവശ്യങ്ങള്‍  കഴിഞ്ഞ്   ഭര്‍ത്താവ്  തിരിച്ചു  വരുന്നതുവരെ   താന്‍  കാറില്‍ത്തന്നെ ഇരിക്കേണ്ടതുണ്ട്.ചൂടിന്‍റെ  കാഠിന്യം  ഏറുന്തോറും  മനസ്സിലെ  ആശങ്കകള്‍ക്കും  അസ്വസ്ഥതകള്‍ക്കും  ആക്കമേറി.
കൈയ്യിലിരുന്ന  മാഗസിന്‍  വെറുതെ  മറിച്ചു  നോക്കി.  പ്രകൃതി  സൗന്ദര്യം  അതേപടി  ഒപ്പിയെടുത്ത  ക്യാമറക്കണ്ണുകളുടെ  വിസ്മയം    ആ  മാഗസിന്‍റെ   ഓരോ  താളുകളിലും  പ്രകടമായിരുന്നു.  മാഗസിനിലെ  കാഴ്ചകളും  കണ്ടു  മടുത്തു.  അസ്വസ്ഥതകളുടെ  മറ  നീക്കി  വീണ്ടും  പുറത്തെ  കാ ഴ്ചകളിലേ-
യ്ക്കെത്തി.

                       പുറത്തെ വാഹനത്തിരക്കില്‍ നിന്നും  മാറി  ഒരിടത്ത്  ഒരു  വൃദ്ധ
നില്‍ക്കന്നതവള്‍  കണ്ടു.  അവര്‍  അവിടെ  എന്തു  ചെയ്യുകയാവും  എന്നറിയാനുള്ള  ജിജ്ഞാസയായിരുന്നു  പിന്നീടവള്‍ക്ക്.  കൈവശമുണ്ടായിരുന്ന തന്‍റെ  തോള്‍  സഞ്ചി  താഴെ  വച്ചു. തന്‍റെ  ഉടുമുണ്ട്  ഒന്നു കൂടി  അഴിച്ചുടുത്തു. അടിയില്‍  അതുപോലെ  വേറൊരു  മുണ്ടും ധരിച്ചിരുന്നു. . തലയില്‍  ഒരു  തോര്‍ത്ത്  കെട്ടിയിട്ടുണ്ട്.  സഞ്ചിയില്‍  നിന്നും  വേറൊരു  തോര്‍ത്തും കൂടി  എടുത്ത്  പുറത്ത്  വച്ചു.  ദാരിദ്ര്യത്തിന്‍റെ  മാറാപ്പായ  സഞ്ചി മുഴുവനും   പഴന്തുണികളായിരിക്കുമോ?

                        മണ്​ണില്‍ പുതഞ്ഞുകിടന്ന    ഒരു   ചെറിയ പടല  പഴത്തിലേയ്ക്ക്  അവരുടെ കണ്ണുകള്‍  ചെന്നു  പെട്ടു. മനസ്സില്‍  പ്രതീക്ഷയുടെ  തിളക്കം  പൊട്ടിമുളക്കുന്നത്  അവള്‍  ആ  കണ്ണുകളില്‍  കണ്ടു.  എങ്ങുനിന്നോ  കിട്ടിയേക്കാവുന്ന  ആഹാരത്തിന്‍റെ  അവശിഷ്ടങ്ങള്‍  പ്രതീക്ഷിച്ചു  കൊണ്ടുള്ള  കണ്ണുകളുടെ  പരക്കം  പാച്ചില്‍.

                         അവര്‍  ആ  പഴമെടുത്ത്  തിരിച്ചും  മറിച്ചും  നോക്കി.   അല്പം  മണ്ണ്  പറ്റിയിട്ടുണ്ടെന്നേയുള്ളൂ.  അത് അവിടെ  എങ്ങനെ  വന്നതാവാം  എന്നുള്ള  അമ്പരപ്പോടെ  മുന്നോട്ടു  നോക്കിയപ്പോള്‍  അവിടെ  ഒരു  പഴക്കട  ഉണ്ടെന്ന്  കണ്ടു.  അവിടെ  നിന്ന്ആരെങ്കിലും  ഉപേക്ഷിച്ച്  വലിച്ചെറിഞ്ഞതാവാം....

                     മണ്ണ്  തുടച്ച്  പഴങ്ങള്‍ സഞ്ചിയില്‍  നിക്ഷേപിച്ചു.  നേരത്തേ  പുറത്തെടുത്ത്  വച്ചിരുന്ന  തോര്‍ത്ത് ഒന്നു  കൂടി  കുടഞ്ഞെടുത്ത്   തന്‍റെ  അരയ്ക്ക്  മേലെ  മാറാപ്പു  പോലെ കെട്ടി.  നടക്കാന്‍  ഒരു  ബലം  കിട്ടുക  എന്ന  ഉദ്ദേശത്തോടുകൂടിയാവാം   ആ  തോര്‍ത്ത്  അങ്ങനെ  കെട്ടിയതെന്ന്  അവള്‍  ഊഹിച്ചു.

                    അതിലൂടെ  കൈവന്ന  ബലത്തോടെ  തന്‍റെ  തോള്‍ സഞ്ചിയുമെടുത്ത്
ആ  വൃദ്ധ  യാത്രയായി. ഇനിയും  ഒരങ്കത്തിന്  ബാല്യമുണ്ടെന്നും   വീട്ടില്‍  കാത്തിരിക്കുന്ന  അനാഥ ക്കുട്ടികള്‍ക്ക്  അതത്യാവശ്യവുമാണെന്ന  രീതിയില്‍
 ആ  വൃദ്ധ  തന്‍റെ  ലക്ഷ്യസ്ഥാനം  തേടി  യാത്രയായി............

                   വീണ്ടും  അവളുടെ  മനസ്സ്  അസ്വസ്ഥതയുടെ  പടവുകള്‍  താണ്ടാന്‍  തുടങ്ങി. ഭര്‍ത്താവ്  ഇതുവരെയും  മടങ്ങി വന്നിട്ടില്ല.  ഇനിയും  എത്ര  നേരം  കൂടി  കാത്തിരിയ്ക്കേണ്ടി വരും.?...

                   അവള്‍  കാറിന്‍റെ  പിന്‍സീറ്റിലേയ്ക്ക്  കണ്ണുമടച്ച്  ചാരിക്കിടന്നു.  മനസ്സില്‍  ആ വൃദ്ധയുടെ  രൂപവും  പ്രവര്‍ത്തികളുമായിരുന്നു.  ഇത്രയും  സമ്പന്നതയും  സൗഭാഗ്യങ്ങളുമുള്ള  താന്‍ കുറച്ച്  നേരം  കാത്തരിക്കുന്നതിന്  കാണിക്കുന്ന  അക്ഷമയും  അസഹിഷ്ണുതയും  അസ്വാസ്ഥ്യവുമെല്ലാം   കൊടിയ  ദാരിദ്ര്യത്തിന്‍റെ  അടിപ്പലക  കണ്ട  ഈ വൃദ്ധയുടെ  മുന്നില്‍  വെറം  നിസ്സാരങ്ങളല്ലേ?

                      കാറിന്‍റെ  ഡോര്‍  തുറക്കുന്ന  ശബ്ദം  കേട്ടാണ്  അവള്‍  ചിന്തയില്‍ നിന്നുണര്‍ന്നത്. ഭര്‍ത്താവിന്‍റെ  മുന്നില്‍  കാത്തിരുന്നതിന്‍റെ മടുപ്പോ  മുഷിപ്പോ  ഒന്നും  അവള്‍  പ്രകടിപ്പിക്കാന്‍  മുതിര്‍ന്നതുമില്ല.

                     വീട്ടിലെത്തിയിട്ടും  ആ വൃദ്ധയെക്കുറിച്ചുള്ള  ചിന്ത  മനസ്സിനെ  അലട്ടാതിരുന്നില്ല  .  പതിവ്  കാര്യങ്ങളില്‍ വ്യാപൃതയായപ്പോള്‍  അവളത്  മറന്നു.

                  എന്നും  പതിവ്  പോലെയുള്ള  പത്രവായനക്കിടയില്‍  നാട്ടു  വര്‍ത്തമാനത്തിലെ  ഒരു  വാര്‍ത്തയില്‍  മനസ്സുടക്കി  നിന്നു. വൃദ്ധയും  കൊച്ചുമക്കളും  വിഷം  ഉള്ളില്‍  ചെന്നു  മരിച്ചു   എന്ന  വാര്‍ത്തയ്ക്ക്  താഴെ  ഒരു വൃദ്ധയുടെയും  രണ്ട്  പെണ്‍കുട്ടികളുടെയും  ഫോട്ടോ.

                    അവള്‍  വൃദ്ധയുടെ  ഫോട്ടോയിലേയ്ക്ക്  സൂക്ഷിച്ചു  നോക്കി.
ഇന്നലെ  താന്‍  കണ്ട  വൃദ്ധയുടെ  ഫോട്ടോ അല്ലേ  ഇത്?  അതെ!  സംശയമില്ല.

                  വിഷാംശം  ഉള്ള  പഴം  ഉള്ളില്‍ ചെന്നാണ്  മരിച്ചതെന്ന് .  അപ്പോള്‍ അവിടെ  നിന്ന്  അവര്‍ എടുത്തു  കൊണ്ടു  പോയ  പഴം  വിഷമുള്ളതായിരുന്നോ?.  എലിയെ   നശിപ്പിക്കാന്‍  വേണ്ടി  കടക്കാരന്‍ കീടനാശിനി   പുരട്ടി  വച്ചിരുന്ന   പഴമായിരുന്നു  അതെന്ന്  പിന്നീടാണ്  അറിയാന്‍  കഴിഞ്ഞത്.

                     മനസ്സില്‍   വിഷാദം  കൂടുകൂട്ടി  ചേക്കറാന്‍  തുടങ്ങി.  ഒരു  നേരത്തെ  വിശപ്പടക്കാന്‍ വേണ്ടി  തേടിപ്പിടിച്ച  ആഹാരം  വിശപ്പിന്‍റെ  അവസാനത്തെ  അപ്പക്കഷണമായിരുന്നുവെന്ന്  ആ  വൃദ്ധ  അറിഞ്ഞിരുന്നുവെങ്കില്‍!.....................   .......

Thursday, 27 December 2012

അശ്രുവിന്‍ പൂക്കള്‍



                              ഇപ്പോള്‍  ആകാശം   പൂത്തു  നില്‍ക്കുന്നത്  മേഘങ്ങളാലാണ്.  ക്രമേണ  അതിന്‍റെ  നിറം  കറുപ്പായി  മാറുന്നുവോ?  ചാറ്റല്‍  മഴ  ഇടയ്ക്കിടെ   വീണുകൊണ്ടിരിക്കുന്നു.

                        ഒരു  തണുത്ത  സായാഹ്നം.

"ഗോപാ! നിന്നെ  എവിടെയൊക്കെ  തിരക്കി  ഞാന്‍.""'"

                     ചിന്തയിലാണ്ടിരുന്ന   ഗോപന്‍  തിരിഞ്ഞുനോക്കി.

തന്‍റെ  സുഹൃത്ത്  അനന്തുവാണ്.

                      "എന്താ ഒറ്റയ്ക്ക്?  ഇവിടെ വന്ന്ഒളിച്ചിരിയ്ക്കുകയാണോ

അതെ.  എല്ലാറ്റില്‍  നിന്നും  ഒളിച്ചോട്ടമാണ്. ജീവിതം  എന്തൊരു  ക്രൂരത!  ബന്ധങ്ങള്‍  സ്വാര്‍ത്ഥത  നിറഞ്ഞവ.  അല്ലെങ്കില്‍  തന്‍റെ  ആത്മാര്‍ത്ഥ  സുഹൃത്തുക്കളെ   പുഴയുടെ  അഗാധതയില്‍  വലിച്ചെറിഞ്ഞിട്ട്  തന്‍റെ  സഹോദരിയുടെ  വിവാഹത്തില്‍  പങ്കെടുക്കാന്‍  തനിക്ക്  കഴിയുമോ?

                      ഏകാന്തത  ഇഷ്ടപ്പെടുന്ന  ഗോപന്    ഒത്തിരി  ചോദ്യങ്ങള്‍ക്ക്  ഉത്തരം  നല്‍കേണ്ടി  വന്നു. അനന്തു  ഓരോന്നു  ചോദിക്കുന്നു.  ഒരിക്കലും  ഓര്‍മ്മിയ്ക്കാന്‍  ഇഷ്ടപ്പെടാത്തവ! മനസ്സില്‍  മായാത്ത  വടുക്കള്‍  സൃഷ്ടിച്ച്  കഴുകിയാലും  മാറ്റാന്‍  പറ്റാത്തവ!

                  അന്തരീക്ഷം  പുക  മഞ്ഞില്‍  മൂടിയിരിക്കുന്നു.  തന്‍റെ  മനസ്സും  പുകയാല്‍  മൂടപ്പെട്ടിരിക്കുന്നു.  ഒന്നും  വ്യക്തമായി  തെളിയുന്നില്ല.  ഒന്നും.

                   ആത്മാര്‍ത്ഥതയുള്ള  കൂട്ടുകാരായിരുന്നു  അവര്‍  നാലു  പേരും.  അജ്മലും അനന്തുവും  ശരത്തും  താനും.  രക്തബന്ധങ്ങളേക്കാള്‍  ശക്തമായ  ബന്ധമായിരുന്നു.

                     അങ്ങനെയാണല്ലോ  അവര്‍  തന്‍റെ  അനിയത്തിയുടെ  വിവാഹത്തിന്
തലേ  ദിവസമേ  എത്തിയതും  സ്നേഹത്തിന്‍റെ  നനവൂറുന്ന  മനസ്സോടെ  എല്ലാറ്റിനും  ഭാഗഭാക്കായതും.

                   കല്യാണദിവസം  വീട്ടിലെ  അസൗകര്യം  ക​ണക്കിലെടുത്താണ്   കുളി  പുഴയിലാകാമെന്ന്  തീരുമാനിച്ചത്.   പട്ടണത്തില്‍  ജനിച്ചു  വളര്‍ന്ന  അവര്‍ക്ക്
പുഴയില്‍  മുങ്ങിക്കുളിക്കുവാന്‍  കിട്ടിയ ഒരവസരം  കൂടിയായിരുന്നു  അത്.

                      പ്രഭാത സൂര്യന്‍റെ  നറും  വെളിച്ചം  തെങ്ങിന്‍  തലപ്പുകളില്‍  തട്ടി  വജ്രത്തെപ്പോലെ  ശോഭിച്ചു.  ഒപ്പം  നിശബ്ദമായ  ഓളപ്പരപ്പില്‍   ഒരായിരം  വര്‍ണചിത്രങ്ങള്‍  വരച്ചു.  അവര്‍  വസ്ത്രങ്ങള്‍  പുഴക്കരയില്‍  വച്ച്  തോര്‍ത്തുടുത്ത്  വെള്ളത്തിലേയ്ക്കിറങ്ങി.

                       തണുപ്പ്  ഞരമ്പുകളിലേയ്ക്ക് അരിച്ചു  കയറി.  പുഴയിലെ  മുങ്ങിക്കുളി  പുതിയരൊനുഭവമായിരുന്നു  അജ്മലിനും  ശരത്തിനും. പെട്ടെന്ന്  കുളി  മതിയാക്കാനുള്ള  മനസ്സുമുണ്ടായിരുന്നില്ല.

                   ഇതിനിടയിലാണ്  ഗോപനെ  എന്തോ  അത്യാവശ്യ  കാര്യത്തിന്  വിളിക്കാനായി  അവന്‍റെ  ബന്ധു  എത്തിയത്.  അനിയത്തിയുടെ  വിവാഹദിവസം  വീട്ടില്‍  എപ്പോഴും  തന്‍റെ  സാന്നിദ്ധ്യം  ഉണ്ടായിരിക്കേണ്ടതുണ്ട്  എന്നറിയാമായിരുന്നിട്ടും  കൂട്ടുകാരുടെ  സന്തോഷത്തിന്  വേണ്ടിയാണ്  അവനും  അവരോടൊപ്പം  കൂടിയത്.
   
             "‍‍ഞങ്ങള്‍  കുറച്ചു കൂടി  കുളിച്ചിട്ട്  വന്നോളാം .  ഗോപന്‍  പൊയ്ക്കോ,  അനന്തൂ  നീ  കൂടി  ചെല്ല്"
                   
                അജ്മല്‍ പറഞ്ഞു.

നിങ്ങള്‍  വേഗം  കുളിച്ച്  മതിയാക്കി  വന്നേയ്ക്കണം. കരയില്‍  നിന്നും  ഒരുപാട്
ദൂരേയ്ക്കൊന്നും  പോകരുത്. അവിടെയൊക്കെ  മണല്‍  വാരിയ  കുഴികള്‍
കാണും.  സൂക്ഷിക്കണം!

          അതും  പറഞ്ഞ്  ഗോപനും  അനന്തുവും  കടവിന്‍റെ  പടിക്കെട്ടുകള്‍  കയറി
നടന്നു.      

               "നീന്തലറിയാമായിരുന്നെങ്കില്‍  നമുക്കീ  പുഴ  നീന്തി  കടക്കാമായിരുന്നു
അല്ലേടാ"    ശരത്  പറഞ്ഞു.

                മഞ്ഞിന്‍  കണം  പോലെ  തണുപ്പുള്ള   വെള്ളത്തില്‍  അവര്‍  വീണ്ടും  വീണ്ടും    മുങ്ങി ഉയര്‍ന്നു.

                 " അജ്മല്‍  വാ, ഇനി  മതിയാക്കാം.  കല്യാണത്തിന്  പോകാണ്ടതല്ലേ?
അവര്‍  നമ്മളെ  കാത്തിരിക്കുന്നുണ്ടാവും."

                   " വരാമെടാ.  കുറച്ചു  കൂടി  കുളിച്ചോട്ടെ!  എന്തൊരു  സുഖം!  മനസ്സും  ശരീരവും  ഒരു പോലെ  തണുത്തതു പോലെ."

                    "എന്തായാലും  ഞാന്‍  മതിയാക്കി."

ശരത്  കരയിലേയ്ക്ക്  കയറി.  തല തോര്‍ത്തി. വസ്ത്രങ്ങള്‍   മാറി  തിരിഞ്ഞു  നോക്കിയപ്പോള്‍  അജ്മലിനെ  കാണാനില്ല.

                  ഇവനിതെവിടെപ്പോയി?   എന്നെ പറ്റിയ്ക്കാനായി  പാറയുടെ  മറവിലോ  കല്‍പ്പടവിനടിയിലോ  ഒളിച്ചിരിക്കുകയാണോ?

                 അവന്‍  ഉറക്കെ  വിളിച്ചു

               "അജ്മലേ................അജ്മലേ..........."

              ഒരു  മറുപടിയുമുണ്ടായില്ല.

പെട്ടെന്നാണവന്‍ കണ്ടത്.  വെള്ളത്തില്‍  മുങ്ങിപ്പൊങ്ങുന്ന   അജ്മല്‍!. മുങ്ങിത്താഴ്ന്ന്  ഉയരുമ്പോള്‍  സഹായത്തിനായി നീട്ടുന്ന കരങ്ങള്‍

                 ദൈവമേ,  ഇനി  എന്താ  ചെയ്ക?

            ചിന്തിച്ചു  നില്‍ക്കാനുള്ള   സമയമല്ലിത്.  തനിക്ക്  നീന്തല്‍  വശമില്ലെന്നോ  നീന്തല്‍  വശമില്ലാതെ  എടുത്തു  ചാടിയാല്‍  താനും  അപകടത്തില്‍  പെടുമെന്നോ ചിന്തിക്കാനുള്ല  സമയം  പോലുമെടുക്കാതെ  ജീവനുവേണ്ടി  പിടയുന്ന  കൂട്ടുകാരനെ  രക്ഷിക്കാന്‍അവനും  പുഴയിലേയ്ക്ക്  എടുത്തു  ചാടി.

               ജീവവായുവിന്  വേണ്ടി  ജലപ്പരപ്പിന്  മുകളിലേക്ക്  മുഖമുയര്‍ത്തുമ്പോള്‍  ശരത്തിന് തന്‍റെ  സുഹൃത്തിനെ  രക്ഷിക്കാനോ  സ്വയം
രക്ഷപ്പെടാനോ  കഴിഞ്ഞില്ല. ഏതോ  അജ്ഞാതശക്തി  താഴേയ്ക്ക  വലിച്ചു.

                രണ്ടു  പേരും  താഴേയ്ക്ക്...........താഴേയ്ക്ക്

  സമയമായിട്ടും  കൂട്ടുകാരെ  കാണാതായപ്പോള്‍   അനന്തു  അന്വേഷിച്ചിറങ്ങി.
പുഴക്കരയിലെത്തിയപ്പോള്‍ ഒരാളുടെ  വസ്ത്രം  മാത്രം  കണ്ടപ്പോള്‍  അവന്  എന്തൊക്കെയോ  ചിന്തകള്‍  തലച്ചോറിലൂടെ  കടന്നു പോയി.  ഇവരിതെവിടെപ്പോയി? ഇതുവരേയും  കുളി കഴിഞ്ഞില്ലേ?  എങ്കില്‍പ്പിന്നെ  ഒരാളുടെ  വസ്ത്രം  എവിടെ?

               അവന്‍  പുഴയിലേയ്ക്ക്  നോക്കി.   ആരെയും  കണ്ടില്ല.  അപ്പോഴാണ്  പുഴയുടെ  അറ്റത്തെ  മണലെടുത്ത്  കയമായിക്കിടന്നിടത്തു  നിന്ന്  കുമിളകള്‍  ഉയര്‍ന്നു  പൊങ്ങുന്നത്  അവന്‍  കണ്ടത്.

                  ആകാശവും  ഭൂമിയും  പൊട്ടിപ്പിളരുന്നതു  പോലെ  അലറി  വിളിച്ചു  കൊണ്ടവന്‍  തറയിലിരുന്നു  പോയി.

                 താനിനി  എന്ത്  ചെയ്യും? ഗോപനെ  ഇതറിയിച്ചാല്‍!. !!  മുഹൂര്‍ത്തത്തിന്  മണിക്കൂറുകള്‍  മാത്രം  ബാക്കിയുള്ള     കല്യാണ  വീട്ടില്‍  ഇതറിയിച്ചാല്‍!......, . .....-അറിയിക്കാതിരുന്നാല്‍...............,,,,,........അറിയിച്ചാല്‍ തന്‍റെ  അനിയത്തിയെപ്പോലെ  കാണുന്ന  ഗോപന്‍റെ  അനിയത്തിയുടെ  വിവാഹം  നടക്കുമോ?  അറിയിക്കാതിരുന്നാല്‍  ഗോപന്‍  തന്നോട്  പൊറുക്കുമോ? തന്‍റെ  ആത്മാര്‍ത്ഥ  സുഹൃത്തുക്കളുടെ  ആത്മാവ് തന്നോട്  പൊറുക്കുമോ?

              വേദനയുടെ  നെരിപ്പോടില്‍ വെന്തെരിയുന്ന  അനന്തുവിന്  എന്തു  ചെയ്യണമെന്നറിയാതെ  പകച്ചു  നില്‍ക്കാനേ  കഴിഞ്ഞുള്ളൂ. കരളിന്‍റെ അടിത്തട്ടില്‍  വേദന  കുമിളിയിട്ടുയരുന്നു.  വേദനയുടെയും  ആത്മ  സംഘര്‍ഷത്തിന്‍റെയും  വേലിയേറ്റത്തിനിടയില്‍  അവനൊരു  തീരുമാനത്തിലെത്തി. ആരൊക്കെ  എത്ര  ശ്രമിച്ചാലും  അവരെ  രക്ഷിക്കാന്‍  കഴിയില്ല.
                തല്‍ക്കാലം  ഇതൊന്നും  ഗോപനെ  അറിയിക്കണ്ട.
സുഹൃത്തുക്കളെ  തിരക്കിയിറങ്ങി  ഗോപന്‍  വരുന്നതിന്  മുമ്പ്  തന്നെ  ശരത്  പറഞ്ഞു,

             '' ഗോപന്‍  മുമ്പേ  പൊയ്ക്കോളൂ,  ഞങ്ങള്‍  പിന്നീട്  വന്നോളാം.  ക്ഷണിച്ചവരില്‍  ഇനിയും  നമ്മുടെ  രണ്ടു  മൂന്ന്  സുഹൃത്തുക്കള്‍  വരാനുണ്ടല്ലോ?"

            "അവന്‍മാര്‍ ഇതുവരെ  കുളി  കഴിഞ്ഞ്  വന്നില്ലേ?  അവരെയും  കൂട്ടി  വേഗം  വന്നേയ്ക്കണം.  സമയം  ആകാറെയായി.  ഞാന്‍  പോവുകയാ".

 പരസ്പര  ബന്ധമില്ലാത്ത  പല  ചിന്തകളും  തലച്ചോറില്‍  നിരങ്ങി  നീങ്ങുകയാണ്.  ഇനിയെന്ത്?  ചരടു  പൊട്ടിയ  പട്ടം  പോലെ  അജ്ഞാത ശക്തിയുടെ  പ്രേരണയെന്ന  പോലെ  അനന്തു  നടന്നു.

                            പുഴക്കരയിലേയ്ക്ക്.

             വേദനയുടെ  നെരിപ്പോടു  കത്തുന്നു.  അതിന്‍റെ  ചൂടും  പുകയും  നിസ്സാരമല്ല.  അതിനെ  അതിജീവിക്കുക  സാധ്യവുമല്ല.

                         വിവാഹം  കഴിഞ്ഞു.!!

ചേതനയറ്റ  രണ്ട്  ശരീരങ്ങളെ   പുഴയിലെ  അജ്ഞാത  ശക്തിയുടെ  കരങ്ങളില്‍  നിന്നടര്‍ത്തി  മാറ്റി  മണല്‍ത്തിട്ടയില്‍  കിടത്തിയപ്പോള്‍  ചുറ്റും  ആളുന്ന  തീയിലൂടെ  നടക്കുന്നവന്‍റെ  മനസ്സ്.

                              ദുഃഖത്തിന്‍റെ  കരിമ്പനകള്‍  പടര്‍ന്നു  പന്തലിച്ച  മനസ്സ്.  അതില്‍  ചേക്കേറിയത്,  ആ കരിമ്പനകളില്‍  കാവലായത്  തന്‍റെ  രണ്ട്  ആത്മാര്‍ത്ഥ  സുഹൃത്തുക്കളുടെ  ആത്മാക്കള്‍!  .  തനിക്കെന്നെങ്കിലും  ഈ  ആത്മാക്കളുടെ  പിടിയില്‍  നിന്നും  മോചനമുണ്ടോ?  കരള്‍ കൊത്തിപ്പറിക്കുന്ന  വേദനയുടെ ധംഷ്ട്രങ്ങള്‍  പിടിയമര്‍ത്താതിരിക്കുമോ?

                           നിര്‍ഭാഗ്യത്തിന്‍റെ  കറുത്ത  നിറമല്ലാതെ   അതിന്  വേറിട്ടൊരു  നിറം  നല്‍കാന്‍  തനിക്ക്  കഴിയുമോ?............................

പിറന്നാള്‍ സമ്മാനം



                       ഗ്രാമം  പതുക്കെ  നിദ്ര  വിട്ടുണരുകയായിരുന്നു.  ആലസ്യത്തില്‍  നിന്നും   ഉണരാന്‍   മടിക്കുന്ന  കുഞ്ഞിനെപ്പോലെ  സൂര്യന്‍  തന്‍റെ  കിരണങ്ങളെ
പുതപ്പിനടിയില്‍  നിന്നു  മാറ്റി  പുറത്തു  കൊണ്ടു  വരുവാന്‍  ശ്രമിച്ചു.  വൃക്ഷത്തലപ്പിലൂടെ  പതുക്കെപ്പതുക്കെ  അവ  തല  നീട്ടിത്തുടങ്ങി. ഉണ്ണിക്കുട്ടന്‍
കിടക്കയില്‍  നിന്ന് ചാടിയെണീറ്റു.  ഇന്നലെ  അച്ഛന്‍കൊണ്ടുവന്നിട്ടുള്ള  സമ്മാനപ്പൊതി  എന്തെന്നറിയാനുള്ള  ആകാംഷയോടെ  അവന്‍  അച്ഛന്‍റെ  കിടപ്പുമുറിയിലേയ്ക്കോടി.

                          ഇന്നലെ  അച്ഛന്‍സമ്മാനവും  കൊണ്ടു വരുന്നതും  പ്രതീക്ഷിച്ച് കാത്തിരുന്ന്  ഉറങ്ങിപ്പോയി.  രാത്രിയില്‍  എപ്പോഴാവും  അച്ഛന്‍ വന്നിട്ടുണ്ടാവുക?  താന്‍ വൈകുവോളവും  കാത്തിരുന്നതോര്‍മ്മയുണ്ട്.  പിന്നെ  എപ്പോഴോ  ഉറങ്ങി.

                          കിടക്കയില്‍ അച്ഛനെ കണ്ടില്ല.  അവന്‍  അമ്മയ്ക്കരികിലേയ്ക്ക്  ഓടിച്ചെന്നു.

                          "അമ്മേ......അച്ഛനെവിടെ?,  അച്ഛനിന്നലെ  എപ്പഴാ  അമ്മേ  വന്നത്? എന്താ  എനിക്ക്  സമ്മാനമായി  കൊണ്ടുവന്നത്?"

                    അവന്‍റെ  ചോദ്യങ്ങള്‍  കേട്ടിട്ടും  വ്യക്തമായ  മറുപടി  പറയാതെ,  അമ്മയുടെ  മുഖം  മ്ളാനമായിരിക്കുന്നതവന്‍  കണ്ടു. അമ്മയില്‍  നിന്നും പ്ര
തീക്ഷിച്ച  ഉത്തരം  കിട്ടാതെ  വന്നപ്പോള്‍ അവന്‍റെ  മുഖവും  മ്ളാനമായി.  അവന്‍  ചോദ്യങ്ങള്‍    ആവര്‍ത്തിച്ചു.

                       "എന്താ.......എന്താ ?  ഈ അമ്മയ്ക്കിതെന്തു  പറ്റി.? അച്ഛനിന്നലെ  എപ്പഴാ  വന്നത്?

                     "അച്ഛനിന്നലെ  വന്നില്ല  മോനേ....."

                      ഇതു  പറയുമ്പോള്‍  അമ്മയുടെ  കണ്ണുകള്‍  ഈറനണിയുന്നതും  ചുണ്ടുകള്‍  വിതുമ്പുന്നതും  അവന്‍  കണ്ടു.  അവന്‍റെ  മനസ്സ്  മഴക്കാറ്  മൂടിയ  ആകാശം പോലെ  കറുത്തിരുണ്ടു.  കാറും  കോളും  കണ്ട  ആകാശം  പോലെ  അവന്‍റെ  മനസ്സ്  പ്രക്ഷുബ്ധമായി.

                     വരുമ്പോള്‍  പിറന്നാള്‍ സമ്മാനവും  വാങ്ങിവരാമെന്ന്   പറഞ്ഞ്  ജോലിയ്ക്ക്  പോയതാണ്. എന്നിട്ട് അച്ഛന്‍   ഇതെവിടെപ്പോയി?

                     തന്‍റെ  അങ്കലാപ്പും  ആവലാതിയും  വിട്ടുമാറാത്ത  മുഖം  മകനില്‍  നിന്നും  ഒളിപ്പിക്കാന്‍  ആ  അമ്മ  വളരെ  പാടുപെട്ടു.

                     അവന്‍  മുറ്റത്തേയ്ക്കിറങ്ങി.

                    തലേ ദിവസം രാത്രിയില്‍  തോരാതെ  മഴ  പെയ്തിരുന്നു.  മരത്തലപ്പുകളില്‍  പറ്റി  നിന്നിരുന്ന  മഴവെള്ളത്തുള്ളികളില്‍  സൂര്യകിരണങ്ങള്‍  തട്ടിയപ്പോള്‍  അവ  വജ്രം  പോലെ മിന്നിത്തിളങ്ങി.   കാറ്റിനാല്‍  മരത്തലപ്പുകള്‍.  ഉലയ്ക്കപ്പട്ടപ്പോള്‍  മുത്തുകളായി  അവ ന്‍റെ  ദേഹത്തിലേയ്ക്കൂര്‍ന്നു  വീണു.  പക്ഷേ,  കരയില്‍  പിടിച്ചിട്ട  മത്സ്യത്തെപ്പോലെ  പിടക്കുന്ന  അവന്‍റെ  മനസ്സിന് അതിന്‍റെ  കുളിരിനെ  ഏറ്റു
വാങ്ങാനോ  അതിന്‍റെ  മാധുര്യം  അനുഭവിക്കാനോ  കഴിഞ്ഞില്ല.

                   അവന്‍  മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ  നാട്ടുപാതയെ  ലക്ഷ്യമാക്കി  നടന്നു.  ചീന്തി  എറിയപ്പെടുന്ന പേപ്പര്‍  കഷണം  പറന്നു  നടക്കുന്നതുപോലെ,  തന്‍റെ  ശരീരത്തിന്‍റെ  ഭാരം  നഷ്ടപ്പെട്ട്   കാലുകള്‍  മുന്നോട്ടു  വയ്ക്കുമ്പോള്‍  തറയില്‍  തൊടാത്തതു  പോലെ  അവന്  തോന്നി.  വഴിയില്‍  കണ്ടവരോടൊക്കെ  അവന്‍ചോദിച്ചു,  തന്‍റെ  അച്ഛനെക്കണ്ടോ  എന്ന്.  ആരും  കണ്ടതായി  പറഞ്ഞില്ല.

                   വീണ്ടും  ചിന്തകള്‍  അവന്‍റെ  മനസ്സിനെ  പൊതിഞ്ഞു.  അച്ഛനെന്തെങ്കിലും  ആപത്ത്  പിണഞ്ഞതാകുമോ?  ശരീരത്തിന്  വല്ലായ്ക  എന്തെങ്കിലും  തോന്നി  വല്ല  ആശുപത്രിയിലെങ്ങാനും  കിടക്കുകയാണോ? രാവിലെ  പോകുമ്പോള്‍  അരുതായ്കയായി  ഒന്നും  തോന്നിയില്ലല്ലോ?  ചിരിച്ചുകൊണ്ട്  യാത്ര  ചോദിച്ചു  പോയതാണല്ലോ   വരുമ്പോള്‍  മോന് പിറന്നാള്‍  സമ്മാനം  കൊണ്ടു വരാം കേട്ടോ  ഉറങ്ങല്ലേ  എന്ന്  പറഞ്ഞ്.

                  വീണ്ടും  അവന്‍ ചിന്തിച്ചു.  അസുഖം  വരാന്‍  കാലവും  സമയവുമൊന്നും  വേണമെന്നില്ലല്ലോ? അസുഖങ്ങള്‍  എത്ര  പെട്ടെന്നാണ്  ഉണ്ടാവുക? മനസ്സിനെ  ചിന്തയുടെ  മേച്ചില്‍പ്പുറങ്ങളില്‍  മേയാന്‍  വിട്ട്  അവന്‍ നടപ്പിന്  വേഗത  കൂട്ടി.

                  മുള്ളുകളും  പടര്‍പ്പുകളും  നിറഞ്ഞ   വഴിയില്‍  നിന്നും  അവന്‍ റോഡിലെത്തി. ബസ് സ്റ്റോപ്പിനടുത്തുള്ള  അച്ഛന്‍റെ  സുഹൃത്ത  ദാമോദരന്‍  ചേട്ടന്‍റെ  വീടായിരുന്നു  ലക്ഷ്യം  അച്ഛനും  ദാമോദരന്‍   ചേട്ടനും  ഒരുമിച്ചാണ്
 പട്ടണത്തിലെ  ജോലിസ്ഥലത്തേയ്ക്ക്  പോകുന്നത്,.

                 ദാമോദരന്‍  ചേട്ടന്‍  കുറേശ്ശേ  മദ്യപിക്കുന്ന  സ്വഭാവക്കാരനായിരുന്നു. ഈയിടെയായി അച്ഛനും മദ്യപിച്ച്  തുടങ്ങിയതായി അമ്മ്യ്ക്ക് സംശയമുണ്ടായിരുന്നു.  അത് മനസ്സിലായിത്തുടങ്ങിയപ്പോള്‍  അമ്മ  പറഞ്ഞു.

         " വേണ്ട,  ഇങ്ങനെയുള്ള  ശീലമൊന്നും  നമുക്ക്  വേണ്ട,  നമ്മുടെ  ഉണ്ണിക്കുട്ടന്‍  വളര്‍ന്നു  വരികയാ. അവനിതറിഞ്ഞാല്‍ അച്ഛനോടുള്ള  സ്നേഹം
കുറയും.  മാത്രവുമല്ല  ഇത് കണ്ടല്ലേ  അവന്‍  പഠിക്കുന്നത്."

             "ഇല്ലെടീ.ഇതൊരു  രസത്തിനല്പം.  അല്ലാതെ  ഇതൊരു  ശീലമാക്കുകയൊന്നുമില്ല."          
             
              'ങാ.......ഇല്ല,  രസത്തിന്  തുടങ്ങിത്തന്നെയാണ്  ശീലമായിത്തീരുന്നത്.  അങ്ങനെയുള്ള  രസമൊന്നും  വേണ്ട."

               അച്ഛന്‍ സമ്മതിക്കും.

             ഉണ്ണിക്കുട്ടന്‍  നടന്നു.  ബസ് സ്റ്റോപ്പിലെത്താറായി. റോഡിനിരുവശവും  പണിക്കായി  കൂട്ടിയിട്ടിരിക്കുന്ന  മെറ്റല്‍ക്കൂനകള്‍.      

               അതിനരികിലൂടെ  നടക്കാന്‍  തുടങ്ങിയപ്പോഴാണ്  അവന്‍  ആ  കാഴ്ച  കണ്ടത്.

                തന്‍റെ  അച്ഛന്‍!!!!!!

                 മെറ്റല്‍ക്കഷണങ്ങള്‍   ചുണ്ടില്‍ മുട്ടി  ഒട്ടിപ്പിടിച്ചിരിക്കുന്നു.  കൈയ്യില്‍  ഇറുകെ പ്പിടിച്ചിരിക്കുന്ന  സമ്മാനപ്പായ്ക്കറ്റ്!  എളിയില്‍  തിരുകിവച്ച  മദ്യക്കുപ്പിയുടെ  പൊട്ടിയ ചില്ലുകള്‍  തറച്ചു കയറി  ആഴത്തില്‍ മുറിഞ്ഞിരിക്കുന്നു.   തലേ ദിവസം  പെയ്ത  മഴയില്‍ചോര    വീണ്  മാഞ്ഞു പോയ  പാടുകള്‍!  !.  അവന്  നോക്കി  നില്‍ക്കാന്‍  കഴിഞ്ഞില്ല.

                 അകലെ നിന്ന്  ഒരു കാറ്റ്  അവനെ  തേടിയെത്തി.  തന്‍റെ  ഇലകളിലും  വേരുകളിലും  കണ്ണീരിന്‍റെ  നനവ്  പടര്‍ത്തി  ആ കാറ്റ്  അവനെ  കടന്നു പോയി.

                  ഇത്പോലെ  എത്രയെത്ര  അച്ഛന്‍മാര്‍!! ,  എളിയില്‍  മദ്യക്കുപ്പിയില്ലാതെ  വീട്ടിലെത്താനുണ്ടാവും!  വാങ്ങിയ  പിറന്നാള്‍  സമ്മാനങ്ങള്‍  വഴിയില്‍  വീഴാതെ   കുഞ്ഞുമക്കളുടെ  കൈകളിലെത്താനുണ്ടാവും!

Add caption
                   മനസ്സില്‍  ഒരു  നിഴല്‍  വന്നു  മൂടി. അതിന്‍റെ  കറുപ്പു  നിറം  അവനെ പൊതിഞ്ഞു..................

വെളിച്ചത്തിലേയ്ക്ക്

                             
                                മലനിരകളില്‍  ശക്തിയായ  കാറ്റ്  അടിച്ചു  വീശി. ഐസിന്‍റെ  ശരങ്ങള്‍  പോലെ  അവ  മുഖത്തും  ശരീരത്തിലും  തുളച്ചു  കയറി.  കൈകള്‍  രണ്ടും  ചേര്‍ത്തു  പിടിച്ച് അരുണ്‍  തന്‍റെ  വാക്കിംഗ്  സ്റ്റിക്ക്  മെല്ലെ  മുന്നോട്ട്  ചലിപ്പിച്ച്  ദിശ  മനസ്സിലാക്കി  നടന്നു  നീങ്ങി.  ലക്ഷ്യബോധമില്ലാതെ നടന്ന്....നടന്ന്.............

                              ചിന്തകള്‍  വേട്ടപ്പട്ടിയെ പ്പോലെ  മനസ്സിനെ പിന്‍തുടര്‍ന്നു  കൊണ്ടിരുന്നു.  ദുഃഖമഗ്നതയുടെ  ചുഴികളില്‍  പതുക്കെ  കറങ്ങിത്തിരിയുന്ന  മനസ്സിനെ  നിയന്ത്രിക്കാനെന്നവണ്ണം  എവിടെയെങ്കിലും  ഒന്ന്  വിശ്രമിയ്ക്കാന്‍
തോന്നി അരുണിന്.

                                ഇലകളില്‍  തട്ടിയ  കാറ്റിന്‍റെ  മര്‍മ്മരശബ്ദം  കേട്ടപ്പോള്‍  സമീപത്ത്  ആല്‍മരമുണ്ടെന്ന്  അരുണിന്  മനസ്സിലായി.  ഒരു  മരത്തണല്‍  കണ്ടുപിടിച്ച്   അതിന്‍  ചുവട്ടില്‍ വിശ്രമിക്കാന്‍  ജന്മന്  അന്ധനായ തനിക്കാവില്ലല്ലോ?  തന്‍റെ വാക്കിംഗ്  സ്റ്റിക്ക്  കൊണ്ട് തട്ടിപ്പോള്‍  അത്  ആല്‍മരത്തിന്‍റെ  ബലിഷ്ഠമായ  കാണ്ഡമാണെന്ന്  മനസ്സിലാക്കി  അതിന്‍റെ ചുവട്ടില്‍  ചാരിയിരുന്നു.  അരയാലിലകളില്‍  കാറ്റ്  പതിഞ്ഞു  വീശി. ഈ ഉച്ചത്തണലിലെവിടെയോ  അരുണിന്‍റെ  ഓര്‍മ്മകള്‍  തുടങ്ങുന്നു.

                            കുട്ടിക്കാലം!

ചേച്ചിയുടെയും  ചേട്ടന്‍റെയും സഹായത്തോടെ  സ്കൂളില്‍  ചെല്ലുമ്പോള്‍ ടീച്ചര്‍മാര്‍  പറയുന്നത്  കേട്ടു നിന്നിട്ടുണ്ട്. അരുണിനെ  ഈ സ്കൂളില്‍  പഠിപ്പിക്കുന്നതിനേക്കാള്‍ നല്ലത്  അന്ധവിദ്യാലയത്തില്‍  പഠിപ്പിക്കുന്നതാ.  ഇവിടെയായാല്‍  വൈകല്യമില്ലാത്ത  കുട്ടികളെ പഠിപ്പിക്കുന്ന  രീതിയില്‍  പഠിപ്പിച്ചാല്‍  ഒന്നും  പഠിയ്ക്കാന്‍  കഴിയില്ല.  അവിടെയാകുമ്പോള്‍  നല്ല  പരിശീലനം  ലഭിച്ച   അധ്യാപകരാവും  ഉണ്ടാവുക.

                                     അച്ഛനും  അതേ  അഭിപ്രായത്തോട്  യോജിച്ചു.അമ്മയ്ക്ക്
അത്  സ്വീകാര്യമായിരുന്നുവെങ്കിലും  അവനെ  പിരിഞ്ഞിരിക്കുന്ന  കാര്യം ഓര്‍ത്തപ്പോള്‍  പഠിച്ചില്ലെങ്കിലും  വേണ്ടില്ല   എന്‍റെ  കുട്ടി  എന്‍റെ  കണ്‍വെട്ടത്തു  തന്നെ  ഉണ്ടാവുമല്ലോ  എന്നോര്‍ത്ത്  ആ  തീരുമാനത്തില്‍  നിന്നും പിന്‍മാറി.
പക്ഷേ  അച്ഛന്‍,  ഭാവിയിനല്‍  തന്‍റെ  മകനുണ്ടായേക്കാവുന്ന  നേട്ടങ്ങളെക്കുറിച്ചും  അവന്‍റെ  ഇപ്പോഴത്തെ  അവസ്ഥയെക്കുറിച്ചുള്ള  പരിതാപവും  കൂടിയായപ്പോള്‍  മനസ്സില്ലാമനസ്സോടെയാണെങ്കിലും  അമ്മയും
സമ്മതിച്ചു.

                                 അമ്മ  വായിച്ചു  തന്ന കഥകളിലെ  ഒരു  കുഞ്ഞു  നക്ഷത്രമായി  അവന്‍റെ  ഓര്‍മ്മകള്‍  മിന്നിത്തിളങ്ങി. അങ്ങനെ  അന്ധവിദ്യാലയത്തിലേയ്ക്ക അവനും  പറിച്ചു  നടപ്പെട്ടു.

                                 അവിടത്തെ  സഹപാഠികള്‍ക്കൊപ്പം  അവിടത്തെ  ടീച്ചര്‍മാര്‍ക്കൊപ്പം  ജീവിതം  കഴിച്ചുകൂട്ടുമ്പോഴും  അവനോര്‍ക്കും  നിലാവുള്ള  രാത്രികളില്‍ അമ്മയുടെ മടിയില്‍  തല വച്ച് കിടക്കുമ്പോള്‍  അമ്മ
ചോദിക്കുന്നത്.

                         "എന്‍റെ കുട്ടാ,  അമ്മയുടെ ചക്കരകുട്ടന്  ഈ അമ്പിളിമാമന്‍റെ  വെട്ടം
കാണാന്‍  കഴിയോ?

                           "കണ്ണു കാണാന്‍  കഴിയാത്ത  എനിക്കെങ്ങനെ അമ്മേ  അമ്പിളി മാമന്‍റെ  വെട്ടം  കാണാന്‍  കഴിയ?

                            "അമ്മ ഒരു  കാര്യം  ചോദിക്കട്ടെ!  നമുക്ക  നമ്മുടെ  മനസ്സ്  കണ്ണ് കൊണ്ട്  കാണാന്‍  കഴിയോ?

                             ഇല്ലല്ലോ?അമ്മയ്ക്ക്  കാണാന്‍  കഴിയോ?

"ഇല്ല, അമ്മയ്ക്കും  കഴിയില്ല.  പക്ഷേ  കണ്ണു കൊണ്ട്  കാണാന്‍  കഴിഞ്ഞില്ലെങ്കിലും  അതിന്‍റെ  വെട്ടം  നമുക്കറിയാം. നന്മയുള്ളവരുടെ  മനസ്സിന്  നല്ല  വെട്ടമാണ്.അതുപോലെയാണ്  അമ്പിളിമാമന്‍റെ  വെട്ടവും.

                              അരുണ്‍ ചിന്തിച്ചു. തന്‍റെ മനസ്സും  അമ്പിളിമാമന്‍റെ  വെട്ടം  പോലെ  നിര്‍മ്മലമാണ്. മനസ്സില്‍  നന്മയുള്ളവര്‍ക്കേ  എല്ലാം  വെളിച്ചമായിത്തോന്നൂ

                              ഇപ്പോള്‍  താന്‍  തന്‍റെ  വിദ്യാഭ്യാസമൊക്കെ  കഴിഞ്ഞ്  നല്ലൊരു  യുവാവായിത്തീര്‍ന്നിരിക്കുന്നു.  തന്‍റെ  സൗന്ദര്യം,  തന്‍റെ  യുവത്വം  എല്ലാം  കാണാന്‍  തനിക്ക്  കഴിയുന്നില്ലല്ലോ?  അമ്മയുണ്ടായിരുന്നുവെങ്കില്‍ അതിനെക്കുറിച്ച്  വര്‍ണ്ണിച്ച്  പറഞ്ഞു തരുമായിരുന്നു.

                             അവന്‍  വീണ്ടും  വീണ്ടും  ഓര്‍ത്തു.  ആകാശത്തിന്‍റെ  നീലിമയെക്കുറിച്ച്, അന്തിക്കതിരവന്‍റെ  ചെങ്കതിര്‍  നിറത്തെക്കുറിച്ച്,  വെള്ളരിപ്രാവുകളെപ്പോലെ  നീങ്ങി  മറ.യുന്ന  മേഘശകലങ്ങളെക്കുറിച്ച്, കടലിന്‍റെ  അഗാധ  നീലിമയെക്കുറിച്ച്,  പാല്‍ നുരയുന്ന  തിരമാലകളെക്കുറിച്ച് എല്ലാം  അവന്‍റെ  മനക്കണ്ണില്‍ സ്ഫടിക  മുത്തുകള്‍  കോര്‍ത്തെടുത്ത  മാല  പോലെ  ഓരോന്നോരോന്നായി  തെളിഞ്ഞു വന്നു.

                             പുറത്ത്  വേനലും  മഞ്ഞും  പുല്ലും  പൂക്കളും  പുനര്‍ജനിക്കുന്നു.
ഖേദമില്ലാതെ  ആസക്തിയില്ലാതെ   ആവര്‍ത്തിക്കുന്നു.

                                പക്ഷേ തന്‍റെ  മനസ്സില്‍  മാത്രം  ഒരു ആവര്‍ത്തനം, ഒരു  പുനര്‍ജനി ഒന്നുമില്ലാതെ  ശൂന്യമാകുന്നതെന്തേ?  പഠിച്ചു  മിടുക്കനായി  ഉയര്‍ന്ന  ഉദ്യോഗത്തിലിരുന്നിട്ടു  കൂടി  ഓര്‍മ്മകളുടെ  ജരയും  നരയും തന്നെ  ഇപ്പോഴും തളര്‍ത്തുന്നുവോ?

                              എങ്ങനെ  തളരാതിരിക്കും?

               കഴിഞ്ഞ  ദിവസം തന്‍റെ  ഔദ്യോഗിക  ജീവിതത്തിന്‍റെ  ഭാഗമായി  ഒരു  ഓഫീസിലേയ്ക്ക്  കടന്നു  ചെന്നപ്പോള്‍   തനിക്കുണ്ടായ  അനുഭവം  തളര്‍ത്തുന്ന ഒന്നായിരുന്നല്ലോ?

                               എവിടെയും എപ്പോഴും  കൃത്യനിഷ്ഠ  പാലിക്കുന്ന  താന്‍  അന്ന്  പോകേണ്ട ഓഫീസിലും  കൃത്യ സമയത്തു തന്നെ  എത്തി.  കൃത്യനിഷ്ഠയില്‍
വാര്‍ദ്ധക്യം  ബാധിച്ച ഓഫീസില്‍  ജീവനക്കാരായി  എത്തിയിട്ടുണ്ടായിരുന്നത്
ഒരാള്‍ മാത്രം.!
                   
                             തന്നെക്കണ്ടപ്പോള്‍  പിരിവിനാണെങ്കില്‍  കുറച്ച്  കഴിഞ്ഞ്  വരൂ, സ്റാഫുകളാരും  എത്തിയിട്ടില്ലെന്ന  മറുപടിയും.

                             നിജസ്ഥിതി  അറിഞ്ഞപ്പോള്‍  സ്റ്റാഫിനുണ്ടായ  മനസ്താപം  അനുഭവിച്ചറിഞ്ഞെങ്കിലും  മനസ്സില്‍ നേരിയ  വിങ്ങലനുഭവപ്പെട്ടു.

                            അരുണ്‍ വീണ്ടും  എന്തൊക്കെയോ  ഓര്‍മ്മിച്ചു.  ഒന്നോ  രണ്ടോ  ഓരമ്മകളല്ല.  കദനസ്വഭാവമുള്ള  ഓര്‍മ്മകളുടെ  മൂടല്‍ മഞ്ഞ്  അവനെ  പൊതിഞ്ഞു.  വേദന  പടര്‍ത്തുന്ന  ഈ  ഓര്‍മ്മകള്‍  അവസാനിപ്പിക്കുന്നതല്ലേ  നല്ലത്.

                          അവന്‍ വീണ്ടും  ഒരു  പുനര്‍ചിന്തനത്തിന്  വിധേയനായി. ഓര്‍മ്മകള്‍  നമുക്ക്  സങ്കടങ്ങള്‍  തന്നേക്കാം. പക്ഷേ ,  ജീവിതം  ആസ്വാദ്യമാക്കാന്‍ നമ്മെ  സഹായിക്കുന്നത്  ചുറ്റുമുള്ള  മനുഷ്യരും  പ്രകൃതിയും  ജീവജാലങ്ങളും  എല്ലാം ചേര്‍ന്നാണ്. നമുക്കിവയോട്  സ്നേഹവും  ബഹുമാനവും  ഉണ്ടാകണം. സമൂഹനന്‍മയ്ക്കായി  എന്നെക്കൊണ്ട്  കഴിയുന്ന  രീതിയില്‍  എനിക്കും കര്‍മ്മം  ചെയ്യണം.  ത്യാഗവും ശുദ്ധിയും സ്നേഹവും  ഒന്നുമില്ലാതെ  മനുഷ്യന്‍റെ  ജീവിതം തരിശായിമാറിപ്പോകുന്നത്  ഇന്ദ്രിയങ്ങളുടെ  സമ്മര്‍ദ്ദത്തിന്  വഴങ്ങി തന്നെത്തന്നെ  തടിപ്പിക്കാന്‍ മനുഷ്യന്‍  മത്സരബുദ്ധിയോടെ  പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്.

                     ഇല്ല,  താനിനി ഇങ്ങനെയൊന്നും  ചിന്തിക്കില്ല. പുഴയില്‍  ചാടി ആത്മഹത്യ  ചെയ്യണമെങ്കിലും  പുഴ  കണ്ടെത്താനുള്ള  കാഴ്ച  തനിക്കില്ലല്ലോ?

                    വായിച്ചു  കേട്ട  വേദങ്ങളിലെയും  ഉപനിഷത്തുകളിലെയും  വാക്യങ്ങള്‍  തനിക്കിനിയും  ജീവിക്കാന്‍  പ്രചോദനം  നല്‍കുന്നവയാണ്.
ചെവിയുടെ  ചെവിയായും  കണ്ണിന്‍റെ  കണ്ണായും  മനസ്സിന്‍റെ  മനസ്സായും   പ്രാണന്‍റെ  പ്രാണനായും  വാക്കിന്‍റെ  വാക്കായും ഒരു  ശക്തിയുണ്ട്.  അത്  അറിയുന്നവന്‍  അമൃതത്വം  പ്രാപിക്കുന്നു.  ആ ചൈതന്യമാണ്  മാത്രം  മതി എനിക്കിനി.

                       അരുണ്‍  തന്‍റെ  കര്‍മ്മത്തെക്കുറിച്ച്  ചിന്തിച്ച്  കൂടുതല്‍  ബോധവാനാകാന്‍  ശ്രമിച്ചു. ശക്തിയായ കാറ്റ്  ഇളംതെന്നലിന്  വഴിമാറി  അരുണിനെ  തഴുകിത്തലോടി  കടന്നു  പോയി................

Wednesday, 26 December 2012

വിടരാന്‍ കൊതിച്ച പൂക്കള്‍



                              ജാനുവിന്‍റെ  വീടിന്  കിഴക്ക്   പുഴയാണ്. പുഴയിറങ്ങി  അക്കരെ  കടന്നു  വേണം  അവള്‍ക്ക്  സകൂളില്‍  പോകാന്‍...  മഴക്കാലത്ത്  പുഴ നിറഞ്ഞു  കവിയുമ്പോള്‍   വേറൊരു   വഴിയില്‍  കൂടി   വള്ളം  അടുക്കുന്ന   കടവില്‍  ചെന്ന്  വള്ളത്തില്‍ കയറി  വേണം  അക്കരെ  കടക്കുവാന്‍..

                           പുഴയില്‍  വെള്ളം  നിറയുമ്പോള്‍, പുഴ   മുറിച്ചു  കടക്കാന്‍  പറ്റാതാകുമ്പോള്‍  മാത്രമാണ്  കടവില്‍  വള്ളം  ഇറക്കുക.  വള്ളത്തില്‍  കയറാനുള്ല  കൊതി  കൊണ്ട്  മഴ  പെയ്ത്  പുഴയില്‍‍  വെള്ലം  നിറയണേയെന്ന് ജാനു   പ്രാര്‍ത്ഥിക്കാറുമുണ്ട്.  വള്ളം  കരയോടടുപ്പിച്ച്   നിറുത്തുമ്പോള്‍  കയറാന്‍ ലേശം  ബുദ്ധിമുട്ട്  അനുഭവപ്പെട്ടാലും  അതില്‍  കയറിയിരുന്ന്  അക്കരെയും  ഇക്കരെയും  കടക്കാന്‍  അവള്‍ക്ക്  എന്തു  രസമാണെന്നോ?  ഇടയ്ക്ക്  കുനിഞ്ഞ്  പുഴയിലെ  കലക്ക  വെള്ളം  കൈകളില്‍ കോരിയെടുത്ത്  കണ്ണിണകളില്‍  കണി  വയ്ക്കുന്നതും  അവളുടെ  പതിവായിരുന്നു.  വള്ളത്തിന്‍റെ   പടിയില്‍   ഇരിയ്ക്കാന്‍   സ്ഥലം  കിട്ടിയാല്‍   താനാണ്  വള്ലത്തിന്‍റെ  ഉടമസ്ഥ  എന്ന  ഭാവത്തിലായിരിക്കും   അവളുടെ  ഇരുപ്പ്.വ ള്ളത്തില്‍ നില്‍ക്കുന്ന  കൂട്ടുകാരികളുടെ  റബ്ബര്‍  ബാന്‍റിട്ട്  അടുക്കി  വച്ച  പുസ്തകങ്ങളും  കുടയും   വാങ്ങി  മടിയില്‍  ചേര്‍ത്തു  വയ്ക്കാനും അവള്‍  മടിക്കാറില്ല.  കടവിലെത്തുമ്പോള്‍   തങ്ങളെ  പുഞ്ചിരി  കൊണ്ട്  സ്വാഗതം  ചെയ്യുന്ന   കടത്തുകാരനെ  അവളും  കൂട്ടുകാരികളും  പുഞ്ചിരി  മാമനെന്ന   ഓമന  പേരിട്ടാണ് വിളിച്ചിരുന്നത്.

                         പുഴയില്‍  വെള്ളമിറങ്ങുമ്പോള്‍  പഴയതു  പോലെ  പുഴയിലിറങ്ങി  അക്കരെ  കടന്നാണ്  യാത്ര  ചെ്തിരുന്നത്.  പാറക്കെട്ടുകളും
ഇലിപ്പക്കാടുകളും  കടന്ന്  കല്‍വിളക്കിന്‍റെ   അരികിലൂടെ    കഥകളും  കാര്യങ്ങളും  പറഞ്ഞ്  തമാശ  കൊണ്ട്   ചിരിയുടെ  മാലപ്പടക്കങ്ങളും  തീര്‍ത്ത്
കിലോമീറ്ററുകള്‍  ദൂരമുള്ള  സ്കൂളിലേയ്ക്ക്  അവളും  കൂട്ടുകാരികളും  നടന്നു തന്നെയാണ്   പോയിരുന്നത്.

                       മഞ്ഞും  മഴയും ചൂടും  തണുപ്പുമായി  ഋതുചക്രം  കറങ്ങിക്കൊണ്ടിരുന്നു.  ഒരു  ദിവസം  തന്‍റെ  ക്ളാസ്സില്‍  പഠിക്കുന്ന  അനുവിനെ  വിളിക്കാന്‍  കാറുമായി   ബന്ധുക്കളിലൊരാളെത്തി.

                    എന്താണ്  വിശേഷമെന്ന്  ചോദിച്ച  ടീച്ചറോട്  വന്നയാള്‍  എന്തോ അടക്കം  പറയുകയും  അതനുസരിച്ച്  അനുവിനോട്  പുസ്തകവുമെടുത്ത്  അയാളോടൊപ്പം  പോകാന്‍ ടീച്ചര്‍  നിര്‍ദ്ദേശിക്കുകയും  ചെയ്തു. കുട്ടികളെല്ലാം
തമ്മില്‍  തമ്മില്‍ അനുവിനെ  വിളിച്ചു  കൊണ്ട്  പോയതെന്തിനാവുമെന്ന്  ചര്‍ച്ച  ചെയ്തെങ്കിലും  ആര്‍ക്കും  ഒരു  തീരുമാനത്തിലെത്താന്‍  കഴിഞ്ഞില്ല.  ടീച്ചറോടു  ചോദിക്കാനുള്ള  ധൈര്യവും ആര്‍ക്കുമുണ്ടായിരുന്നതുമില്ല.  എന്തായിലും  നാളെ  അനു  വരുമ്പോള്‍  ചോദിച്ചു  മനസ്സിലാക്കാം.  അവര്‍  ആശ്വസിച്ചു.

                       സ്കൂള്‍  വിട്ടു.  കൂട്ടുകാരോടൊപ്പം  ജാനു  വീട്ടിലേയ്ക്ക് മടങ്ങി. വയല്‍  വരമ്പും   കഴിഞ്ഞുള്ള    ഇടവഴി  കഴിഞ്ഞാല്‍  വിശാലമായ  തെങ്ങിന്‍
പുരയിടമാണ്.  ഇടയ്ക്കിടെ  മാവുകളും  പുന്ന  മരങ്ങളും.  പുഴയുടെ  കരയിലെ  ഇലിപ്പക്കാടുകളേയും  പുല്ലാന്നിക്കൂട്ടങ്ങളേയും  വകഞ്ഞു  മാറ്റി
അവര്‍  ഒറ്റയടിപ്പാതയിലൂടെ   നടന്നുകൊണ്ടിരുന്നു.  അപ്പോഴാണ്  തെങ്ങിന്‍  പുരയിടത്തിലും  മാവിന്‍ചോട്ടിലുമായി  ആള്‍ക്കാര്‍ കൂടി  നില്‍ക്കുന്നത്  കണ്ടത്. ആരോ  തൂങ്ങി  മരിച്ചതായി  ആളുകളുടെ  സംസാരത്തില്‍  നിന്ന്  അവര്‍ക്ക്  ഊഹിക്കാന്‍ കഴിഞ്ഞു. പിന്നീടാണറിഞ്ഞത്  അത്  അനുവിന്‍റെ  ഗല്‍ഫില്‍  നിന്നും വന്ന  മാമനായിരുന്നുവെന്ന്. അപ്പോഴാണ്  അനുവിനെ    സ്കൂളില്‍  നിന്നും  നേരത്തേ  വിളിച്ചു  കൊണ്ട്  പോയതിന്‍റെ  പൊരുള്‍  മനസ്സിലായത്.

                    മാവിന്‍കൊമ്പത്ത്  തൂങ്ങി  നില്‍ക്കുന്ന  ആളെ  കാണാനുള്ള   ചങ്കുറപ്പോ  കരുത്തോ  ജാനുവിനോ  കൂട്ടുകാര്‍ക്കോ  ഉണ്ടായിരുന്നില്ല. ആ  മാവിന്‍ചോട്  കടന്നു  വേണം  അവര്‍ക്ക് പോകാന്‍..    അവര്‍  അതു  കാ​ണാതിരിയ്ക്കാന്‍  കല്‍വിളക്കിന്‍റെ  പിറകിലൂടെ  വഴുക്കലുളള  പാറക്കല്ലുകളില്‍   ചവിട്ടി  ഒരു  വിധം  ഇക്കരെയെത്തി.

                     ആ  മരണത്തിന്‍റെ  നിഗൂഢത  ജാനുവിനെയും  കൂട്ടുകാരെയും  വല്ലാതെ  ഭയപ്പെടുത്തി. പുഴക്കരയില്‍  കുളിക്കാന്‍  വന്ന  സരസു  ചേച്ചിയില്‍  നിന്നാണ്  കൂടുതല്‍   വിവരങ്ങളറിയാന്‍  കഴിഞ്ഞത്. അനുവിന്‍റെ  മാമന്‍  മാത്രമായിരുന്നില്ല  മരിച്ചത്!  അയാളോടൊപ്പം  ഒരു  പെണ്ണും  കൂടി  തൂങ്ങി  നില്‍പ്പുണ്ടായിരുന്നു.  മാമന്‍റെ  വീട്ടിലെ  ജോലിക്കാരി!!

                      നീലനിറമാര്‍ന്ന  ആകാശം  പൊടുന്നനവേയാണ്  കറുത്തത്.  ചാറ്റലോടു കൂടി  മഴയാരംഭിച്ചു.  ജാനു  ഓര്‍ത്തു  നോക്കി.   മഴവെള്ളത്തില്‍  നനഞ്ഞൊലിച്ച്  തൂങ്ങിയാടുന്ന  രണ്ട്  ദേഹങ്ങള്‍!!!!!  ഒരാണും  ഒരു  പെണ്ണും!!

                     അവള്‍  വായിച്ച  ഒരു കഥയെക്കുറിച്ച്  അപ്പോഴാണ്  അവള്‍ക്കോര്‍മ്മ  വന്നത്. രാത്രിയില്‍ വഴി  തെറ്റിക്കുന്ന  ദുര്‍മരണം  സംഭവിച്ചവരുടെ  ആത്മാക്കളെക്കുറിച്ച്. സമീപത്തു  കൂടിപ്പോയാല്‍   ചാവൂറ്റി  ദേഹത്തിന്‍റെ  ഓജസ്സും  തേജസ്സും  നഷ്ടപ്പെടുത്തുന്ന  ദുരാത്മാക്കളെ ക്കുറിച്ച്.  ഓര്‍ത്തപ്പോള്‍  അവളുടെ  ഭയം  ഇരട്ടിച്ചു.  സ്കൂളില്‍ പോകുന്നതിനെക്കുറിച്ച്  ആലോചിച്ചപ്പോള്‍  തന്നെ  അവള്‍  തളര്‍ന്നവശയായി.
എങ്കിലും  സമാധാനിക്കാന്‍  ശ്രമിച്ചു. താന്‍  ഒറ്റയ്ക്കല്ലല്ലോ  സ്കൂളിലേയ്ക്ക്  പോകുന്നത്.

                    എന്നാലും  അവളില്‍  നിന്നും  ഭയം  വിട്ടൊഴിഞ്ഞിരുന്നില്ല.  ജാനുവിന്‍റെ  മനസ്സില്‍ കുറെ  നാളത്തേയ്ക്ക്  ആ ഭയവും  ഓര്‍മ്മകളും  ഒരു  വേട്ടപ്പട്ടിയെപ്പോലെ  പിന്‍തുടര്‍ന്നു കൊണ്ടിരുന്നു.

                        എന്തിനാവും  അനുവിന്‍റെ  മാമനും  ആ  പെണ്ണും  ആത്മഹത്യ ചെയ്തത്?  പിന്നീട്  അമ്മുവാണ്  പറഞ്ഞത്. അവളുടെ  അമ്മയോട് അടുത്ത  വീട്ടിലെ  ചേച്ചി  പറയുന്നത്  അവള്‍ ഒളിഞ്ഞു   നിന്ന്  കേട്ടതാണ്.

                         ഗല്‍ഫിലായിരുന്ന  അനുവിന്‍റെ  മാമനും  അവരുടെ  വീട്ടിലെ  ജോലിക്കാരിയായിരുന്ന    രാധയുമായി  സ്നേഹത്തിലായിരുന്നു.  ഗല്‍ഫില്‍  നിന്നു  നാട്ടില്‍  വരുമ്പോള്‍  വിവാഹം  കഴിക്കാമെന്ന്  വാക്കും  കൊടുത്തിരുന്നു.  നാട്ടില്‍  വന്നപ്പോള്‍  അയാള്‍  ആ  വിവരം  വീട്ടുകാരെ  അറിയിക്കുകയും   അനുമതി  തേടുകയും  ചെയ്തു.  .കേവലം  ഒരു  വേലക്കാരിപ്പെണ്ണിനെ    വിവാഹം  കഴിക്കാന്‍  അയാളുടെ  വീട്ടുകാര്‍  സമ്മതിച്ചില്ലെന്നു  മാത്രമല്ല  അവളെ  അവിടെ  നിന്ന്  പറഞ്ഞു  വിടുകയും  ചെയ്തു. എന്നാല്‍  അവളെയല്ലാതെ  വേറൊരു  വിവാഹം  കഴിയ്ക്കാന്‍  തനിക്കാവില്ലെന്നും  അവളില്ലാത്ത  വീട്ടില്‍  താനുമുണ്ടാവില്ല  എന്നു  പറഞ്ഞ്
അയാളും  വീടു വിട്ടിറങ്ങുകയാണുണ്ടായത്.

                       രാധയെ  അന്വേഷിച്ച്  അയാള്‍  അവളുടെ  വീട്ടില്‍  ചെന്നെങ്കിലും അവള്‍  അവിടെ  എത്തിയിട്ടില്ലെന്നാണറിയാന്‍  കഴിഞ്ഞത്.  അവള്‍  എവിടെയാണെന്നറിയാതെ   വിഷമിച്ച്  പുഴക്കരയിലേക്ക്  നടക്കുന്നതിനിടയിലാണ്  മാവില്‍  തൂങ്ങിയാടുന്ന  അവളുടെ  ചലനമറ്റ ശരീരം
കണ്ടത്!   പിന്നെ  മറ്റൊന്നും  ആലോചിക്കാന്‍  അയാള്‍ക്കുണ്ടായിരുന്നില്ല. അതേ  കൊമ്പില്‍  തന്നെ  അയാളും  ജീവിതം  അവസാനിപ്പിച്ചു.

                          "ഒറ്റക്കൊമ്പില്‍  ഇരട്ടത്തൂക്കം"!!

                പിന്നീടുള്ള  പല  രാത്രികളിലും  പുഴക്കരയില്‍  താമസിക്കുന്ന  വീട്ടുകാര്‍ക്ക്   അവരുടെ  ദീനവിലാപങ്ങള്‍  കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ്
 കേട്ടറിവ്.

                         പ്രണയസാഫല്യമടയാതെ  നുറുങ്ങിയ  മനസ്സുകളുടെ   വിങ്ങലാവാം   ആ  ദീനവിലാപങ്ങള്‍  എന്ന്  ജാനുവിനോ  അമ്മുവിനോ അവളുടെ  മറ്റു  കൂട്ടുകാരികള്‍ക്കോ  മനസ്സിലായിക്കാണുമോ  ആവോ?..............

Tuesday, 25 December 2012

സ്വന്തം മീര


               ഭൂതകാലത്തിന്‍റെ  അവ്യക്തതയില്‍ യാ(താപഥം  തുടങ്ങുന്നു.  ഭൂമിയുടെ മടിയില്‍ നിന്നും ആകാശത്തിന്‍റെ  കൈയ്യെത്തും  ദൂരം  വരെ .  നിയോഗങ്ങളുടെ  ഗതിവിഗതികള്‍  ഇനിയും  തീര്‍ച്ചയില്ല.

              കൂട്ടുകാരെന്ന്  പറയാന്‍ ആരുമില്ലാത്ത  ബാല്യമായിരുന്നെങ്കിലും  കൗമാരം  പിന്നിട്ടപ്പോള്‍  സുഹൃത്തുക്കള്‍  ഏറെയുണ്ടായി.കാളീക്ഷേ(തത്തി-
ലേയ്ക്കുള്ള  സായാഹ്ന  സഞ്ചാരങ്ങളിലും  ബീച്ചിലെ  ഒത്തുകൂടലിലും  സിനിമ കാണലിലുമൊക്കെ  സുഹൃത്തുക്കളുമൊത്തു  പങ്കിട്ടിരുന്ന  യൗവനകാലം.
സ്വപ്നങ്ങള്‍  കണ്ടുറങ്ങാന്‍  ഒരു  പെണ്ണിന്‍റെ  സ്നേഹം  കൂടിയായപ്പോള്‍  മധുരമുള്ളതാക്കി ത്തീര്‍ത്ത  ആ  കാലം.

                 തിരക്കു കുറഞ്ഞ  വഴികള്‍  താണ്ടി  പാടത്തിനരികെയുള്ള  കാളീക്ഷേ(തത്തില്‍  തന്നെപ്പോലെ  സായാഹ്നങ്ങളില്‍  വന്നിരുന്ന   നീലക്കണ്ണുക-
ളുള്ള  ആ  കൊച്ചു  സുന്ദരി  തന്‍റെ മനസ്സ്  കവര്‍ന്നത്  എ(ത  പെട്ടെന്നായിരുന്നു.
കാളീക്ഷേ(തത്തിലെ  നിത്യസന്ദര്‍ശനങ്ങളില്‍  ചിലപ്പോഴൊക്കെ  അവള്‍  വിട്ടു  നിന്നപ്പോള്‍  കാര്യമെന്തെന്ന്   ഊഹിക്കാന്‍  കഴിഞ്ഞിരുന്നുവെങ്കിലും   ആ  നീലക്കണ്ണുകളെ  പരതി  തന്‍റെ  കണ്ണുകള്‍  പരക്കം  പായുന്നത്  തനിക്കറിയാമായിരുന്നു.

                    ഞായറാഴ്ചകളില്‍ നേരത്തേതന്നെ  അവന്‍  അവളെ  അമ്പലവഴിയരികില്‍  കാത്ത്  നിന്നിരുന്നു.  (പകൃതി  കീഴ്പ്പെടുത്തുന്ന  ഋതുച(കങ്ങളിലല്ലാതെ  അവളെക്കാത്ത്  നിരാശപ്പെടേണ്ടതായി  അവനൊരിക്കലും  വന്നിട്ടില്ല. ആദ്യമൊന്നും  തന്നെ  (ശദ്ധിക്കപ്പെടാന്‍  വേണ്ടിയോ  അവളുടെ  മനസ്സില്‍  തന്‍റെ  ഓര്‍മ്മകളെ  താലോലിക്കപ്പെട്ന്‍  വേണ്ടിയോ  അവനില്‍  നിന്നും  ഒരു  (പവര്‍ത്തനവും  ഉണ്ടായിരുന്നുമില്ല.

                    എന്നിട്ടും  എപ്പോഴൊക്കെയോ അവളുടെ  കണ്ണുകള്‍  അവന്‍റെ  കണ്ണുകളുമായി  കൂട്ടിമുട്ടിയതും   സമൃദ്ധമായ താടിരോമങ്ങളില്‍  അവളുടെ കണ്ണുകള്‍  ഉടക്കി  നിന്നതും  അവനെപ്പോഴോ  വായച്ചറിഞ്ഞു.  മാ(തവുമല്ല  അമ്പലത്തിലെ  നിത്യസന്ദര്‍ശനം  തന്‍റെ  (പായത്തിലെ  ഒരു  പുരുഷനെ  സംബന്ധിച്ചിടത്തോളം  ഏതോ  ചേതോവിഹാരത്തിന്‍റെ  സാക്ഷാത്ക്കാരമായി
അവളും  അറിഞ്ഞു  തുടങ്ങിയിരുന്നു.

                     "മീര"   എന്നായിരുന്നു  അവളുടെ  പേരെന്ന്  പുഷ്പാഞ്ജലി  നടത്താനായി  പൂജാരിയെ  പറഞ്ഞു  കേള്‍പ്പിച്ചപ്പോള്‍  മനസ്സിലായി.

                    "മീര" , ഭക്തമീരയെപ്പോലെ തന്നെ  ഇവളും  ഭക്തിയില്‍  ലയിച്ചു  ചേര്‍ന്നവളോ?

                     പിന്നീട്  എ(തയോ സന്ദര്‍ശനങ്ങളില്‍ അവനും  അവളും  കണ്ണുകളിലൂടെ   ആശയങ്ങള്‍  കൈമാറി.  മൂകോച്ച  ഭാഷയില്‍ സംസാരിച്ചു.  അതിലൂടെ തന്നെ  അവര്‍  കൂടുതല്‍  കൂടുതല്‍  അടുക്കുകയായിരുന്നു.
(പാര്‍ത്ഥനാശേ

                      ലജ്ജാശീലയായ  കുസൃതിക്കണ്ണുകളുള്ള  ഒരു  പെണ്ണ്  അവന്‍റെ  സങ്കല്പമായിരുന്നു. (ഗാമത്തിന്‍റെ  വിശുദ്ധി  തൊട്ടറിഞ്ഞവള്‍.  അതായിരുന്നു  അവളി ല്‍താന്‍ ആകൃഷ്ടനായതെന്ന്  വിശാഖിനറിയാമായിരുന്നു. നിഷ്ക്കളങ്കതയായിരുന്നു  അവളുടെ  ജീവന്‍  അന്നും  അവന്‍  കരുതിപ്പോന്നു.

(പാര്‍ത്ഥനാശേഷം   പുറത്തിറങ്ങിയപ്പോള്‍  കണ്ടുമുട്ടിയ  സുഹൃത്തിന്‍റെ  "വിശാഖേ"  എന്ന  വിളിയില്‍  നിന്നും  അവളും  അവന്‍റെ  പേര്  മനസ്സിലാക്കി.


                      പലപ്പോഴുമുള്ള  കണ്ടുമുട്ടലുകളില്‍  ഒന്നും  തുറന്നു  പറഞ്ഞിരുന്നില്ലെങ്കിലും  അവള്‍  അവനെ  അഗാധമായി  സ്നേഹിക്കുന്നുണ്ടെന്നും  അവന്‍റെ  (പണയം അവള്‍  ആ(ഗഹിക്കുന്നുണ്ടെന്നും  ഒരിക്കലും  പിരിയാതെ  ജീവിതസഖിയായി  തന്നെ  കൂട്ടണമെന്ന്  അവള്‍  യാചിക്കുന്നുണ്ടെന്നും  അവളുടെ  കണ്ണുകളില്‍നിന്നും തന്നെ  അവന്‍  മനസ്സിലാക്കിയിരുന്നു.       അവളുടെ  കുട്ടിത്തം  വിടാത്ത  കവിളും  മുഖവും  അതോര്‍മ്മിപ്പിക്കുകയായിരുന്നു വെന്ന്  വിശാഖിന്  തോന്നിയിരുന്നു.

                    വെയില്‍ വീഴ്ത്തിയ  തണലുകളിലൂടെ  മുന്നിലും  പിറകിലുമായി  അവര്‍  നിത്യവും  നടന്നു  പോയി.

                    അന്നൊരു  ദിവസം  പതിവിന്  വിപരീതമായി  അവള്‍  അവനെ  കാത്തുനിന്നു. അവനടുത്തെത്തുന്നതുവരെ.

                   അവന്‍റെ  കണ്ണുകളില്‍  വിസ്മയവും  ഒപ്പം  ആകാംഷയും  മുറ്റി  നിന്നു.

                  എന്തോ  ഇവള്‍ക്ക്  പറയാനുണ്ട്.  എന്തായിരിക്കും?

അവളുടെ  കണ്ണുകള്‍ സജലങ്ങലായിരിക്കുന്നത്  അവന്‍  (ശദ്ധിച്ചു.

                    "ഞാന്‍......"''  ........
എന്തോ  പറയാന്‍  അവള്‍  ബദ്ധപ്പെട്ടു.

                      പറയൂ..... എന്താണ്?

അവള്‍  ഒന്നും  മിണ്ടിയില്ല. അടുത്തു  വന്ന്  അവന്‍റെ കൈ  പിടിച്ചമര്‍ത്തി.  അവളുടെ  ചുണ്ടുകള്‍  വിറകൊള്ളുകയും  അവനെ  പിടിച്ചിരുന്ന  കൈ  വിയര്‍ക്കുകയും  ചെയ്തു.  

                     എന്താ.....  എന്താ  മീരേ? എന്താണെങ്കിലും  പറയൂ.........

അവന്‍റെ  ചോദ്യത്തില്‍  അത്യാകാംഷയും അത്ഭുതവും  മുറ്റി  നിന്നിരുന്നു.

അവള്‍ ഒന്നും  പറഞ്ഞില്ല. അവള്‍  എന്ത്  പറയാനാണ്  ബദ്ധപ്പെടുന്നതോന്ന്  അവനൊട്ടു  മനസ്സിലായതുമില്ല.

                          തങ്ങളുടെ  മുന്നില്‍  അന്തിച്ചുവപ്പ്  പരന്നു കിടന്നു. നേരിയ മഞ്ഞിന്‍റെ  തണുപ്പില്‍  അവന്‍റെ  മനസ്സ്  വികാരാര്‍ദ്രമായി.

എന്താവും  അവള്‍ക്ക്  പറയാനുണ്ടാവുക?  എന്തായാലും  പറഞ്ഞാലല്ലേ  അതിനൊരു  പരിഹാരം  കാണാന്‍  കഴിയൂ.

                     അവന്‍റെ  കരങ്ങള്‍ക്കുള്ളില്‍  നിന്നും  അവളുടെ കയ്യെ  സ്വതന്ത്രമാക്കി, അവന്‍  മുന്നിലും  അവള്‍  പിന്നിലുമായി  നടന്നു. അവര്‍ക്ക്  ചുറ്റും  നിശബ്ദത  തളം  കെട്ടി.

                  ഇല്ല,  ഇന്നിനി  ഇവള്‍  ഒന്നും  പറയുമെന്ന്  തോന്നുന്നില്ല.

ഒന്നും  പറയാതെ  അറിയാതെ  അന്നവര്‍ പിരിഞ്ഞു.

                    അവന്‍റെ  മനസ്സ് ഉള്‍ക്കടമായ  വികാര  വിക്ഷോഭത്താല്‍  വിജൃംഭിതമായിരുന്നു. പിറ്റേന്ന് അവളെ  കാണും വരേയ്ക്കും.

                  അന്ന് അവലുടെ  കണ്ണുകളില്‍  ഒരു  ദൃഢനിശ്ചയത്തിന്‍റെ  ജ്വാല  തിളങ്ങുന്നതായി  അവന് തോന്നി. ഒരിക്കലും  കാണാത്ത വിധം.

             പെട്ടെന്നായിരുന്നു  അവളില്‍  നിന്നും  ഒരു  ചോദ്യം  ഉതിര്‍ന്നു  വീണത്

                               "എന്നെ  വിവാഹം  കഴിയ്ക്കാമോ?"

അങ്ങനെയായിരുന്നു  അവന്‍റെ  തീരുമാനമായിരുന്നുവെങ്കിലും  ഈയവസരത്തിലുള്ള  അവളുടെ  അപ്രതീക്ഷിതമായ  ചോദ്യം അവനെ  നടുക്കി.

                    മീര തന്നെയാണോ  ഇപ്പറയുന്നത്?

നേരിട്ടൊരു  വാക്ക് പോലും  തുറന്നു പറയാത്ത അവള്‍  ഇങ്ങനെയൊരു   ചോദ്യം  ചോദിച്ചതിന്  പിന്നിലുള്ള  ചേതോവികാരം  എന്തെന്നവന്  പെട്ടെന്ന്  മനസ്സിലാക്കാന്‍  സാധിച്ചില്ല.

               "അതെ  മീര,  ഞാനെന്നെങ്കിലും  വിവാഹം  കഴിക്കുമെങ്കില്‍  അത്  നിന്നെയായിരിക്കും."

ഞെട്ടലില്‍  നിന്നും  മോചിതനായിക്കൊണ്ടവന്‍ പറഞ്ഞു.

             "എന്നെങ്കിലുമല്ല,  ഉടനെ"

അവന്‍ കുറച്ചു  കൂടി  നടുങ്ങി. താന്‍  അവളെത്തന്നെ  വിവാഹം  കഴിക്കൂ  എന്ന്  തീരുമാനിച്ചതു  തന്നെയാണ്.  പക്ഷേ  ഇപ്പോള്‍  ഇത്ര  പെട്ടെന്ന്  തനിക്കതിന്  സാധിക്കുമോ?  തനിക്കിപ്പോള്‍  ഒരു  വിവാഹ ജീവിതം  ആരംഭിക്കാനുള്ള  ചുറ്റുപാടുണ്ടോ? ഒരു  പെണ്ണിനെ  പോറ്റാനുള്ള  പ്രാപ്തി  തനിക്കായിട്ടുണ്ടോ?  തന്‍റെയും  തന്‍റെ  കുടുംബത്തിന്‍റെയും  സ്ഥിതി  തനിയ്ക്കല്ലേ  അറിയൂ .  മാത്രവുമല്ല  തന്‍റെ  പ്രായവും  അതിന്  അനുകൂലമാണോ?

അവന്‍  ചിന്തകള്‍ക്ക്  വിരാമമിട്ട് കൊണ്ട്  വീണ്ടുംചോദിച്ചു.

                       എന്താ  മീരേ! ഇത്ര  പെട്ടെന്ന് ഇങ്ങനെയൊരു  തീരുമാനം?

                   വീട്ടുകാരുടെ  നിര്‍ബന്ധം. ​എനിക്ക്  വാണ്ടി പയ്യനെ  കണ്ടു വച്ചിരിക്കുന്നു. എനിക്കിഷ്ടമില്ലാത്ത  ഒരാളെ.

                    എനിക്കിപ്പോള്‍  ഈ  അവസ്ഥയില്‍  എന്ത്  ചെയ്യാനാണാവുക?

    മീരാ,  ഞാനിപ്പോള്‍ ഒരു  വിവാഹം  നടത്താനുള്ള  സ്ഥിതിയിലല്ല,  എന്‍റെ  പഠിത്തം  പൂര്‍ത്തിയായിട്ടില്ല.  മാത്രവുമല്ല ഒരു  തൊഴിലില്ലാതെ  വിവാഹം  കഴിച്ചാല്‍  നീയും  ബുദ്ധിമുട്ടില്ലേ?

                  അതിനെക്കുറിച്ചെനിക്കറിയില്ല.  എന്‍റെ  വിവാഹം  ഉടനെ  എന്‍റെ  വീട്ടുകാര്‍ നടത്തും. അതെനിക്കുറപ്പുണ്ട്.

                 വിഷമത്തോടെയും  നഷ്ടബോധത്തോടെയും  അവള്‍  അറിയിച്ചു.

അവന്  എന്ത്  മറുപടി  പറയണമെന്ന് അറിയില്ലായിരുന്നു.  വേച്ചു  പോകുന്ന  കാലടികളോടെ  അവള്‍  നടന്നു നീങ്ങി.  നിശ്ചലനായി  അവന്‍  അവിടെത്തന്നെ  നിന്നു.  ആശ്രയത്തിനെന്നോണം  വഴിയരികിലെ വേലിക്കെട്ടില്‍   പിടിച്ചു  നിന്നു.  ഇരുട്ടാകും  വരെ.

              പുതഞ്ഞുപോയ  ഇരുട്ടില്‍  മഞ്ഞ്  വീണു  തുടങ്ങിയിരുന്നു. എന്നിട്ടും  അതിന്‍റെ  തണുപ്പും  നനവും  അവനനുഭവപ്പെട്ടില്ല. ഹൃദയം  വജ്രസൂചികളാല്‍ കുത്തി  നോവുമ്പോള്‍   അതിന്  സാധിക്കുന്നതെങ്ങനെ?

                പിറ്റേന്നു   മുതലുള്ള  ദര്‍ശനവേളകള്‍  സമാഗമമാകുന്തോറും അവന്‍  അവള്‍ക്കു  വേണ്ടി കാത്തു  നിന്നു. അവള്‍  വന്നില്ല.  പിന്നീടൊരിക്കലും...................

                   ഇന്നവന്‍  എല്ലാം  സ്വന്തമാക്കി.  ഒരു  പെണ്ണിനെ  പോറ്റാനുള്ള   പ്രാപ്തി. കുടുംബ  ഭദ്രത, അനുയോജ്യമായ  പ്രായം.  എല്ലാം...എല്ലാം.
പക്ഷേ തനിക്കു  വേണ്ടി  കാത്തിരിക്കാന്‍  അവളിന്നെവിടെ?
               
                  ഒരു  ഭാര്യയായി  ഒരമ്മയായി ജീവിക്കിന്നുണ്ടാവാം.

ജീവിയ്ക്കട്ടെ!  സുഖമായി  ജീവിയ്ക്കട്ടെ!  തനിക്ക്  കൊടുക്കാന്‍  കഴിയാത്ത  സൗഭാഗ്യം  അവള്‍ അനുഭവിച്ചോട്ടെ!  ഇങ്ങനെയൊക്കെ   അവനാശ്വസിക്കാന്‍
ശ്രമിച്ചെങ്കിലും  ഉള്ളി ന്‍റെയുള്ളില്‍ ഒരു  വിങ്ങലായിത്തന്നെ   ആ  ദുഃഖം  അവശേഷിച്ചു. വേറൊരു  വിവാഹത്തെ പ്പറ്റിപ്പോലും  അവന്‍  ചിന്തിച്ചില്ല.  ചിന്തിക്കാനായി അവനൊട്ടു  കഴിഞ്ഞതുമില്ല.

          പ്രകൃതിയെ  കീഴ്പ്പെടുത്തി  ഇഷ്ടാനുസരണം  മെരുക്കിയെടുത്ത്  ഉപയോഗിക്കാന്‍  കഴിയുന്നതാണ്  പെണ്ണ്  എന്നാണ്  സംസ്കാരം  പഠിപ്പിക്കുന്നതെന്ന്  എവിടെയോ  വായിച്ചതായി  ഓര്‍ക്കുന്നു.

         പക്ഷേ  തനിക്ക്  ഒരു  പ്രകൃതിയെ  കീഴ്പ്പെടുത്തി  ഒരു  പെണ്ണിനെ  മെരുക്കിയെടുക്കാന്‍  കഴിഞ്ഞോ?

         നന്മകള്‍  മാത്രം സൂക്ഷിച്ചിരുന്ന   അവളെ  തനിക്ക്  സ്വന്തമാക്കാന്‍  കഴിഞ്ഞോ?

          അവന്‍  ഓരോ  നിമിഷവും  മനസ്സില്‍ ഈ  ചോദ്യത്തിനുത്തരം  തിരഞ്ഞു  കൊണ്ടിരുന്നു. തെരച്ചില്‍  തുടരുന്തോറും മനസ്സ് കലുഷിതവും പ്രതിഷേധാത്മകവുമായിക്കൊണ്ടേയിരുന്നു.

          സ്ത്രീകളെ  തന്‍റെ  കിടക്കയിലേയ്ക്ക് ആനയിക്കാനും പിടിച്പ  വലിച്ചിടാനും  ഉപയോഗിക്കാനും  വേണ്ടാത്തപ്പോള്‍  ചവിട്ടിപ്പുറത്താക്കാനുമുള്ള  നിഷേധാത്മക  വൈഭവം  ഏറിക്കൊണ്ടിരുന്നു.
ഒരു  കാര്യത്തിനു  മാത്രമായി  അവന്‍  അവളെ  ഉപയോഗിച്ചു.  ഒരിക്കലും  അവളില്‍ നിന്നുള്ള  സ്നേഹമോ  കരുതലോ  അവനാഗ്രഹിച്ചില്ല. തന്‍റെ  അഭിനിവേശത്തിന്‍റെ  തൃപ്തിക്ക്  വേണ്ടി  സുഹൃത്തുക്കള്‍  അറേഞ്ചു  ചെയ്തു  കൊടുത്ത  സ്ത്രീകളില്‍  സ്വാര്‍ത്ഥനിഷ്ടമായ  വൈകാരിക  ബന്ധങ്ങളായി  അവന്‍  ഓരോന്നിലും  തൃപ്തി  കണ്ടു. അങ്ങനെ  കടന്നു  പോയ
സ്ത്രീകളുടെ  മുഖത്തേയ്ക്കൊന്നു  നോക്കാന്‍       പോലും   അവന്‍  ശ്രമിച്ചിരുന്നില്ല.

                പക്ഷേ  അന്ന്  അവന്‍  ആകെ  അസ്വസ്ഥനായി.  ഓര്‍ക്കാപ്പുറത്തു  വന്നു  പതിച്ച  ആ  നോട്ടം  കുസൃതി  നിറഞ്ഞ  കണ്ണുകളില്‍  നിന്നായിരുന്നോ?  കുട്ടിത്തം മാറാത്ത  കവിളും  മുഖവുമുള്ള  തന്‍റെ  മീരയുടെ..................

                  പ്രകാശത്തിന്‍റെ  ദീര്‍ഘചതുരം  മുറിയില്‍  ചിരിച്ചു  നിന്നപ്പോഴും  അവന്‍റെ  കണ്ണില്‍  വിഷാദം  പൂത്തു  നിന്നു.

Monday, 24 December 2012

നയന


                                               നയന

                     വെളുപ്പിന്   ലേഡീസ് ഡോര്‍മെറ്ററിയുടെ  കതകില്‍ ശക്തമായ മുട്ടും  പുറത്തെ  ഉറക്കെയുള്ള സംസാരവും കേട്ട്  എല്ലാവരും  ഞെട്ടി  ഉണര്‍ന്നു.
                     
                     യാ(താക്ഷീണം കൊണ്ട്   നല്ലൊരു  സുഖ ആലസ്യത്തില്‍  ഉറങ്ങിക്കിടന്ന  എല്ലാവരും  ചാടി  എണീറ്റ്  ബഡ്ഡില്‍  ഇരുന്നു.  കിടക്കാന്‍  നേരം   ലൈറ്റണയ്ക്കാന്‍  മറന്നിരുന്നതിനാല്‍  ലൈറ്റ്  ഓണ്‍  ചെയ്യേണ്ടതായി  വന്നില്ല.

                   ആരായിരിയ്ക്കും  ഈ  തണുത്ത വെളുപ്പാന്‍ കാലത്ത്?

തങ്ങളുടെ  ഉറക്കം  നഷ്ടപ്പെടുത്തിയതിലുള്ള  ഈര്‍ഷ്യ  (പകടിപ്പിച്ചുകൊണ്ട്  എല്ലാവരും  പരസ്പരം  കണ്ണില്‍ക്കണ്ണില്‍ നോക്കി. 

                   ആരാണ്  കതക്  തുറക്കാന്‍  എഴുന്നേല്ക്കുക?

എങ്ങുനിന്നും (പതികരണമില്ലാതെ  വന്നപ്പോള്‍ ഷീല  ടീച്ചര്‍ തന്നെ  എഴുന്നേറ്റു  കതക്  തുറന്നു. പുറത്തു നില്‍ക്കുന്നവരെ കണ്ടപ്പോള്‍ തന്നെ മനസ്സിലായി   ഇവരും  തങ്ങളെപ്പോലെ  മറ്റ്  സ്റ്റേറ്റില്‍  നിന്നും  (ടെയിനിംഗിനായി  വന്ന ആരെങ്കിലു മാകുമെന്ന്.

                  ലേഡീസ്  കാ  ഡോര്‍മെറ്ററി  യഹീ ഹെ?

ഹിന്ദിയിലുള്ള  ചോദ്യം  കെട്ട്  മിഴിച്ചു  നില്‍ക്കുന്ന  ഷീല ടീച്ചറെ  സഹായിക്കാന്‍  താനും  കൂടി.

               ഹാം ജീ .   യഹീ ഹെ.
ആപ് കഹാം സെ  ആയാ?
                 കാശ്മീര്‍.

അഞ്ചടി അഞ്ചിഞ്ച് ഉയരത്തില്‍  വെളുത്ത നിറമുള്ള  ചുരിദാര്‍  ധരിച്ച  ഒരു  സ്(തീയും  അതുപോലെ തന്നെ വെളുത്ത് പൊക്കം  കുറഞ്ഞ  കുര്‍ത്ത  ധരിച്ച വേറൊരു  സ്(തീയും. ഇവരും  ടീച്ചേഴ്സ്  (ടെയിനിംഗിനാണെന്ന് പറയാന്‍  തന്നെ  ബുദ്ധിമുട്ടാവും വേഷം  കണ്ടാല്‍. . പിന്നെ  ഇവിടെ  ഇപ്പോഴുള്ളത്  ടീച്ചേഴ്സ് (ടെയിനിംഗ്  വന്നിട്ടുള്ളവര്‍  മാ(തമേ  ഉള്ളതുകൊണ്ടാണ്  അതിനായിരിക്കും  അന്ന്  തീര്‍ച്ചപ്പെടുത്തിയത്.

                       ഉരുട്ടിക്കൊണ്ടു  വന്നവലിയ ലഗേജ്  ബാഗിന് പുറമേ  തോളില്‍  തൂങ്ങുന്ന  വലിയ  ബാഗുകളും  കണ്ടാല്‍  അവര്‍ കുറെ  നാളത്തെ  താമസത്തിനായി  വന്നതാണെന്നേ  തോന്നൂ..

                      ലഗേജുകള്‍  മുറിയ്ക്കത്തേയ്ക്ക്  ഉരുട്ടിക്കയറ്റി. ബഡ്ഡിനടിയില്‍  വച്ചു.

                    നേര്‍ത്ത  തണുപ്പ്  മുറിയില്‍ ആനന്ദ നൃത്തം  ചെയ്തു. നവാഗതരെ കണ്ട് സന്തുഷ്ടയായതു  പോലെ. കാറ്റിനെ  വകഞ്ഞുമാറ്റി പിറുപിറുക്കുന്ന ഫാനിന്‍റെ  ഒച്ചയും   കാശ്മീരി  ടീച്ചേഴ്സിന്‍റെ  കലപില  സംസാരവും ആകെക്കൂടി  ആ  ഡോര്‍മറ്ററിയെ  ശബ്ദമുഖരിതമാക്കി. ഒഴിഞ്ഞുകിടന്ന  ബഡുകളില്‍  വാര്‍ഡന്‍  നല്‍കിയ ഷീറ്റ് വിരിച്ച്  പില്ലോകവറുകള്‍  കൊണ്ട്  തലയണകളെ  പുത്തനണിയിച്ച്  അവരും  കിടക്കയിലേയ്ക്ക  വീണു. ആറു മണിക്ക്  ബെഡ്കോഫിയ്ക്ക്  കാന്‍റീനില്‍  പോകണം. അതിന്  മുമ്പേ  ഒന്നു കൂടി  ഒരു സുഖ  മയക്കത്തിനുള്ള  സമയം  ബാക്കി. എല്ലാവരും  കിടക്കയിലേയ്ക്ക് ഊര്‍ന്നു  തുടങ്ങി.

                      ഇരുട്ടു  പുതച്ചുറങ്ങിയ  വിശാലമായ  ഡോര്‍മറ്ററിയുടെ  വാതില്‍ തുറന്നപ്പോള്‍  ഇളംവെയില്‍  പല  വര്‍ണ്ണങ്ങള്‍  വരയ്ക്കുന്നു.  അതിന്‍റെ  കാന്‍വാസിന്  സുവര്‍ണ്ണ  നിറം. ആകെ പ (ന്തണ്ട്  ടീച്ചേഴ്സാണ്  ആ  ഡോര്‍മറ്ററിയിലുള്ളത്.  പല  സംസ്ഥാനത്തു നിന്നും  വന്നെത്തിയവര്‍. .
കേരളത്തില്‍  നിന്നും  താനുള്‍പ്പെടെ  നാലു  വനിതകള്‍!

                       ഓരോരുത്തരായി  (പഭാത കൃത്യങ്ങളില്‍  മുഴുകി.  ഏറ്റവും  അവസാനം  താന്‍..  എവിടെയും    അവസാനമാണ്.  പക്ഷേ ,  ഒന്നാം  സ്ഥാനത്തെത്തുന്നതും  താനായിരുന്നു.  ചിട്ടകള്‍  തെറ്റിയ  വഴികളാണ്  മുന്നില്‍.പക്ഷേ  അത് ഉറക്കം,  ഭക്ഷണം മറ്റ്  ദൈനംദിന  കൃത്യങ്ങളില്‍  മാ(തം. മറ്റ് കാര്യങ്ങളില്‍  ഒരിക്കലും  ചിട്ട  തെറ്റിക്കാറില്ല.   (പഭാത കൃത്യങ്ങള്‍  കഴിഞ്ഞ്  (ഡസ്സ്  മാറി  ബാല്‍ക്കണിയില്‍  ചെന്നു  നിന്നു. മൂന്നാം  നിലയിലെ   ബാല്‍ക്കണിയില്‍  നിന്ന്  നേക്കിയാല്‍   ഹൈ(ദാബാദ്  സിറ്റി  തനിക്ക്  ചുറ്റും  വട്ടമിട്ട്  നില്‍ക്കുന്നതു  പോലെ  കാ​ണാം.  എ(ത  വിസ്മയകരമാ യ  കാഴ്ചയാണത്. നാട്ടിലെ  പുഴയും  പുല്ലാന്നിക്കാടും  ചെമ്മണ്‍  പാതകളും  കാവും  മരങ്ങളുമെല്ലാം  തല്ക്കാലം  മനസ്സില്‍  നിന്ന്  മറച്ചു വച്ചു. തന്‍റെ  ഇരുപത് ദിവസത്തെ  (ടയിനിംഗിനിടെ  അതിനെയൊക്കെ  വിട  പറയാന്‍  മാ(തം  ഈ  മെ(ടോസിറ്റി   തനിക്കി(തയും  ഇഷ്ടപ്പെട്ടോ?

                     ഇല്ല,  അതുകൊണ്ടല്ല.  (ഗാമത്തിന്‍റെ  വിശുദ്ധി  തൊട്ടറിഞ്ഞ  തനിക്ക്  ഒരിക്കലും അതൊന്നും  മറക്കാനാവില്ല.  പക്ഷേ  (ഗാമത്തില്‍  പിറന്ന തനിക്ക്  ഇങ്ങനെയും  കാണാനുള്ള  ഭാഗ്യം  ഉണ്ടായല്ലോ?

                    തിരികെ  വീണ്ടും  മുറിയിലേയ്ക്ക  കയറി.  കാശ്മീരികള്‍  അണിഞ്ഞൊരുങ്ങുന്ന  തിരക്കിലാണ്.അവര്‍  ഒരുങ്ങിട്ടില്ലെങ്കില്‍ കൂടി  സുന്ദരികളാണ്. പിന്നെ  ഇങ്ങനെ  അണിഞ്ഞൊരുങ്ങുക  കുടി  ചെയ്താലോ? അതങ്ങനെയാണല്ലോ?  ഉള്ളവന്  കുറച്ചു  കൂടി  ഉണ്ടാക്കാനുള്ള   മോഹമാണല്ലോ  മുന്നിട്ടു  നില്ക്കുന്നത്.  കൃ(തിമത്വം  ആ(ഗഹിക്കാത്ത  കേരളത്തില്‍  നിന്നുള്ള  താനേ  മറ്റ്  ടീച്ചേഴ്സോ  അതിനൊട്ട്  സമയം  കണ്ടെത്തിയതുമില്ല.

                      ഇതിനിടയില്‍  കാശ്മീരികളില്‍  ഒരാള്‍   വീണാകൗളും  മറ്റൊരാള്‍  സ്വീറ്റി കജോരിയയുമാണെന്നു  ചോദിച്ചു  മനസ്സിലാക്കി.  കാന്‍റീനില്‍  നിന്നാണ് ബെഡ്കോഫി  എന്നറിഞ്ഞപ്പോള്‍  അത്  (ബേക്ഫാസ്റ്റിനൊപ്പമാകാമെന്നു  പറഞ്ഞ് ഒഴിവായി.

                         മലയാളികളെപ്പോലെ  ചായ  കുടിക്കുന്ന  ശീലമൊന്നും  അവര്‍ക്കുണ്ടാവില്ല.
                          ഷീല  ടീച്ചര്‍ അഭി(പായപ്പെട്ടു.

കൃത്യം  ഒന്‍പത്  മണിക്ക്  തുടങ്ങുന്ന   "തൂ  റാം  ഹേ, തൂ റഹീം ഹെ"  എന്നു  തുടങ്ങുന്ന  (പാര്‍ത്ഥനയില്‍  എല്ലാവരും  പങ്കെടുക്കണമെന്ന്  ചീഫ്  മദന്‍ബാബു അറിയിപ്പു  നല്‍കിയിട്ടുണ്ട്.കൃത്യനിഷ്ഠയില്‍  വാര്‍ദ്ധക്യം  ബാധിച്ചവരാണ്  മലയാളികള്‍. .  പക്ഷേ ഇവിടെ  അവര്‍ ആരും തന്നെ  നിഷ്ഠ തെറ്റിച്ചില്ല

                       ഉച്ചഭക്ഷണത്തിനായി കാന്‍റീനിലേയ്ക്ക്  നടക്കുമ്പോള്‍  ഇടുങ്ങിയ  കണ്ണുകള്‍  മാക്സിമം  വിടര്‍ത്തി  മദന്‍ബാബു  ചോദിച്ചു.

                          എങ്ങനെയുണ്ട്  ഹൈ(ദാബാദ്?

പോരെങ്കില്‍  മലയാളത്തില്‍  പഠിപ്പു വച്ച  ഒരു  വാക്കിന്‍റെ  (പയോഗവും.
                              "സുഖമാണോ" എന്ന്.

ഡൈനിംഗ്ടേബിളിന്‍റെ  മുന്നിലിരിക്കുമ്പോഴും  മനസ്സ്  അകലെ  തന്‍റെ  കൊച്ചു (ഗാമത്തിലേയ്ക്ക്  എത്തിപ്പിടിക്കും. ഒരു  തരം നൊസ്റ്റാള്‍ജിയ.  ആകാശത്തില്‍  ലക്ഷ്യം  (ഗഹിക്കാതെ  പറന്നു  നടക്കുന്ന  പക്ഷികളെ പ്പോലെ  തന്‍റെ  മനസ്സിന്‍റെ ശുദ്ധനീലിമയില്‍  അത്  പടര്‍ന്നു.

                    ഇവിടെ  തന്നെപ്പോലെ  തന്നെ  എല്ലാവരും.  വേരുകളെപ്പറ്റി   അന്വേഷിക്കാതെ, നാടിന്‍റെ  നൈര്‍മല്യത്തെപ്പറ്റി  ചിന്തിക്കാതെ  എല്ലാവരും.

                   ക്ളാസ്സുകളില്‍ പങ്കെടുത്ത് വൈകുന്നേരം അഞ്ചു  മണിക്ക് ഒരു പാച്ചിലാണ്. ഒന്നു (ഫഷായി. വീണ്ടും  ഒരു ഔട്ടിംഗ്.ഷോപ്പിംഗ്.  എല്ലാം.

                   പക്ഷേ, താന്‍  തന്‍റെ  സ്വപ്നങ്ങളില്‍  മുഴുകുകയോ അതല്ലെങ്കില്‍  താന്‍  വായിച്ചു  പകുതിയാക്കിയ  ഗാന്ധിജിയുടെ എന്‍റെ  സത്യാന്വേഷണങ്ങളില്‍  മുഴുകുകയോ  അടുത്തയാഴ്ച വെയ്ക്കേണ്ട  (പോജക്ടിനു  വേണ്ട തയ്യാറെടുപ്പുകള്‍  നടത്തുകയോ  ചെയ്യുകയാവും.

                   പുറത്തെ  ബാല്‍ക്കണിയില്‍  ച(ന്ദന്‍  അതിന്‍റെ  പൂര്‍ണത  തേടുന്നതും  നോക്കി  അവള്‍  നിന്നു. പറത്തു പോയവരാരും  തിരികെ വന്നിട്ടില്ല.  നിലാവിലൂടെ ഒഴുകി വന്ന  സംഗീതം അവളെ  ഓരോന്നും  ഓര്‍മ്മിപ്പിച്ചു.  നാട്ടില്‍   നിന്നും ഇ(ത  ദൂരം യാ(ത   ചെയ്തു  വരാനുള്ള  ബുദ്ധിമുട്ട്.  വീട്ടിലെ  (പതികരണം.  സമ്മതിപ്പിക്കാന്‍  പെട്ട  പാട്..  എല്ലാവരേയും കുറച്ചു  ദിവസത്തേക്കെങ്കിലും പിരിഞ്ഞിരിക്കേണ്ട  അവസ്ഥ. എല്ലാം അവളോര്‍ത്തു.

                 ഇവിടെ  കണ്ണെത്താത്ത  വിശാലത.  അങ്ങിങ്ങു  കീറിപ്പറിഞ്ഞ  പച്ചപ്പ്. അതിനേക്കാള്‍  സമൃദ്ധമായ  ബഹുനിലക്കെട്ടിടങ്ങളുടെ  ബഹുലത.  ഇങ്ങനെയൊരു  നാട്  പലപ്പോഴും  കാണണമെന്ന്  മോഹിച്ചിരുന്നു. മനസ്സിന്‍റെ  ഉള്‍ത്തടങ്ങളില്‍  അറിയാതെ  വിടര്‍ന്ന  മോഹം. അതിപ്പോള്‍ സഫലമായി.പെട്ടെന്ന്  കറന്‍റ്  പോയി. ആകാശം  നിലാവിന്‍റെ  പരിപൂര്‍ണതയില്‍  കുളിച്ചു  നില്‍ക്കുന്നുണ്ടെങ്കിലും  താന്‍  ഒറ്റയ്ക്കാണല്ലോ എന്നോര്‍ത്തപ്പോള്‍ അവള്‍ക്ക്  പേടി  തോന്നി. മുറിയില്‍  കയറി.  വാര്‍ഡന്‍  തന്ന  മെഴുകുതിരി  കരുതി  വച്ചിരുന്ന  സ്ഥലം  തപ്പിപ്പിടിച്ചു.

                    ഭാഗ്യം!  തീപ്പെട്ടിയും  അടുത്തുതന്നെയുണ്ട്.  അവള്‍  മെഴുകുതിരി  സ്റ്റാന്‍റിലുറപ്പിച്ച്  അതിനഭിമുഖമായി ഇരുന്നു.  നിശയുടെ  നിശ്വാസത്തില്‍  റോഡിനിരു വശത്തു  നിന്നിരുന്ന  മരങ്ങളേറെയും  ഭീമാകാരരൂപികളായി അവള്‍ക്ക്  തോന്നി. നാട്ടില്‍  ആത്മാക്കള്‍  കുടിയിരിക്കുന്നുണ്ടെന്ന്  വിശ്വസിക്കുന്ന  യക്ഷിപ്പനകളെ പ്പോലെ. കൂറ്റന്‍  പച്ചക്കുടകള്‍ വിടര്‍ത്തി  ഭൂമിയ്ക്ക്  കാവലായി  നില്‍ക്കുകയും    ഒപ്പം  ആത്മാക്കളെ  കുടിയിരുത്തുകയും   ചെയ്യുന്ന കരിമ്പനകള്‍!! ഒരു  തരം  നിര്‍വികാരതയോടെ ദിക്കുകളുടെ  അതിരുകള്‍  തേടുന്ന  നോട്ടവുമായി!

                  ഉരുകി  വീണ  മെഴുകുതിരിയുടെ  കണ്ണീര്‍ക്കണങ്ങള്‍  അതിന്‍റെ  ദേഹത്തു തന്നെ  ഉറച്ചു പോയി. താനും  ഉരുകിയൊലിക്കുന്ന  മെഴുകുകതിരിയാണല്ലോ?  തന്‍റെ  വിളറിയ നാളം  (പകാശം  പരത്തുമെങ്കിലും  അതിന്‍റെ  കണ്ണീര്‍ക്ക

                മെഴുകുതിരിയില്‍  നോക്കിയിരുന്ന്  അവള്‍ പലതും  ചിന്തിച്ചു. ചിന്തയുടെ  മറുവശത്ത്  ആരോ  ഒരാള്‍  നില്‍ക്കുന്നതവള്‍  കണ്ടു.
തെല്ലു  സങ്കോചത്തോടെ   ഒരു മന്ദസ്മിതത്തോടെ  തങ്ങളുടെ   ചീഫ്!

                                    മദന്‍ബാബു

അവള്‍  ‍ഞെട്ടിത്തരിച്ചു പോയി. ആകാശത്ത്  ഇടിവാള്‍  വെട്ടിയപോലെ  അവളുടെ  മനസ്സില്‍  ഭത്തിന്‍റെ  ഒരഗ്നിസ്ഫുലിംഗം  ഉരുണ്ടു  വീണു.

                   അവളതു  മറച്ചു വച്ചു്പുറത്തേയ്ക്കിറങ്ങി  നിന്നുകൊണ്ട്  ചോദിച്ചു.

                    ക്യാഹെ സര്‍

                   കുച്ച്  നഹീം

ഫിര്‍  ആപ്  ഇദര്‍?

                 ആപ്  കോ  ദേക്നേകേലിയെ

അയാളുടെ  സംസാരത്തില്‍  നിന്ന്  തന്നെ  ഉദ്ദേശ്യം  അവള്‍ക്ക്  മനസ്സിലായി.
             
                 സര്‍  ആപ് ക്യാ  ബോല്‍ത്തേഹൈം?

                     സര്‍ എന്ന പദം  ഉറക്കെ  ഉച്ചരിച്ചു കൊണ്ടവള്‍ ചോദിച്ചു.

ഹൃദത്തിന്‍റെ  ഉള്ളറയില്‍  ഒരു  സൂചി  കുത്തിക്കയറുമ്പോലെ  അവള്‍ക്ക തോന്നി.  ഒരു  വ(ജസൂചി.

ഇപ്പോള്‍  അയാളുടെ  മുഖത്ത്  ചീഫിന്‍റെ  ഗാംഭീര്യമില്ല. ജോലിത്തിരക്കിന്‍റെ  ടെന്‍ഷനില്ല. ശാന്തതയോടെ വീണ്ടും  ചോദിക്കുന്നു.

                      ജാനേ  കാ  ബാദ്  ഫോണ്‍  കരേഗാ?

                      യെസ്  സര്‍

മനസ്സിന്‍റെ  നൊമ്പരം  മറച്ചു  വച്ചുകൊണ്ടവള്‍   പറഞ്ഞു.അങ്ങനെ പറയുവാനേ  അവള്‍ക്കപ്പോള്‍  കഴിഞ്ഞുള്ളൂ. മദന്‍ബാബു  എന്ന  ചീഫിന്‍റെ   ഇറുകിയ  മിഴികളില്‍  ഒരു  (പകാശം  തങ്ങി  നിന്നു.

                   അവള്‍ പെട്ടെന്ന്  അകത്തു  കയറി  കതകടച്ചു  കുറ്റിയിട്ടു. കിടക്കയിലേയ്ക്കു  വീണു. പൊട്ടിക്കരഞ്ഞു.മതിവരുവോളം.
                   
                   മറ്റുള്ളവരോടൊപ്പം  പുറത്ത്  പോകാതെ  ഒറ്റയ്ക്കിരിക്കാന്‍ തോന്നിയ  മനസ്സിനെ ശപിച്ചുകൊണ്ട്.!!

Tuesday, 11 December 2012

നീലസാരി



                              നവംബര്‍  ഒന്‍പത്

അഭിരാമി  കല്യാണക്കുറി  എടുത്ത്  ഒന്ന് കൂടി  നോക്കി. ദിവസം  തിട്ടപ്പെടുത്തി.  ആദിത്യന്‍റെ  വിവാഹം  ,  അതായത്   തന്‍റെ  കുഞ്ഞമ്മയുടെ  മകന്‍റെ  വിവാഹം.   ഈ  വിവാഹത്തിന്  അടിച്ചുപൊളിച്ച്  തന്നെ  പോകണം. വിവാഹനിശ്ചയത്തിന് തന്നെ  തീരുമാനിച്ചതാണ്.

                           സ്വന്തം അനിയന്‍റെ  വിവാഹത്തിന്  പങ്കെടുക്കാന്‍  കഴിഞ്ഞിരുന്നില്ല. അന്ന്  ഞാന്‍  ബഡ്റെസ്റ്റിലായിരുന്നു.  ഇപ്പോള്‍ വളരെ  നാളുകള്‍ക്ക്  ശേഷം  ഒരു  വിവാഹത്തില്‍  സംബന്ധിയ്ക്കാനുള്ള അവസരം  കൈ  വന്നിരിയ്ക്കുകയാണ്.

                           അഭിരാമി  ഭര്‍ത്താവ്  ഓഫീസില്‍  നിന്ന്  വന്ന ഉടനെ   തന്നെ   വിവാഹം   ക്ഷണിയ്ക്കാന്‍  വന്ന തിനെക്കറിച്ച് അറിയിച്ചു.

                         നവംബര്‍ ഒന്‍പതിന് ഇനിയും  ദിവസങ്ങളുണ്ടല്ലോ?

എന്തായാലും  ആദിത്യന്‍റെ   കല്യാണത്തിന്  സാരി  വാങ്ങാന്‍ അവളും കൂടി  ചെല്ലുന്നുണ്ടെന്നും   അറിയിച്ചു

                      "അതൊന്നും  വേണ്ട.  ഞാന്‍  ഓഫീസില്‍  നിന്നും  വരുന്ന  വഴി  വാങ്ങി  വരാം"
                  അവള്‍  സമ്മതിച്ചു.

"പക്ഷേ  എനിയ്ക്കിഷ്ടപ്പെട്ട    പൊന്‍മാനിന്‍റെ  നീല  കളര്‍  തന്നെ സെലക്ട്  ചെയ്യണം".

              അയാളും  സമ്മതിച്ചു.  

സെലക്ട്  ചെയ്യുന്ന  കാര്യത്തില്‍   ഭര്‍ത്താവിനെ  ഒരിയ്ക്കലും  മോശം  പറയാനാവില്ല. അദ്ദേഹം  കൂടെക്കൂടെ പറയാറുമുണ്ട്

                സെലക്ട്   ചെയ്യാന്‍  അറിയാവുന്നതുകൊണ്ടാണല്ലോ  നിന്നെപ്പോലെ  സുന്ദരിയായ  ഒരു പെണ്ണിനെ  കല്യാണം  കഴിയ്ക്കാന്‍  പറ്റിയത് എന്ന്.

               കല്യാണ  ദിവസമെത്തി.  രാവിലെ  തന്നെ  പുറപ്പെടണമെന്ന്  ഭര്‍ത്താവ്
ഓര്‍മ്മിപ്പിച്ചിരുന്നതാണ്.

                താന്‍  എന്നും അങ്ങനെയാണ്.  എവിടെയെങ്കിലും  പോകണമെന്ന്  വിചാരിച്ചാല്‍  അന്ന്  വീട്ടുജോലികള്‍ ഒരിയ്ക്കലും തീരില്ല.   ഇന്നെങ്കിലും  ഭര്‍ത്താവ്പറഞ്ഞ  സമയത്ത് തന്നെ  ഒരുങ്ങിയിറങ്ങണമെന്ന്  വിചാരിച്ചതാ.
പക്ഷേ , ഒരുങ്ങി  വന്നപ്പോള്‍ ഇന്നും  പതിവ്  പോലെ  തന്നെ. ഉദ്ദേശിച്ച  ബസ്സില്‍  പോകാന്‍ പറ്റുമെന്ന്  തോന്നുന്നില്ല. സമയം  താമസിക്കുന്തോറും  ബസ്സില്‍ തിരക്കും  കൂടും.

                   എന്തായാലും  കിട്ടുന്ന  ബസ്സില്‍  പോകാമെന്ന്  ഉദ്ദേശിച്ച്  അവള്‍ വീടുപൂട്ടിയിറങ്ങി .  വഴക്ക്  പറയുമെന്ന്  പേടിച്ചിട്ടാണ്  അദ്ദേഹത്തിന്‍റെ  മുന്നിലേയ്ക്ക്  ചെന്നത്.പുതിയസാരിയുടുത്ത്  പതിവിലും  സുന്ദരിയായി  നില്‍ക്കുന്ന  തന്നെക്കണ്ടപ്പോള്‍  പറയാന്‍  വന്ന  ശകാരവാക്കുകളെല്ലാം  മറന്ന്  അദ്ദേഹം  പുഞ്ചിരി  തൂകുന്നതു കണ്ടപ്പോഴാണ്  അവള്‍ക്കും  ആശ്വാസം  തോന്നിയത്.

                  " ങാ..... വരൂ .  വേഗെ  പോകാം"

അവര്‍  ബസ്സ്റ്റോപ്പിലേയ്ക്ക്  നടന്നു.   ചെന്ന  ഉടനെ തന്നെ ബസ് വന്നു. നല്ല തിരക്കായിരുന്നു  ബസ്സില്‍.  ആളുകള്‍ ഇറങ്ങാനും   കയറാനുമുണ്ടായിരുന്നു. 
എങ്ങനെയൊക്കോ  തള്ളി  അകത്തു കയറി.  തന്‍  സാരിയില്‍  ചുളിവ്  വീഴാതിരിയ്ക്കാന്‍  (പത്യേകം  (ശദ്ധിച്ചാണ്  മുന്നോട്ട്  നീങ്ങിയത്.

                "ദാ....ഇവിടെ  സീറ്റുണ്ട്. ഇരുന്നോളൂ..."

ഒഴിഞ്ഞ് കിടക്കുന്ന  സീറ്റിലേയ്ക്ക്  തന്നെ  ക്ഷണിക്കുന്ന  ചുരിദാര്‍കാരി.
ഒരു  വിധം മുന്നോട്ട് പോയി    ആ സിറ്റില്‍  ഇരുന്നു.
                "ഇവിടെ  സ്(തീകളാരെങ്കിലും  ഇരുന്നില്ലെങ്കില്‍  പുരുഷന്‍മാര്‍  വന്നിരിയ്ക്കും."

             ആ  സ്വവര്‍ഗസ്നേഹിയോട്  ഒരു ചെറു പുഞ്ചിരിയിലൂടെ  നന്ദി പറ‍‍ഞ്ഞ് അവിടെയിരുന്നു. ബസ് കുറെ  ദൂരം  മുന്നോട്ട്  പോയിക്കഴിഞ്ഞപ്പോള്‍ കുഞ്ഞിനെയും  തോളത്തിട്ട്  ഒരു  സ്(തീ  കയറി.  ആടിയുലയുന്ന ബസ്സില്‍ കുഞ്ഞിനെയും കൊണ്ട്  കമ്പിയില്‍  പിടിച്ചു നില്‍ക്കാന്‍  ആ സ്(തീ  നന്നേ  പാടുപെടുന്നുണ്ടായിരുന്നു.

               "ആരെങ്കിലും  ഒരു  സീറ്റ്  കൊടുക്കൂ, കുഞ്ഞിനെയും  കൊണ്ട്  നില്‍ക്കുന്ന കണ്ടില്ലേ?"

                   കണ്ടക്ടറുടെ  നിര്‍ദ്ദേശം  ആരും  കേട്ടതായിപ്പോലും  ഭാവിച്ചില്ല.

 ആ  സ്(തീയുടെ  ബദ്ധപ്പാട് കണ്ടപ്പോള്‍  അവള്‍ക്ക്  എഴുന്നേറ്റ് കൊടുക്കണമെന്ന്  തോന്നി. തന്നെപ്പോലെ ഒരു സ്(തീ തന്നെ  അവരും.
പക്ഷേ, താന്‍  അവിടെ നിന്ന് എഴുന്നേറ്റാല്‍ സൂചി കുത്താന്‍ ഇടം പോലുമില്ലാത്തിടത്ത് ഒന്ന് നില്‍ക്കാന്‍ പോലും കഴിയില്ല.     

                   അതു  വേണ്ട,  ആ കുഞ്ഞിനെ വാങ്ങി  തന്‍റെ  മടിയിലിരുത്താം

അവള്‍ ബദ്ധപ്പെട്ട്  കുഞ്ഞിനെ  വാങ്ങി  മടിയിലിരുത്തി.  സാരി ചുളുങ്ങാതിരി്ക്കാന്‍ (ശദ്ധിക്കുന്നുമുണ്ട്. കല്യാണത്തിന്  പോകേണ്ടതല്ലേ?

                   ബസ്സില്‍ തിരക്ക് കൂടുന്നതല്ലാതെ  കുറയുന്നില്ല.ആ കുട്ടിയുടെ അമ്മയ്ക്കൊരു  സീറ്റ് കിട്ടിയിട്ട് അതിനെ  ഏല്പിക്കാനും  കഴിയുന്നില്ല.
കുട്ടിയെ വാത്സല്യത്തേടെ  തട്ടിയും തഴുകിയും ദൂരം താണ്ടിക്കൊണ്ടിരുന്നു.
അപ്പോഴാണ്  എന്തോ  നനയുന്നതു പോലെ   അഭിരാമിയ്ക്ക് തോന്നിയത്.

                   കുട്ടിയെ  ഉയര്‍ത്തിപ്പിടിച്ചു. തന്‍റെ  സാരിയിലൂടെ  എന്തോ  ഒലിച്ചിറങ്ങി തന്‍റെ  തുട വരെ എത്തിയിരിക്കുന്നു.

                    ഉണ്ണിമൂ(തം പുണ്യാഹം തന്നെ.  പക്ഷേ  ഇപ്പോള്‍..........?

അഭിരാമി  ആകെ  വിളറി വെളുത്തു.  തന്‍റെ  മുഖം കണ്ടിട്ടെന്ന  പോലെ   ആ
സ്(തീ പറഞ്ഞു.
           
                      അയ്യോ..... സോറി  കേട്ടോ.  നാപ്പിറാഷ്  കാരണം  ഡയപ്പര്‍ വയ്ക്കാന്‍ പറ്റിയില്ല.  സോറി  കേട്ടോ..

                       ഒന്നും തിരികെ  പറയാന്‍  അവള്‍ക്കായില്ല.  വാക്കുകള്‍  തൊണ്ടയില്‍ കുരുങ്ങി.

അവളുടെ  മനസ്സിലെ  വ്യാപരങ്ങള്‍  മനസ്സിലാക്കാന്‍ ആ സ്(തീയ്ക്കോ  ആ കുഞ്ഞിനോ  അറിയില്ലല്ലോ?

                       പുറത്ത് കാറും കോളും കൊണ്ട്  മഴ പെയ്യാനുള്ള  പുറപ്പാടാണ്. മഴത്തുള്ളികള്‍ വീണു തുടങ്ങി. അടുത്തിരുന്ന  ചുരിദാര്‍കാരി  ഷട്ടര്‍ വ ലിച്ചിട്ടു. ബസ്സിന് മുകളിലെ മെറ്റല്‍ പാളികളില്‍  വീഴുന്ന  മഴത്തുള്ളികളുടെ  ശബ്ദം  കേള്‍ക്കുമ്പോള്‍ത്തന്നെ  മഴയുടെ  ശക്തി  എ(തമാ(തമായിരിക്കുമെന്ന്  അവള്‍ ഊഹിച്ചു.

                     രണ്ട് പേര്‍ക്കും  കൂടി ഒരു കുടയാണെടുത്തത്.

                       ഇറങ്ങാം എന്ന് പറഞ്ഞ് ഭര്‍ത്താവ്  തോളില്‍  തട്ടിയപ്പോഴാണ്  ഇറങ്ങേണ്ട  സ്ഥലം  എത്തി  എന്നറിഞ്ഞത്.  കുഞ്ഞിനെ  അതിന്‍റെ അമ്മയെ   ഏല്‍പ്പിച്ച്  തിക്കി തിരക്കിയിറങ്ങി.   അപ്പോഴാണ്  സാരിയില്‍  കുട്ടി  വച്ച ലോകഭൂപടം  എ(ത മാ(തം  വടുക്കള്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന്  മനസ്സിലായത്. അദ്ദേഹത്തിനും  വളരെ  വിഷമമായി. ഇറങ്ങിയപ്പോള്‍  മഴയ്ക്ക്  അല്പ്പം ശമനം  കണ്ടു.  ഒരു കുടക്കീഴില്‍ രണ്ടു  പേരുമായി  ഓഡിറ്റോറിയം  ലക്ഷ്യമാക്കി  നടന്നു.

                      റോഡിലെ   കുഴികളില്‍  മഴവെള്ളം  കെട്ടിക്കിടക്കുന്നു.

" റോഡിലൂടെ  വണ്ടി  ഓടിക്കുന്നവരെ  സമ്മതിക്കണo"

                       അദ്ദേഹം  അഭി(പായപ്പെട്ടു.

മഴ  കുറഞ്ഞു.ഇതാ  നീ  ഈ കുട  പിടിച്ചോ .  രണ്ടുപേരും  കൂടി  ഒരു  കുടയും  പിടിച്ച് നടന്നാല്‍  എളുപ്പം  നടക്കാന്‍  പറ്റില്ല.  ഇപ്പോള്‍ത്തന്നെ  സമയം  ഒത്തിരിയായി.

                      ഭര്‍ത്താവ്  മുന്നിലും  അവള്‍  പിറകിലുമായി  ധൃതിയില്‍  നടന്നു.
അപ്പോഴാണ്  ഒരു  ഇന്‍ഡിക്ക  കാര്‍  പാഞ്ഞ് വന്നത്.  വെള്ളം  കെട്ടിക്കിടന്ന  ഗട്ടറില്‍ വണ്ടി ചാടി  അതിലെ  ചെളിവെള്ളം  മുഴുവനും  അവളുടെ സാരിയിലും ദേഹത്തും.

                         അയ്യേ ...എന്നുള്ള  വിളി  കേട്ടാണ് അദ്ദേഹം  തിരിഞ്ഞു നോക്കിയത്.

                     ചെളിയില്‍  കുളിച്ചു നില്‍ക്കുന്ന  ഭാര്യ! അവളുടെ  നീല സാരി!!
അയാളുടെ കണ്ണില്‍  രോഷം  ആളി.  കാറിന്‍റെ  പിറകെ  ചെന്ന് ആ  (ഡൈവറെ  പിടിച്ചിറക്കി  രണ്ട്  പൊട്ടിയ്ക്കണമെന്ന്  തോന്നി.
     
അയാള്‍  കാറിന്‍റെ  പിറകെ  ഓടി.

                        അഭിരാമി  ആകെ  പേടിച്ചു.  ഇനി  എന്താവും  ഉണ്ടാവുക?

കാര്‍ സ്പീഡിലായിരുന്നുവെങ്കിലും  തൊട്ടപ്പുറത്തൊരു  ബമ്പുണ്ടായിരുന്നു.   അയാള്‍  ഓടി  കാറിനടുത്തെത്തി.  അവളും  പിറകെ  ഓാടി.
മഴയത്തും അവള്‍  വിയര്‍ത്തൊലിച്ചു.
 നെറ്റിയിലെ  വിയര്‍പ്പ്  കര്‍ച്ചീഫ് കൊണ്ട്  തുടച്ചു കൊണ്ടവള്‍  പറഞ്ഞു.

                           വേണ്ട, അയാള്‍  പൊയ്ക്കോട്ടെ!  വണ്ടി  അറിയാതെ  ഗട്ടറില്‍  വീണതാകും.

                              അപ്പുറത്തോട്ട്  എ(തയോ  സ്ഥലം  കിടക്കുന്നു.  ഗട്ടറില്‍  വീഴാതെ പോകാമായിരുന്നില്ലേ?  ചെളി  തെറിപ്പിക്കുന്നത്  ്ഇവന്‍മാര്‍ക്കൊരു  സുഖമാ.

                             കാര്‍  നിന്നു. (ഡൈവര്‍ സീറ്റിലെ  ഡോര്‍  തുറന്ന് പുറത്തേയ്ക്ക് വലിച്ചിറക്കാന്‍  ഭാവിച്ചതും (ഡൈവര്‍  ഡോര്‍ തുറന്ന്  പുറത്തേയ്ക്കിറങ്ങി. അടിയ്ക്കാനായി  കൈ  ഉയര്‍ത്തിയതും  അയാള്‍  േഅന്ധാളിച്ചു  പോയി.  ഒപ്പം അവളും!

അടിയ്ക്കാനായി  ഉയര്‍ത്തിയ കൈ  താനേ  താണു.  പറയാനായി  കരുതി വച്ച അമര്‍ഷം  പൂണ്ട   വാക്ശരങ്ങളും  ജലാശയത്തിലെ  ഹിമകണം  പോലെ  തണുത്തു  പോയി.

                                 ചെളിയില്‍  കുളിച്ചു  നില്‍ക്കുന്ന  അഭിരാമിയെ  ക്കണ്ട്  ആ  സ്(തീ  (ഡൈവര്‍  പറഞ്ഞു.

                                     സോറി ,  അറിയാതെ  പറ്റിയതാ..!

നാട്ടു വഴിയില്‍  പതറി  നിന്ന  പെണ്‍കുട്ടിയെ പ്പോലെ  അവള്‍  നിന്നു.

                                       നിറകണ്ണുകളോടെ  അമര്‍ത്തി വിതുമ്പുന്ന  അധരങ്ങള്‍  കൂട്ടിപ്പിടിച്ച്  വിമ്മിപ്പൊട്ടാതെ    അഭിരാമി  നിന്നു. അതു നോക്കി  അവളുടെ  ഭര്‍ത്താവും....................!